Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുമോ ഫുട്‌ബോള്‍ ഇതിഹാസം ഇന്ത്യയില്‍; ആനന്ദിന്റെ വിവാഹത്തിന് ബെക്കാമിനെ ക്ഷണിച്ച് മുകേഷ് അംബാനി

മുകേഷ്: ആനന്ദിന്റെ അംബാനിയുടെ വിവാഹത്തിനായി ഒരുങ്ങിയിരിക്കുകയാണ് മുംബൈ നഗരം. ജൂലായ് പന്ത്രണ്ടിനാണ് ഈ ആഡംബര വിവാഹം നടക്കുന്നത്. ലോകത്തെ പല പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ വരെ ഗാനം ആലപിക്കാനായി അംബാനി കുടുംബത്തിന്റെ ഗ്രാന്‍ഡ് വെഡ്ഡിംഗിന് എത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ ഇതിഹാസമായ ഡേവിഡ് ബെക്കാമിനെയും ഭാര്യ വിക്ടോറിയ ബെക്കാമിനെയും ഇപ്പോള്‍ ചടങ്ങിലേക്ക് ക്ഷണിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഇരുവരും ചടങ്ങില്‍ പങ്കെടുക്കുമോ എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും പങ്കെടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും ലോകം മുഴുവന്‍ ഈ വിവാഹം ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പാണ്.

david-beckham

ഡേവിഡ് ബെക്കാമിനെയും ഭാര്യ വിക്ടോറിയയെയും ചടങ്ങിലേക്ക് ക്ഷണിച്ചതായി ഇന്ത്യ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2023ല്‍ ബെക്കാം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷം ഒരിക്കല്‍ കൂടി ബെക്കാം ഇതോടെ ഇന്ത്യയിലെത്തും. അംബാനി കുടുംബത്തിന് ബെക്കാമുമായി അടുത്ത ബന്ധമുണ്ട്.

2023ല്‍ നിതയും മുകേഷ് അംബാനിയും ബെക്കാമിന് ആന്റിലിയയില്‍ സ്വീകരണമൊരുക്കിയിരുന്നു. യൂണിസെഫിന്റെ ഗുഡ്വില്‍ അംബാസിഡറെന്ന നിലയിലാണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശനം നടത്തിയിരുന്നത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിലാണ് അദ്ദേഹം അംബാനി കുടുംബത്തിന്റെവീട്ടിലെത്തിയത്.

അംബാനി കുടുംബം ഡേവിഡ് ബെക്കാമിനൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ ഏഴാം നമ്പര്‍ ജേഴ്‌സിയും താരത്തിന് സമ്മാനിച്ചിരുന്നു. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന ലോകകപ്പ് സെമി ഫൈനല്‍ കാണാനും ബെക്കാം എത്തിയിരുന്നു. നേരത്തെ പ്രീവെഡ്ഡിംഗ് പരിപാടിയിലാണ് ജസ്റ്റിന്‍ ബീബര്‍ പാടാനെത്തിയത്.

പഞ്ചാബി ഗായകരായ കരണ്‍ ഓജ്‌ല, ബാദ്ഷ എന്നിവരും സംഗീത പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ബോളിവുഡ് സെലിബ്രിറ്റികളായ സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, കിയാര അദ്വാനി, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, അനന്യ പാണ്ഡെ, അര്‍ജുന്‍ കപൂര്‍, സാറ അലി ഖാന്‍, മാനുഷി ചില്ലാര്‍, ദീപിക പദുക്കോണ്‍, വിക്കി കൗശല്‍ തുടങ്ങിയ സെലിബ്രിറ്റികളും നിത മുകേഷ് അംബാനി കള്‍ച്ചര്‍ സെന്ററിലെ ഗ്രാന്‍ഡ് തിയേറ്ററിലെത്തിയിരുന്നു.

അതേസമയം കേദാര്‍നാഥ് ക്ഷേത്രത്തിലെ കമ്മിറ്റിയെയും വിവാഹത്തിലേക്ക് അംബാനി കുടുംബം ക്ഷണിച്ചിട്ടുണ്ട്. ബദ്രി കേദാര്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റായ അജേന്ദ്ര അജയിക്കും ക്ഷണപത്രം ലഭിച്ചിട്ടുണ്ട്. കേദാര്‍നാഥ് ധാമിലെ മുഖ്യപുരോഹിതനായ ശിവശങ്കര്‍ ലിംഗും ക്ഷണിക്കപ്പെട്ടവരിലുണ്ട്. മുഖ്യപുരോഹിതന്‍ ഈ ക്ഷണക്കത്ത് ക്ഷേത്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

തീര്‍ത്ഥാടക പുരോഹിതനായ ഭാരത് കുര്‍മഞ്ചലിയാണ് ക്ഷണപത്രം ഇവിടെയെത്തിച്ചത്. നേരത്തെ നിത അംബാനി കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ച് അനുഗ്രഹം തേടിയിരുന്നു. ജൂലായ് പന്ത്രണ്ടിന് വിവാഹം നടക്കുകയും, ആഘോഷങ്ങള്‍ ജൂലായ് പതിമൂന്ന് വരെ നീളുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+