എവിടെ പോയാലും കൂടെക്കൂട്ടും... രാംചരണിന്റെ വളര്‍ത്ത് നായയുടെ വില എത്രയെന്നറിയാമോ?
സെലിബ്രിറ്റികളുടെ വിശേഷങ്ങളും അവരുടെ ഇഷ്ടങ്ങളും അറിയാന്‍ ആരാധകര്‍ക്ക് വലിയ താല്‍പര്യമാണ്. അതിനാല്‍ തന്നെ നിരവധി സെലിബ്രിറ്റികള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ വിശേഷങ്ങള്‍ പങ്ക് വെക്കാറുണ്ട്. ഇത്തരത്തില്‍ ആരാധകരോട് സോഷ്യല്‍ മീഡിയ വഴി സംവദിക്കുന്നതില്‍ മുന്‍പന്തിയിലാണ് ടോളിവുഡ് താരം രാംചരണ്‍. തന്റെ വീട്ടിലെ ചെറിയ ആഘോഷങ്ങള്‍ പോലും താരം തന്റെ സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി പങ്ക് വെക്കാറുണ്ട്.
ഇതില്‍ പലപ്പോഴും ആരാധകര്‍ക്ക് മുന്നില്‍ രാംചരണ്‍ പങ്ക് വെച്ചിട്ടുള്ളത് തന്റെ വളര്‍ത്ത് മൃഗങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമാണ്. രണ്ട് പെറ്റ്‌ഡോഗുകളാണ് രാംചരണിനുള്ളത്. റൈം എന്ന് പേരിട്ടിരിക്കുന്ന ഈ നായക്കുട്ടിക്കൊപ്പമാണ് പലപ്പോഴും തന്റെ അവധിക്കാലം രാംചരണ്‍ ചെലവഴിക്കുന്നത്. കുടുംബത്തോടൊപ്പം പുറത്ത് പോകുമ്പോഴെല്ലാം റൈമിനേയും രാംചരണ്‍ കൂടെ കൂട്ടാറുണ്ട്.

റൈമിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിടുന്നത് രാംചരണ്‍ ഏറെ ആസ്വദിക്കുന്നു. രാം ചരണും ഭാര്യ ഉപാസന കാമിനേനി കൊനിഡേലയും തങ്ങളുടെ വളര്‍ത്ത് നായയെ അതിയായ ആഡംബരത്തോടെ ആണ് ലാളിക്കുന്നതും പരിപാിക്കുന്നതും. രാംചരണ്‍ റൈമിനെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്ന ഫോട്ടോകള്‍ ഇരുവരും ഇടയ്ക്കിടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെക്കാറുമുണ്ട്.
Tips for Typing Speed: ചറാപറാന്ന് വേഗത്തില്‍ ടൈപ്പ് ചെയ്യണോ.. ഇതാ ചില ട്രിക്കുകള്‍
രാം ചരണിന്റെ ഓമനത്തമുള്ള ഈ നായക്കുട്ടിയുടെ വിലയും ഇതുപോലെ അതിശയിപ്പിക്കുന്നതാണ്. 35,000 മുതല്‍ 70,000 രൂപ വരെയാണ് ടോയ് പൂഡില്‍ ഇനത്തില്‍പ്പെടുന്ന ഈ നായക്കുട്ടിയുടെ ഇന്ത്യയിലെ വില. രാം ചരണിന്റെ സഹോദരി ശ്രീജയുടെ വളര്‍ത്തുമൃഗമായ ടോഫിയുമായി റൈമിന് ഏറെ സാമ്യമുണ്ട്. അടുത്തിടെ രാം ചരണ്‍ റൈമിനൊപ്പം വിമാനത്താവളത്തില്‍ വെച്ചുള്ള വീഡിയോ പങ്ക് വെച്ചിരുന്നു.
ഓസ്‌കാര്‍ വിന്നിംഗ് ചിത്രമായ ആര്‍ആര്‍ആറിന്റെ പ്രൊമോഷന്‍ ചടങ്ങുകള്‍ക്ക് പോകുമ്പോഴും രാംചരണ്‍ റൈമിനെ കൂടെ കൂട്ടിയിരുന്നു. ജൂനിയര്‍ എന്‍ടിആറിനും രാജമൗലിക്കും ഒപ്പം പങ്കെടുത്ത നിരവധി പരിപാടികളില്‍ റൈമും രാംചരണിനൊപ്പമുണ്ടായിരുന്നു. ഇതിന്റെ വീഡിയോകള്‍ എല്ലാം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
രാം ചരണിന്റെ വീട്ടിലെ രണ്ടാമത്തെ വളര്‍ത്തു നായയാണ് റൈം. 2021 സെപ്റ്റംബറില്‍ ആണ് റൈമിനെ രാംചരണ്‍ സ്വന്തമാക്കുന്നത്. രാം ചരണിന് ബ്രാറ്റ് എന്ന് പേരുള്ള ജാക്ക് റസല്‍ ടെറിയര്‍ നായയും ഉണ്ട്. രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി കൊനിഡേലയ്ക്കും വളര്‍ത്ത് മൃഗങ്ങളെ വലിയ താല്‍പര്യമാണ്.












Click it and Unblock the Notifications