തീര്‍ത്ഥമെന്ന് കരുതി ഭക്തര്‍ കുടിച്ചത് ഏസിയിലെ വെള്ളം; സോഷ്യല്‍ മീഡിയയില്‍ പരിഹാസം; വൈറല്‍
ലഖ്‌നൗ: വിശ്വാസമെന്നാല്‍ ഇന്ത്യയിലെ വിവിധ മതങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ്. ചിലപ്പോഴെല്ലാം വിശ്വാസം അന്ധവിശ്വാസത്തിന് വഴിമാറാറുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ ദൈവിക സാന്നിധ്യമുള്ള തീര്‍ത്ഥമെന്ന് കരുതി ആളുകള്‍ മത്സരിച്ച് വെള്ളം കുടിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
യുപിയിലെ മഥുരയിലെ പ്രശസ്തമായ ബങ്കെ ബീഹാരി മന്ദിറില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നു ഇത്. ആനയുടെ രൂപത്തില്‍ നിന്ന് ഒഴുകി വരുന്ന ജലമായിരുന്നു ഇത്. ചരണ്‍ അമൃത് അഥവാ പുണ്യജലമാണെന്ന് കരുതിയാണ് പലരും ഇത് കുടിച്ചിരുന്നത്.

image credit: zoro x page
ഭഗവാന്‍ ശ്രീകൃഷ്ണന്റെ കാല്‍പാദങ്ങളില്‍ നിന്നുള്ള ജലത്തെയാണ് ചരണ്‍ അമൃത് എന്ന് വിശേഷിപ്പിക്കാറുള്ളത്. നിരവധി ഭക്തര്‍ ഈ ആനയൂടെ രൂപത്തിനടുത്ത് വന്ന് നില്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാനാവും. ചിലര്‍ കപ്പില്‍ ഈ വെള്ളം ശേഖരിച്ച് കൊണ്ടുപോകുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് തീര്‍ത്ഥജലമല്ല. അതാണ് ചിരിപടര്‍ത്താന്‍ കാരണമായിരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ ഇത് എയര്‍ കണ്ടീഷനില്‍ നിന്ന് വീണുന്ന ജലമാണ്. ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന ഏസിയായിരുന്നു ഇത്. പിന്നീട് ക്ഷേത്ര സമിതി തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. വീഡിയോയില്‍ ഒരു യുവാവ് ഇക്കാര്യം വിളിച്ചുപറയുന്നുണ്ട്. എന്നിട്ടും ജലം കുടിക്കുന്നത് തുടരുന്നത് കാണാം.
ഈ വെള്ളം ശ്രീകൃഷ്ണന്റെ പാദത്തില്‍ നിന്നുള്ളതല്ല, ഏസിയില്‍ നിന്നുള്ളതാണെന്ന് ഒരു ഭക്തന്‍ വിളിച്ചുപറയുന്നതാണ് വീഡിയോയില്‍ ഉള്ളത്. പിന്നീട് ക്ഷേത്രത്തിലെ പൂജാരിമാരാണ് യുവാവിന്റെ വാദം സ്ഥിരീകരിച്ചത്. എന്നാല്‍ ഭക്തര്‍ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലായിരുന്നു. നിരവധി പേരാണ് ഈ ഭക്തരെ പരിഹസിച്ച് കമന്റ് ചെയ്തിരിക്കുന്നത്.
ഏസിയിലെ ജലമാണ് ആളുകള്‍ കുടിക്കുന്നത്, ഇവര്‍ക്ക് വിദ്യാഭ്യാസം അത്യാവശ്യമാണെന്നും ഒരു യൂസര്‍ കുറിച്ചു. 3.8 മില്യണ്‍ കാഴ്ച്ചക്കാരാണ് ഈ വീഡിയോയ്ക്ക് ഇതുവരെ എക്‌സില്‍ ലഭിച്ചിരിക്കുന്നത്. നിരവധി പേരാണ് ശുചിത്വമില്ലാത്ത ഈ വെള്ളം കുടിക്കുന്നതിലൂടെയുള്ള അപകടം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
എങ്ങനെയാണ് ആനയുടെ പ്രതിമയില്‍ നിന്ന് വരുന്ന ജലം പുണ്യജലമാണെന്ന് കരുതുകയെന്ന് ചോദിച്ചവരും കമന്റിലുണ്ട്. മെഡിക്കല്‍ വിദഗ്ധനായ ദ ലിവര്‍ ഡോക്കും വീഡിയോയില്‍ പ്രതികരിച്ചിട്ടുണ്ട്. കൂളിങ്-എയര്‍ കണ്ടീഷനിങ് മെഷീനുകള്‍ നിരവധി അണുക്കള്‍ അടങ്ങിയതാണ്. ഫംഗസ് അടക്കമുള്ളവ ഇതിലുണ്ടാവും. ഇങ്ങനെയുള്ള ജലം കുടിക്കുന്നതിലൂടെ മാരകമായ രോഗങ്ങള്‍ തേടിയെത്തും.
ലീജ്യറൈറസ് പോലുള്ള രോഗങ്ങള്‍ ഇതുപോലെ മാരകമായ ബാക്ടീരിയ പടര്‍ത്തുന്നതാണെന്നും ലിവര്‍ ഡോക് എക്‌സില്‍ കുറിച്ചു. ആരും ഒരു നിമിഷം ചിന്തിക്കാതെ ഓരോ കാര്യവും ചെയ്യരുതെന്ന് മറ്റൊരാള്‍ കുറിച്ചു. ഇത്രയും വലിയ അന്ധവിശ്വാസം ഇപ്പോഴും ഇന്ത്യയില്‍ പിന്തുടരുന്നുവെന്നത് വിശ്വസിക്കാനാവുന്നില്ലെന്നും ഇയാള്‍ പറഞ്ഞു.












Click it and Unblock the Notifications