ട്വിറ്ററിലെ ബ്ലൂടിക്ക് ചുമ്മാതല്ല, ഇലോണ്‍ മസ്‌ക് ബ്ലൂടിക്കിലൂടെ സമ്പാദിക്കുന്ന തുക ഞെട്ടിക്കും
വാംഷിംഗ്ടണ്‍: ദിവസങ്ങള്‍ക്ക് മുമ്പ് ലോകത്തെ പ്രമുഖ കോടീശ്വരനായ ഇലോണ്‍ മസ്‌ക് ട്വിറ്ററിലെ ബ്ലൂടിക്ക് ഓപ്ഷന്‍ വലിയ മാറ്റം കൊണ്ടുവന്നിരുന്നു. പണം നല്‍കുന്നവര്‍ക്ക് മാത്രമേ ഇനി ബ്ലൂടിക്ക് ഓപ്ഷന്‍ ഉണ്ടാവൂ എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പണം കൊണ്ട് ബ്ലൂടിക്ക് എടുക്കാത്തവരായി നിരവധി പേരാണ് ഉണ്ടായിരുന്നത്.
ഇന്ത്യന്‍ കായിക ലോകത്തെ നിരവധി പേര്‍ പണം കൊണ്ട് സബ്‌സ്‌ക്രിപ്ഷന്‍ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബ്ലൂടിക്ക് നിരവധി പേര്‍ക്ക് നഷ്ടമായിരുന്നു. എന്നാല്‍ പണം കൊണ്ട് ബ്ലൂടിക്ക് വാങ്ങിയവര്‍ ഒരുപാടുണ്ടായിരുന്നു. മസ്‌കിന്റെ ഈ പുതിയ ഓപ്ഷന്‍ ട്വിറ്ററിന് നേടിക്കൊടുക്കുന്ന ലാഭം എത്രയാണെന്ന് പരിശോധിക്കാം.

സബ്‌സ്‌ക്രിപ്ഷന്‍ ട്വിറ്ററില്‍ ഹിറ്റ്
ബ്ലൂടിക്ക് വെരിഫിക്കേഷനായി മസ്‌ക് കൊണ്ടുവന്ന സബ്‌സ്‌ക്രിപ്ഷന്‍ ട്വിറ്ററിനെ തകര്‍ക്കുമെന്ന് എല്ലാവരും പ്രവചിച്ചിരുന്നു. എന്നാല്‍ ഇത് വിജയകരമായി എന്നാണ് മനസ്സിലാവുന്നത്. ഈ രീതി പ്രകാരം നിരവധി പേരാണ് പണം അടച്ച് ബ്ലൂടിക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഷാരൂഖ് ഖാന്‍ അടക്കമുള്ളവര്‍ക്ക് ട്വിറ്ററില്‍ ബ്ലൂടിക്ക് നഷ്ടമായിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും, വിരാട് കോലിയും അടക്കമുള്ള താരങ്ങള്‍ ബ്ലൂടിക്ക് നഷ്ടമായവരില്‍ ഉണ്ടായിരുന്നു. പണം കൊടുത്ത് വെരിഫിക്കേഷന്‍ വാങ്ങേണ്ടതില്ലെന്ന് പല താരങ്ങളും തീരുമാനിക്കുകയായിരുന്നു.
എത്ര പേര്‍ സബ്‌സ്‌ക്രൈബ് ചെയ്തു
നേരത്തെ ഒരു സ്‌ക്രീന്‍ ഷോട്ട് മസ്‌ക് ഷെയര്‍ ചെയ്തിരുന്നു. അതില്‍ കൃത്യമായി എത്ര പേര്‍ വെരിഫിക്കേഷനായി പണം അടച്ചു എന്ന് കാണിക്കുന്നുണ്ട്. 24000ല്‍ അധികം പേര്‍ ഈ സബ്‌സ്‌ക്രിപ്ഷന്‍ സ്വന്തമാക്കിയിട്ടുണ്ട്.
നാല് മുതല്‍ അഞ്ച് ഡോളര്‍ വരെ നേരിട്ട് നല്‍കി ഇലോണ്‍ മസ്‌കില്‍ നിന്ന് സബ്‌സ്‌ക്രൈബര്‍ സ്‌പെസിഫിക് കണ്ടന്റ് സ്വന്തമാക്കാം. ഇതിലൂടെ മാസം നിലവില്‍ മസ്‌ക് സ്വന്തമാക്കുന്ന തുക വളരെ കൂടുതലായിരിക്കും. ഇനിയും ആളുകള്‍ വെരിഫിക്കേഷന്‍ സബ്‌സ്‌ക്രിപ്ഷന്‍ സ്വന്തമാക്കാനും സാധ്യതയുണ്ട്.
ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന്‍ കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്
എത്ര തുക നേടാന്‍ കഴിയും
എക്‌സ്‌ക്ലൂസീവ് കണ്ടന്റിനായി മസ്‌ക് സബ്‌സ്‌ക്രൈബര്‍മാരെ നിര്‍ബന്ധിക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. അതായത് ഇപ്പോഴത്തെ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കും ആളുകളുടെ എണ്ണവും നോക്കുമ്പോള്‍ മാസം ഒരു ലക്ഷം ഡോളര്‍ മസ്‌കിന് ലഭിക്കും. ഇത് 82 ലക്ഷം രൂപയോളം വരും.
എന്തിനാണ് മസ്‌കിന് നേരിട്ട് ആളുകള്‍ പണം നല്‍കുന്നതെന്ന് പലരും ചോദിക്കുന്നു. മസ്‌കിന് പലരും സൗജന്യമായി പണം നല്‍കുകയാണെന്നും, ഇതൊരു കൊള്ളയടിക്കലാണെന്നും നിരവധി യൂസര്‍മാരാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കോടീശ്വരനായ ഒരാള്‍ക്ക് വീണ്ടും പണം നല്‍കി വളര്‍ത്തുകയാണ് ഇത്തരം യൂസര്‍മാര്‍ ചെയ്യുന്നതെന്നും വിമര്‍ശിച്ചവരുണ്ട്.












Click it and Unblock the Notifications