ഒടിപികളുടെ കഥ മാറും, ക്രെഡിറ്റ് കാർഡുകൾ ഇനി ചിലവേറും; ഡിസംബർ 1 മുതൽ അറിയേണ്ട മാറ്റങ്ങൾ ഇവയൊക്കെ
മുംബൈ: പുതുവർഷത്തിലേക്ക് കടക്കാൻ ഇനി ഒരു മാസം മാത്രമാണ് ശേഷിക്കുന്നത്. ഈ വർഷത്തെ അവസാന മാസമായ ഡിസംബർ എത്താറായി. എന്നാൽ മറ്റ് മാസങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇക്കുറി ഡിസംബർ മാസത്തിൽ ഒട്ടേറെ മാറ്റങ്ങളാണ് നമ്മളെ കാത്തിരിക്കുന്നത്. ടെലികോം നിയമങ്ങളിലും, ക്രെഡിറ്റ് കാർഡ് നിയന്ത്രണങ്ങൾ പോലെയുള്ള ബാങ്കിങ് കാര്യങ്ങളിലും വരെ ഈ മാറ്റങ്ങൾ വരുന്നുണ്ട് എന്നതാണ് പ്രധാന വിഷയം.
ഇതിൽ പലതും നിങ്ങളെ നിത്യജീവിതത്തെ പോലും വലിയ രീതിയിൽ ബാധിക്കുന്നതാണ് എന്നത് മറക്കരുത്. നിങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ താളംതെറ്റിക്കാൻ കെൽപ്പുള്ള നിയന്ത്രണങ്ങൾ മുതൽ നിരന്തര വാർത്തയെ സൈബർ തട്ടിപ്പ് തടയാൻ ലക്ഷ്യമിട്ടുള്ള നിർണായക നീക്കം വരെയുണ്ട് വരാനിരിക്കുന്ന മാറ്റങ്ങളിൽ എന്നത് വിസ്‌മരിക്കരുത്. എന്തൊക്കെയാണ് ഡിസംബർ ഒന്ന് മുതൽ നടപ്പിലാവുന്ന മാറ്റങ്ങൾ എന്ന് നോക്കാം.

പുതിയ ടെലികോം നിയമം
നിലവിൽ രാജ്യത്ത് വർധിച്ചുവരുന്ന ഒരു കുറ്റകൃത്യമാണ് സൈബർ തട്ടിപ്പുകൾ. ഇവയ്ക്ക് ഒരു പരിധിവരെ തടയിടാനുള്ള നീക്കങ്ങൾ ട്രായി ഏറെനാളായി അണിയറയിൽ ഒരുക്കുകയായിരുന്നു. ഇപ്പോഴിതാ വരുന്ന ഡിസംബർ ഒന്ന് മുതൽ ഇത് സംബന്ധിച്ച പുതിയ നിയമം രാജ്യത്ത് നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സ്‌പാമിനെയും ഫിഷിംഗിനെയും പ്രതിരോധിക്കാൻ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വാണിജ്യ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കും. ഒടിപി ഉൾപ്പെടെയുള്ള വളരെ സെൻസിറ്റീവ് വിവരങ്ങളും ഉൾപ്പെടുന്ന ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
നേരത്തെ ഒക്ടോബർ 31 വരെയായിരുന്നു ഈ നിയന്ത്രണം നടപ്പാക്കാനുള്ള സമയപരിധിയായി നിശ്ചയിച്ചിരുന്നത്. പിന്നീട് ടെലികോം കമ്പനികളുടെ ആവശ്യ പ്രകാരം നവംബർ 30 വരെ നീട്ടുകയായിരുന്നു. ഇനി മുതൽ ഒടിപി വൈകുമെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ട്രായ് ഇത് തള്ളിയിരുന്നു.
ക്രെഡിറ്റ് കാർഡ് നിയമങ്ങളിലെ മാറ്റം
ക്രെഡിറ്റ് കാർഡ് ഫീസുകളിലും റിവാർഡ് ഘടനകളിലും ബാങ്കുകൾ കൊണ്ടുവരുന്ന മാറ്റമാണ് മറ്റൊരു പ്രധാന വിഷയം. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഗെയിമിംഗുമായി ബന്ധപ്പെട്ട ഇടപാടുകളിൽ എസ്ബിഐ റിവാർഡ് പോയിന്റുകൾ നിർത്തും. ആക്‌സിസ് ബാങ്ക് പോലുള്ള മറ്റ് പ്രധാന ബാങ്കുകൾ റിവാർഡ് റിഡീംഷനുകൾക്ക് ഫീസ് ചുമത്തും.
എൽപിജി സിലിണ്ടർ വില പരിഷ്‌കരണം
എണ്ണ കമ്പനികൾ എൽപിജി സിലിണ്ടർ വിലയിലെ പ്രതിമാസ പരിഷ്‌കരണങ്ങളുടെ ഭാഗമായി ആഭ്യന്തര നിരക്കുകളിൽ മാറ്റം വരുത്തിയേക്കാം. ഇത് പലപ്പോഴും അന്താരാഷ്‌ട്ര വിപണി പ്രവണതകളെയും നയങ്ങളെയും ആശ്രയിച്ചിരിക്കും. എന്നാൽ വലിയ ഉയർച്ച ഉണ്ടായാൽ ഗാർഹിക ബജറ്റുകളെ സാരമായി തന്നെ ഇത് ബാധിക്കാനിടയുണ്ട്.
ആരോഗ്യ മേഖലയിൽ കൂടുതൽ സുതാര്യത
ആശുപത്രികളും ഇൻഷുറൻസ് കമ്പനികളും ചെലവ് കണക്കാക്കുന്നതിനായി അടിസ്ഥാന രീതി സ്വീകരിക്കും. രോഗികൾക്ക് ആരോഗ്യ സംരക്ഷണ ചെലവുകൾ കൂടുതൽ ഫലപ്രദമായി താരതമ്യം ചെയ്യാൻ ഇതിലൂടെ കഴിയുമെന്നാണ് കരുതുന്നത്. ആരോഗ്യ പരിചരണ രംഗത്തെ സാമ്പത്തിക അനിശ്ചിതത്വം ലഘൂകരിക്കാനും ഇതിലൂടെ സാധിക്കും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications