മുകേഷ് അംബാനി ജനിച്ചത് എവിടെ? എത്ര കമ്പനികളുടെ ഉടമയാണ്; ഇതാ ആര്‍ക്കും അറിയാത്ത കാര്യങ്ങള്‍
മുംബൈ: മുകേഷ് അംബാനി ഇന്ന് ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. ഇന്നലെയാണ് അദ്ദേഹം തന്റെ 66ാം പിറന്നാള്‍ ആഘോഷിച്ചത്. എന്നാല്‍ നിങ്ങള്‍ക്ക് മുകേഷ് അംബാനി ജനിച്ചത് നമ്മുടെ നാട്ടില്‍ അല്ല ജനിച്ചത് എന്നറിയുമോ? അത് മാത്രമല്ല, രസകരമായ പല കാര്യങ്ങളും അദ്ദേഹത്തെ കുറിച്ചുണ്ട്.
പലതും നമ്മള്‍ അറിയുക പോലും ചെയ്യാത്തതാണ്. റിലയന്‍സ്, ജിയോ പോലുള്ള അദ്ദേഹത്തിന്റെ കമ്പനികളെ കുറിച്ച് നമ്മള്‍ കേടിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ കൈവശമുള്ള പ്രമുഖമായ കമ്പനികളെ കുറിച്ച് നിങ്ങള്‍ക്കറിയുമോ? അംബാനിയെ കുറിച്ച് അത്തരം ചില സര്‍പ്രൈസ് കാര്യങ്ങള്‍ പരിശോധിക്കാം.

മുകേഷ് ജനിച്ചത് ഏത് രാജ്യത്ത്
മുകേഷ് അംബാനി ധീരുഭായ് അംബാനിയുടെ മൂത്ത പുത്രനാണ്. ധീരുഭായിയാണ് 1958ല്‍ റിലയന്‍സ് ഗ്രൂപ്പ് ആരംഭിക്കുന്നത്. ഇന്ത്യയില്‍ അല്ല മുകേഷ് ജനിച്ചത്. യെമനിലെ ഈഡനിലാണ് അദ്ദേഹം ജനിച്ചത്. മുകേഷ് ജനന സമയത്ത് അത് ബ്രിട്ടീഷ് ക്രൗണ്‍ കോളനിയായിരുന്നു.
ആ സമയത്ത് മുകേഷിന്റെ പിതാവ് ധീരുഭായ് അംബാനി ഗ്യാസ് സ്റ്റേഷനിലെ ജീവനക്കാരനായിരുന്നു. എന്നാല്‍ വലിയ ധൈര്യശാലിയായിരുന്നു അദ്ദേഹം. കടലില്‍ സ്രാവുകള്‍ക്കൊപ്പം അദ്ദേഹം നീന്താറുണ്ടായിരുന്നു.
കളിപ്പാട്ട കമ്പനിയുടെ മുതലാളി
മുകേഷ് അംബാനിക്ക് കളിപ്പാട്ട ബിസിനസ് ഉള്ളതായി കേട്ടിട്ടുണ്ടോ? എങ്കില്‍ ഉറപ്പിച്ചോളൂ. അങ്ങനെയൊന്ന് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് കളിപ്പാട്ട കമ്പനിയായ ഹാംലെയ്‌സ് 2019 മുതല്‍ അംബാനിയുടെ കൈവശമാണ്.
ഈ കമ്പനി മുകേഷ് അംബാനി വാങ്ങിയത് 620 കോടി രൂപയ്ക്കാണ്. ഇക്കാര്യം പക്ഷേ അധികം ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത കാര്യമാണ്. കാരണം നിരവധി കമ്പനികള്‍ മുകേഷ് അംബാനി വാങ്ങിയപ്പോള്‍ ഇക്കാര്യത്തില്‍ അത്ര ശ്രദ്ധ നല്‍കാന്‍ ആരും തയ്യാറായില്ല.
