സാമന്തയുടെ ആഢംബര ശേഖരത്തില്‍ വന്‍ ബ്രാന്‍ഡുകള്‍, ആസ്തി മൂല്യം 100 കോടി, വരുമാനം വരുന്നത് ഇങ്ങനെ
ഹൈദരാബാദ്: തെന്നിന്ത്യയിലെ ഏറ്റവും മൂല്യമേറിയ നടിയാണ് സാമന്ത. വമ്പന്‍ ബ്രാന്‍ഡുകള്‍ മുതല്‍ വമ്പന്‍ സിനിമകള്‍ വരെ നടിയുടേതായിവരാനുണ്ട്. അതുപോലെ ആസ്തി മൂല്യത്തിലും, മൊത്തം സ്വത്തുക്കളുടെ കാര്യത്തിലും വളരെ മുന്നിലാണ് സാമന്ത. ബോളിവുഡ് താരങ്ങളോട് കിടപിടിക്കുന്നതാണ് നടിയുടെ ആസ്തി മൂല്യം എന്നാണ് വ്യക്തമാകുന്നത്.
ബോളിവുഡിലും ഒരു കൈനോക്കാന്‍ ഇരിക്കുകയാണ് നടി. ഹോളിവുഡ് സീരീസ് സിറ്റാഡെല്ലിന്റെ ഇന്ത്യന്‍ വേര്‍ഷനില്‍ നടിയാണ് വേഷമിടുന്നത്. അങ്ങനെ നിരവധി പ്രൊജക്ടുകള്‍ നടിയുടെ പേരിലുണ്ട്. സാമന്തയുടെ സമ്പത്തിന്റെ പ്രധാന സ്രോതസ്സുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം. നടിയുടെ വരുമാനം വര്‍ധിച്ചത് എങ്ങനെയെന്നും നോക്കാം.

ദക്ഷിണേന്ത്യയിലെ നമ്പര്‍ വണ്‍
ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒന്നാം സ്ഥാനത്ത് സാമന്തയായിരുന്നു. നയന്‍താരയെ മറികടന്നായിരുന്നു ആ നേട്ടം താരം സ്വന്തമാക്കിയത്. സാമന്തയും നയന്‍സും ഒരുമിച്ച് അഭിനയിച്ചപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയായതും ഇക്കാര്യമായിരുന്നു. സാമന്തയുടെ ചിത്രങ്ങള്‍ ബോക്‌സോഫീസ് ചലനമുണ്ടാക്കാറില്ലെന്ന വാദവും ഇതിനിടെ ഉയര്‍ന്നിരുന്നു.
എന്നാല്‍ യശോദ വിജയമായതോടെ വിമര്‍ശകരുടെ വായടയ്ക്കുകയും ചെയ്തു. പക്ഷേ അവസാനമിറങ്ങിയ ശാകുന്തളം വന്‍ പരാജയമായി. എന്നാല്‍ സാമന്തയുടെ താരമൂല്യത്തിന് ഇടിവ് സംഭവിച്ചിട്ടില്ല.
ആസ്തി മൂല്യം അമ്പരപ്പിക്കും
സാമന്തയുടെ ആസ്തി മൂല്യം ആരെയും അമ്പരപ്പിക്കുന്നതാണ്. നൂറ് കോടി രൂപയില്‍ അധികമാണ് നടിയുടെ ആസ്തി മൂല്യം. സിയാസത്ത് ഡോട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാമന്തയ്ക്ക് വീടുകള്‍ തന്നെ കൈവശമുണ്ട്.
അതുപോലെ വന്‍കിട ബ്രാന്‍ഡുകളുടെ പരസ്യവും അവര്‍ക്കുണ്ട്. ഓരോ സിനിമയ്ക്കും മൂന്ന് മുതല്‍ നാല് കോടി രൂപ വരെയാണ് സാമന്ത പ്രതിഫലമായി ഈടാക്കുന്നത്. പുഷ്പയിലെ ഊ അണ്ടവാവാ എന്ന ഗ്ലാമര്‍ ഗാനത്തിന് അഞ്ച് കോടി രൂപയാണ് നടി വാങ്ങിയത്. ഈ ഗാനം വമ്പന്‍ ഹിറ്റായി മാറുകയും ചെയ്തു.
രുചിയെന്ന് പറഞ്ഞാല്‍ പോര തനി നാടന്‍; ഛത്തീസ്ഗഡില്‍ ടേസ്റ്റുകള്‍ ധാരാളം, കഴിക്കേണ്ടവ ഈ ഡിഷുകള്‍
സമ്പത്തില്‍ വന്‍ വര്‍ധന
പുഷ്പയിലെ ഗാനത്തിന് ശേഷം സാമന്തയുടെ സമ്പത്തില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 101 കോടി രൂപയില്‍ അധികം സാമന്തയുടെ ആസ്തികള്‍ വര്‍ധിച്ചിരിക്കുകയാണ്. ഹൈദരാബാദിലെ ആഡംബര ഏരിയയായ ജൂബിലി ഹില്‍സില്‍ സാമന്തയ്ക്ക് വലിയൊരു വീടുണ്ട്.
മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയുമായി ഷെയര്‍ ചെയ്തിരുന്ന വീടാണിത്. ഈ വീടിനായി നൂറ് കോടി രൂപയാണ് സാമന്ത നല്‍കിയത്. അതേസമയം മറ്റേതെങ്കിലും നടിക്ക് താങ്ങാവുന്നതിലും അപ്പുറത്തുള്ള തുകയാണിത്.
കാറുകളുടെ വന്‍ ശേഖരം
ആഢംബരത്തിന്റെ കാര്യത്തിലും സാമന്ത പിന്നില്‍ അല്ല. ആഢംബര കാറുകളുടെ വലിയൊരു ശേഖരം നടിക്കുണ്ട്. ലാന്‍ഡ് റോവര്‍ റോഞ്ച് റോവറാണ് അതില്‍ നടിക്ക് പ്രിയപ്പെട്ടത്. 2.26 കോടി രൂപയാണ് ഇതിന്റെ വില. പോര്‍ഷെ കേയ്മാന്‍ ജിടിഎസ്സാണ് മറ്റൊരു പ്രമുഖന്‍. 1.46 കോടി രൂപയാണ് ഇതിന്റെ വില. സാക്കി എന്നൊരു ഫാഷന്‍ ലാബലും നടിക്ക് സ്വന്തമായിട്ടുണ്ട്.
മുംബൈയില്‍ 15 കോടി രൂപയുടെ മറ്റൊരു വീടും നടിക്കുണ്ട്. ഇത് ബോളിവുഡിലെ അവസരത്തിനായുള്ള ഓട്ടത്തില്‍ തനിക്ക് വിശ്രമിക്കാനായി നടി ഒരുക്കിയതാണ്. സിറ്റാഡെല്ലിന്റെ അഭിനയത്തില്‍ നടി തിളങ്ങിയാല്‍ ബോളിവുഡില്‍ നിന്നും നടിക്ക് അവസരം ലഭിച്ചേക്കാം.












Click it and Unblock the Notifications