Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക മേത്ത വിവാഹ ദിനം അണിഞ്ഞ നെക്ലേസിന്റെ വിലയറിയുമോ? ഞെട്ടും!!

മുംബൈ: മുകേഷ് അംബാനിയുടെ കുടുംബം എന്ന് പറഞ്ഞാല്‍ കോടീശ്വരന്മാരെ തട്ടി നടക്കാന്‍ പറ്റാത്ത സ്ഥലമാണ്. മുകേഷ് അംബാനിയുടെ ഭാര്യയും, മക്കളും, മരുമക്കളുമെല്ലാം കോടീശ്വരന്മാരാണ്. മൂത്ത മകനായ ആകാശ് അംബാനി വിവാഹ ചെയ്ത പെണ്‍കുട്ടിയാണ് ശ്ലോക മേത്ത. ആകാശും ശ്ലോകയും തമ്മിലുള്ള വിവാഹം നേരത്തെ രാജ്യത്ത് ഏറ്റവും ചര്‍ച്ചയായ കാര്യമായിരുന്നു.

2019ലായിരുന്നു ഈ വിവാഹം. അതേസമയം കോടീശ്വര പുത്രിയാണ് ശ്ലോക മേത്ത. ഇവരുടെ വിവാഹത്തിന് നിരവധി പ്രത്യേകതകളുണ്ടായിരുന്നു. അതിലൊന്നാണ് ശ്ലോക മേത്ത ചടങ്ങില്‍ ധരിച്ച വിവാഹ സാരി. ഇതിന്റെ വിലയറിഞ്ഞാല്‍ ആരുടെയും കണ്ണ് തള്ളിപ്പോകും. ചുവന്നതും ഗോള്‍ഡ് നിറത്തിലുള്ളതുമായ ഒരു ലെഹങ്കയായിരുന്നു ശ്ലോക വിവാഹ ദിനത്തില്‍ ധരിച്ചിരുന്നത്.

SLOKA AKASH AMBANI

അംബാനി കുടുംബത്തിലേക്ക് പോവുമ്പോള്‍ ഏറ്റവും മികച്ചത് തന്നെയായിരിക്കണമല്ലോ വസ്ത്രങ്ങള്‍. വളരെ വിലയേറിയ ലെഹങ്കയാണ് ശ്ലോക ധരിച്ചത്. ഇതിനൊപ്പം ഒരു വിലയേറിയ നെക്ലേസും ധരിച്ചിരുന്നു. ഇതിന്റെ വില മാത്രമല്ല, ഭാരവും കുറച്ചധികമാണ്. ഫാഷന്‍ ഡിസൈനര്‍മാരായ അബു ജാനി, സന്ദീപ് ഖോസ്ല എന്നിവര്‍ ഡിസൈന്‍ ചെയ്ത വിലയേറിയ റെഡ്-ഗോള്‍ഡ് ലെഹങ്കയാണ് ശ്ലോക ധരിച്ചത്.

ഇതിനൊപ്പം സ്വര്‍ണം, വജ്രം, എമറാള്‍ഡ് ആഭരണ സെറ്റുകള്‍ അവര്‍ ധരിച്ചിരുന്നു. ഇതിനൊപ്പം റാണിഹാര്‍, മാങ്ക്തിക, വളകള്‍, വലിപ്പമേറിയ കമ്മലുകള്‍, സ്വര്‍ണ അരപ്പട്ട എന്നിവയും ശ്ലോക ധരിച്ചിരുന്നു.റാണിഹാര്‍ അഥവാ നല്ല വലിപ്പവും കട്ടിയുമുള്ള നെക്ലേസ് ശ്ലോക വിവാഹത്തിന് ധരിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയായിരുന്നു. ഇതില്‍ വലിപ്പമേറിയ രത്‌നങ്ങളും, എമറാള്‍ഡുകളും അടങ്ങിയിട്ടുണ്ടായിരുന്നു.

ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന്‍ കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്

ഒരു ചെറിയ സ്വര്‍ണ ബോളിന്റെ വലിപ്പത്തിലായിരുന്നു ഇവ ഉണ്ടായിരുന്നു. ഈ വെഡ്ഡിംഗ് നെക്ലേസിന്റെ വില മൂന്ന് കോടി രൂപയാണ്. വിവാഹദിനത്തില്‍ ശ്ലോക ധരിച്ച നെക്ലേസ് അടക്കമുള്ള എല്ലാ ആഢംബര ആഭരണങ്ങള്‍ക്കും കൂടി പത്ത് കോടി രൂപയാണ് ചെലവായത്. അവരുടെ വിവാഹ ദിനത്തില്‍ ധരിച്ച ലെഹങ്കയുടെ വില അഞ്ച് കോടി രൂപയാണ്. അവരുടെ വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും മാത്രമായി പതിനഞ്ച് കോടി രൂപയാണ് ചെലവായതെന്ന് അര്‍ഥം.

ഇതൊന്നും കൊണ്ട് ഒതുങ്ങുന്നതല്ല അവരുടെ കൈയ്യിലെ ആഢംബര ശേഖരങ്ങള്‍. ലോകത്തെ ഏറ്റവും വിലയേറിയ അവരുടെ കൈയ്യിലാണ് ഉള്ളത്. ഇത് പക്ഷേ വാങ്ങി നല്‍കിയത് മുകേഷ് അംബാനിയും നിത അംബാനിയും ചേര്‍ന്നാണ്. ഒരു സമ്മാനമായിട്ടാണ് ഇക്കാര്യം നല്‍കിയത്. എല്‍ ഇന്‍കംപേറബിള്‍ എന്ന നെക്ലേസാണ് ഇവരുടെ കൈവശമുള്ളത്. ഇത് ലെബനീസ് ആഭരണ നിര്‍മാതാവായ മോവാദാണ് നിര്‍മിച്ചത്.

മഞ്ഞ നിറത്തിലുള്ള ഡയമണ്ടാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനൊപ്പം 91 അഡീഷണല്‍ ഡയമണ്ടുകളും ഇതിലുണ്ട്. 500 കോടിയാണ് ഈ ആഭരണത്തിന്റെ വില. ബിസിനസ്മാന്‍ റസ്സല്‍ മേത്തയുടെ മകളാണ് ശ്ലോക. ഡയമണ്ട് കമ്പനി റോസി ബ്ലൂവിന്റെ ഉടമയാണ് അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+