പോഹയും താലി മീല്‍സും വന്‍ വെറൈറ്റിയാണ്; മധ്യപ്രദേശിലെ ഫുഡ് വേറെ ലെവല്‍, കഴിക്കാന്‍ റെഡിയായിക്കോ
മുകേഷ് അംബാനിയുടെ പ്രിയ ഭക്ഷണം
മുകേഷ് അംബാനി കോടീശ്വരന്‍ ഒക്കെ തന്നെ. പക്ഷേ അദ്ദേഹത്തിന്റെ പ്രിയ ഭക്ഷണം ഏതാണെന്ന് അറിയുമോ? എന്തായാലും അത് ആഢംബര ഭക്ഷണമല്ല. സ്ട്രീറ്റ് ഫുഡിന്റെ ആരാധകനാണ് അദ്ദേഹം. തട്ടുകടകളില്‍ കയറി ഭക്ഷണം കഴിക്കുന്നതാണ് മുകേഷിന്റെ പ്രധാന ശീലം.
മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി കര്‍ശനമായ ഭക്ഷണ ചിട്ടകളാണ് അദ്ദേഹത്തിനായി നല്‍കിയിരിക്കുന്നത്. സേവ്പൂരിയും, ചാട്ടുമെല്ലാം മുകേഷിന്റെ പ്രിയ ഭക്ഷണമാണ്. ഉച്ചയൂണും, ലഘുഭക്ഷണങ്ങളുമെല്ലാം ചെറിയ ഹോട്ടലുകളില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് റിലയന്‍സ് ആസ്ഥാനത്തെത്തിക്കുന്നതും മുകേഷിന്റെ ശീലങ്ങളിലൊന്നാണ്.
എത്ര പ്രൈവറ്റ് ജെറ്റുകളുണ്ടെന്നറിയുമോ?
മുകേഷ് അംബാനിക്ക് യാത്ര ചെയ്യാന്‍ ഒട്ടും ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ല. അദ്ദേഹത്തിന് സ്വന്തമായി മൂന്ന് പ്രൈവറ്റ് ജെറ്റുകളാണ് ഉള്ളത്. ഒരു ബോയിംഗ് ബിസിനസ് ജെറ്റ്, ഒരു ഫാല്‍ക്കണ്‍ 900എക്‌സ് ജെറ്റ്, എയര്‍ബസ് എ319 എന്നിവയാണ് മുകേഷിന്റെ പ്രൈവറ്റ് ജെറ്റുകള്‍. ഇതിലൊന്ന ഭാര്യ നിതയ്ക്ക് വേണ്ടി വാങ്ങിയതാണ്. ബോയിംഗ് ബിസിനസ് ജെറ്റിന്റെ വില 535 കോടി രൂപയാണ്.
സ്വന്തമായി ആപ്പിള്‍ സ്റ്റോര്‍
മുകേഷ് അംബാനി സ്വന്തമായി ആപ്പിള്‍ സ്റ്റോറുമുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഔദ്യോഗിക ആപ്പിള്‍ സ്റ്റോര്‍ അദ്ദേഹ്തിന്റെ ജിയോ വേള്‍ഡ് ഡ്രൈവിലാണ് ഉള്ളത്. 42 ലക്ഷം രൂപയാണ് ആപ്പിള്‍ അംബാനിക്ക് നല്‍കുന്ന വാടക. സ്വന്തമായി ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്പുകളും അംബാനിക്കുണ്ട്. അജിയോയിലെ സ്‌നീക്കര്‍ഹൂഡ് അതുപോലെ വളരെ പ്രശസ്തമാണ്. സ്വന്തം വീട്ടില്‍ സ്‌നോ റൂം വരെ മുകേഷിന് സ്വന്തമായിട്ടുണ്ട്.
അറിയാത്ത കഥകള്‍ ധാരാളം
മുകേഷ് അംബാനിയുടെ പ്രിയ ഹോട്ടല്‍ ഏതാണെന്ന് അറിയുമോ? കഫേ മൈസൂര്‍ എന്ന ചെറിയൊരു ഹോട്ടലാണിത്. കിംഗ്‌സ് സര്‍ക്കിളിലാണ് ഈ കടയുള്ളത്. ഈ ഹോട്ടല്‍ വളരെ പ്രശസ്തമാണ്. സ്റ്റാന്‍ഡ്‌ഫോര്‍ഡില്‍ നിന്നുള്ള ഡ്രോപൗട്ട് വിദ്യാര്‍ത്ഥിയാണ് മുകേഷ് എന്ന് ആര്‍ക്കൊക്കെ അറിയാം. കെമിക്കല്‍ എഞ്ചിനീയര്‍ കൂടിയാണ് മുകേഷ്.












Click it and Unblock the Notifications