ദീപാവലിക്ക് ആരെങ്കിലും മാംസം കഴിക്കുമോ? ഓര്‍ഡര്‍ ചെയ്തയാളോട് ഡെലിവെറി ബോയ് പറഞ്ഞത് ഇങ്ങനെ
ന്യൂഡല്‍ഹി: നമ്മളൊക്കെ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് വാങ്ങാറുണ്ടാവും. നമുക്ക് എല്ലാം ഇഷ്ടപ്പെട്ട ഭക്ഷണം വീട്ടിലെത്തിച്ച് കഴിക്കുക എന്ന സൗകര്യം കൂടി ഇഷ്ടപ്പെടുന്നത് കൊണ്ടായിരിക്കും പലരും ഇങ്ങനെ വാങ്ങുന്നത്. എന്നാല്‍ ചില സമയങ്ങളില്‍ ഡെലിവെറി ബോയികളുടെ പെരുമാറ്റം അസഹനീയമാകാറുണ്ട്.
കസ്റ്റമര്‍ക്ക് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവെറി ബോയ് കഴിക്കുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഡല്‍ഹിയില്‍ ഒരു ഉപയോക്താവിന് ദീപാവലി ആഘോഷ വേളയില്‍ വളരെ വിചിത്രമായ അനുഭവമാണ് ഡെലിവെറി ബോയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ഇയാള്‍ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതോടെ വൈറലായിരിക്കുകയാണ്.

ദീപാവലിക്ക് രണ്ട് ദിവസം മുമ്പാണ് താന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തതെന്ന് പറയുകയാണ് യുവാവ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റിലൂടെയാണ് ഇയാള്‍ കാര്യങ്ങള്‍ പങ്കുവെച്ചത്. ഡെലിവെറി ബോയിക്ക് താന്‍ ഒടിപി പറഞ്ഞു കൊടുത്തു. അയാള്‍ തനിക്ക് ഭക്ഷണവും ഡെലിവെറി ചെയ്തു. എന്നാല്‍ ഭക്ഷണം തന്നെ ശേഷം ഇയാള്‍ പോകാന്‍ തയ്യാറായില്ലെന്ന് യുവാവ് പറയുന്നു.
തനിക്ക് വലിയ ഉപദേശങ്ങളാണ് ഡെലിവെറി ബോയ് തന്നത്. ഈ സമയത്ത് ഞാന്‍ വാങ്ങിയ ഭക്ഷണത്തെ കുറിച്ചായിരുന്നു ഇയാളുടെ സംസാരമെന്നും യുവാവ് പറഞ്ഞു. ദീപാവലി പോലൊരു ഉത്സവത്തിന് മുമ്പ് ചിക്കന്‍ കഴിച്ചതിലൂടെ വലിയൊരു തെറ്റാണ് ഞാന്‍ ചെയ്തിരിക്കുന്നതെന്ന് ഡെലിവെറി ബോയ് പറഞ്ഞുവെന്നും യുവാവ് പോസ്റ്റില്‍ കുറിച്ചു.
അതേസമയം ഡെലിവെറി ബോയിയുടെ ചോദ്യത്തില്‍ താന്‍ സ്തബ്ധനായി പോയെന്ന് യുവാവ് പറയുന്നു. എന്താണ് ഡെലിവെറി ബോയ് ഉദ്ദേശിച്ചതെന്ന് താന്‍ തിരിച്ചുചോദിച്ചു. ഈ സമയം ഏറ്റവും ശുദ്ധമായ ഭക്ഷണമാണ് കഴിക്കേണ്ടതെന്ന് ഇയാള്‍ തന്നെ ഉപദേശിക്കുകയായിരുന്നു. ചിക്കനും മട്ടനുമെല്ലാം ദീപാവലി സമയത്ത് കഴിക്കുന്നത് ഒഴിവാക്കണമെന്നും തന്നെ ഡെലിവെറി ബോയ് ഉപദേശിച്ചു.
ഈ ഉപദേശം കേട്ട് താനാകെ നിരാശനായി പോയി. അയാളുടെ മുന്നില്‍ താനൊരു തെറ്റുകാരനെ പോലെയാണ് നിന്നത്. എന്താണ് പറയേണ്ടതെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. എന്തിനാണ് ആ ഡെലിവെറി ബോയിക്ക് തന്റെ കാര്യത്തില്‍ എന്തിനാണിത് ശ്രദ്ധയെന്നും യുവാവ് കുറിപ്പില്‍ ചോദിച്ചു.
ബിരിയാണിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാന്‍. എന്നാല്‍ ആ ഡെലിവെറി ബോയിയുടെ വാക്കുകള്‍ എന്റെ വിശപ്പിനെ തന്നെ ഇല്ലാതാക്കുന്തനായിരുന്നു. രാവിലെ മുതല്‍ നല്ല വിശപ്പുണ്ടായിരുന്നു. എന്നാല്‍ ആ സംഭവത്തിന് ശേഷം ഒന്നും കഴിക്കാനാവില്ല. തന്റെ ഭക്ഷണത്തില്‍ എന്തെങ്കിലും കലര്‍ത്തിയിട്ടുണ്ടോ ഡെലിവെറി ബോയ് എന്ന് പോലും സംശയമുണ്ട്. എന്താണ് ഞാന്‍ ചെയ്യുക. എന്റെ കൈയ്യില്‍ അയാളുടെ പേരും നമ്പറുമുണ്ട്. അയാള്‍ക്ക് എന്റെ വീടറിയാം. പരാതിപ്പെട്ടാല്‍ ഡെലിവെറി പ്രശ്‌നമുണ്ടാക്കുമോ എന്ന് പോലും ഭയമുണ്ടെന്നും യുവാവ് പറഞ്ഞു.












Click it and Unblock the Notifications