മെറ്റ് ഗാലയില്‍ ശ്രദ്ധ നേടി പ്രിയങ്ക ചോപ്ര, അതിലും വലിയ ക്ലിക്കായി നെക്‌ലേസ്, വില കേട്ടാല്‍ ഞെട്ടും
വാഷിംഗ്ടണ്‍: സിനിമാ ലോകത്ത് നടി പ്രിയങ്ക ചോപ്രയെ അറിയാത്തവരായി ഉണ്ടാവില്ല. അതുപോലെ തന്നെയാണ് ഫാഷന്‍ ലോകത്ത് അവരുടെ ഓരോ ചുവടുവെപ്പും വലിയ ചര്‍ച്ചയാവാറുണ്ട്. ഈ വര്‍ഷത്തെ മെറ്റ് ഗല ഫാഷന്‍ ഷോയില്‍ എല്ലാവരുടെയും കണ്ണുകള്‍ നടിയിലായിരുന്നു. പുതിയ സീരീസ് സിറ്റാഡെല്ലിന്റെ റിലീസ് അടക്കം നടിയെ ഹോളിവുഡില്‍ വലിയ പ്രശസ്തയാക്കിയിരുന്നു.
നടിയുടെ പ്രകടനവും പ്രശംസ നേടിയിരുന്നു. ഇതിനിടയിലാണ് നടി മെറ്റ് ഗലയില്‍ ഫാഷന്‍ പ്രദര്‍ശനവുമായി എത്തിയിരിക്കുകയാണ്. പ്രിയങ്കയുടെ മെറ്റ് ഗാല വാക്ക് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. അതിലുപരി പ്രിയങ്കയുടെ നെക്ക്‌ലേസാണ് ഫാഷന്‍ ഷോയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്.പ്രിയങ്ക ചോപ്ര വാങ്ങിയ പുതിയ ആഭരണ കളക്ഷനില്‍ വരുന്നതാണ് ഈ നെക്ലേസ്. 11.6 ക്യാരറ്റ് ഡയമണ്ട് നെക്ലേസാണിത്.

മെറ്റ് ഗലയ്ക്ക് വേണ്ടി നടി പ്രത്യേകം വാങ്ങിയതാണ് ഈ ആഭരണം. ബല്‍ഗാരിയെന്ന ആഡംബര ബ്രാന്‍ഡിന്റെ നെക്ലേസാണിത്. അതുകൊണ്ട് മെറ്റ് ഗാലയില്‍ ഏറ്റവും ഷോ സ്വന്തമാക്കാനും പ്രിയങ്കയ്ക്ക് സാധിക്കുകയായിരുന്നു. അതേസമയം ഈ മാലയുടെ വിലയറിയുമോ? ഞെട്ടിക്കുന്ന വിലയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 25 മില്യണ്‍ യുഎസ് ഡോളര്‍ വില വരുമെന്നാണ് ഈ നെക്ലേസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ വോഗ് പറയുന്നത്.
അതായത് 205 കോടി രൂപ ഏകദേശം ഈ നെക്ലേസിനായി ചെലവായിട്ടുണ്ടാവും. ഇതൊരു ഞെട്ടിക്കുന്ന തുകയാണ്. അതുകൊണ്ട് ചര്‍ച്ചയായിരിക്കുന്നത്. മെറ്റ് ഗലയില്‍ പ്രിയങ്കയുടെ നാലാമത് അപ്പിയറന്‍സാണ്. നടിയുടെ വസ്ത്രങ്ങള്‍ അടക്കം ഡിസൈന്‍ ചെയ്തിരിക്കുന്ന സ്റ്റൈലിസ്റ്റായ റെബ്ബേക്ക കോര്‍ബിന്‍ മുറെയാണ്. മെയ്‌സണ്‍ വലന്റിനോ ബ്ലാക്ക്, കാഡി സ്ട്രാപ്ലെസ് ഗൗണ്‍ എന്നിവയാണ് ധരിച്ചിരുന്നത്.
കശ്മീര്‍, വാട്ട് എ ബ്യൂട്ടി, ഫുഡും അതുപോലെ ടേസ്റ്റിയാണ്, ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ
ഇതിനൊപ്പം ഒരു സ്‌ക്വയര്‍ നെക്ലൈനും അര്‍ ധരിച്ചിരുന്നു. ഇതിനൊപ്പം ചേര്‍ന്ന് വന്ന നെക്ലേസ് കൂടിയായപ്പോള്‍ അതിസുന്ദരിയായിരുന്നു നടി. ഹോളിവുഡില്‍ ആകെ ഈ വസ്ത്രം ശ്രദ്ധ നേടുകയും ചെയ്തു. അതേസമയം മെറ്റ് ഗാലയിലെ പരിപാടി കഴിഞ്ഞാല്‍ ഈ നെക്ലേസ് ലേലത്തില്‍ വെക്കും. 205 കോടിയാണ് ഇതിന് ലേല തുക പറഞ്ഞിരിക്കുന്നത്. അതിന് മുകളിലുള്ള തുകയും ആര്‍ക്കും വിളിക്കാവുന്നതാണ്.
അതേസമയം പ്രിയങ്കയ്‌ക്കൊപ്പം ഭര്‍ത്താവ് നിക് ജോനാസും മെറ്റ് ഗാലയിലെത്തിയിരുന്നു. ഇരുവരും കൈകോര്‍ത്ത് പിടിച്ചാണ് എത്തിയത്. റെഡ് കാര്‍പ്പറ്റില്‍ ഇരുവരും ഫോട്ടോക്കായും പോസ് ചെയ്തു. ബള്‍ഗാരി രത്‌നങ്ങള്‍ പതിപ്പിച്ച മാലയായത് കൊണ്ടാണ് ഇത്ര വില ഇതിനുള്ളത്. ബ്ലൂ ലഗൂണ്‍ ഡയമണ്ടാണിത്. പ്രിയങ്ക ചോപ്ര ബള്‍ഗാരിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ്.
അതേസമയം മെറ്റ് ഗാല ബള്‍ഗാരി മികച്ചൊരു പബ്ലിസിറ്റി ഓപ്ഷന്‍ കൂടിയാണ്. അതുകൊണ്ടാണ് കാന്‍ഡിഡ് പിക്ച്ചറിന് അടക്കം പ്രിയങ്ക മുന്നിലുണ്ടായിരുന്നു. ബള്‍ഗാരി നെക്ലേസിലെ ബ്ലൂ ലഗൂണയാണ് ആ സീരിസില്‍ ഏറ്റവും വലുത്. ബള്‍ഗാരിയുടെ ഷോറൂമിലുള്ള ഏറ്റവും വിലപിടിപ്പുള്ള നെക്ലേസും അത് തന്നെയാണ്. മെയ് പന്ത്രണ്ടിനാണ്് ഈ നെക്ലേസ് ലേലത്തില്‍ വെക്കുക.












Click it and Unblock the Notifications