Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്തില്‍ ബൈഡനേക്കാള്‍ പല മടങ്ങ് മുന്നില്‍: ട്രംപിന്റെ പിന്‍ഗാമിയാവുമോ വിവേക്; ആസ്തി ഇത്ര?

വാഷിംഗ്ടണ്‍: യുഎസ് തെരഞ്ഞെടുപ്പിലേക്കുള്ള പോരാട്ടം ഇപ്പോള്‍ തന്നെ മുറുകിയിരിക്കുകയാണ്. അതിലൊരു ഇന്ത്യന്‍-അമേരിക്കന്‍ വംശജനുണ്ട്. വിവേക് രാമസ്വാമിയെന്ന ആ ചെറുപ്പക്കാരന്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ പട്ടികയില്‍ ഡൊണാള്‍ഡ് ട്രംപിന് പിന്നിലായി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന നടന്ന റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥികളുടെ പ്രൈമറിയില്‍ വിവേക് ഒരുപാട് ആരാധകരെ സ്വന്തമാക്കിയിരുന്നു.

ഡൊണാള്‍ഡ് ട്രംപ് അതില്‍ പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് കൂടുതല്‍ ശ്രദ്ധ നേടാനും വിവേകിന് സാധിച്ചു. ഗംഭീരമായ മറുപടികളും, എതിരാളികളെ കടന്നാക്രമിച്ചുമായിരുന്നു വിവേകിന്റെ ചര്‍ച്ച. അതേസമയം വിവേക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് വമ്പന്‍ സമ്പത്ത് കൈമുതലായി വെച്ചാണ്. അദ്ദേഹത്തിന്റെ ആസ്തി വിവരങ്ങള്‍ പരിശോധിക്കാം.

vivek-ramaswamy

ഷാരൂഖിന് 100 കോടി, ജവാനില്‍ നയന്‍താരയുടെ പ്രതിഫലം എത്ര? വിജയ് സേതുപതിക്ക് റെക്കോര്‍ഡ് ശമ്പളം

അമേരിക്കയിലെ യുവ കോടീശ്വരന്മാരിലൊരാളാണ് വിവേക്. അതിവേഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ച. ഇന്ന് 950 മില്യണിന്റെ ആസ്തിയുണ്ട് വിവേകിന്. യുഎസ് പ്രസിഡന്റ് ജോ ബൈഡനേക്കാള്‍ എത്രയോ മടങ്ങ് മുന്നില്‍ വരും ഇത്. മികച്ച വിദ്യാഭ്യാസം നേടിയാണ് വിവേക് ബിസിനസിലേക്ക് ഇറങ്ങിയത്.

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബയോളജിയില്‍ ബിരുദമുണ്ട് വിവേകിന്. യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ഡിഗ്രിയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 29ാം വയസ്സില്‍ ക്യുവിട്ടിയില്‍ ഹെഡ്ജ് ഫണ്ട് അനലിസ്റ്റായിരുന്നു വിവേക്. 2014ല്‍ റോയ് വാന്റ് സയന്‍സസ് എന്ന ബയോടെക്‌നോളജി കമ്പനിയും അദ്ദേഹം രൂപീകരിച്ചു.വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ അവഗണിക്കുന്ന മരുന്നുകള്‍ വികസിപ്പിച്ചെടുക്കുന്ന കമ്പനിയാണ് റോയ്‌വാന്റ്. അത് വിവേകിന് വലിയ നേട്ടങ്ങളുണ്ടാക്കി കൊടുത്തു.

ഈ കമ്പനിയുടെ വിപണി മൂല്യം 8.87 ബില്യണ്‍ യുഎസ് ഡോളറാണ്. റോയ് വാന്റില്‍ പത്ത് ശതമാനം ഓഹരി പങ്കാളിത്തമാണ് അദ്ദേഹത്തിനുള്ളത്. ഇതിലൂടെ 887 മില്യണ്‍ ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിന് ലഭിക്കുക. 2017ല്‍ റോയ് വാന്റ് നിരവധി വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനികളിലൂടെ 1.1 ബില്യണ്‍ സമാഹരിച്ചിരുന്നു. സോഫ്റ്റ് ബാങ്ക് അടക്കമുള്ളവര്‍ ഇതിലുണ്ടായിരുന്നു.

2021ല്‍ ഒരു ബാങ്ക്-ചെക്ക് കമ്പനിയുമായി റോയ് വാന്റിനെ ലയിപ്പിച്ചിരുന്നു വിവേക്. ഇതോടെ 7.3 ബില്യണായി കമ്പനിയുടെ മൂല്യം ഉയരുകയായിരുന്നു.അല്‍ഷിമേഴ്‌സിനുള്ള മരുന്നിന്റെ അവകാശങ്ങളും റോയ് വാന്റ് നേരത്തെ സ്വന്തമാക്കിയിരുന്നു. റോയ് വാന്റിന്റെ സബ്‌സിഡറിയായ ആക്‌സോവാന്റിലൂടെ അല്‍ഷിമേഴ്‌സിനുള്ള മരുന്നായ ഇന്റിപിര്‍ഡൈന്‍ ഉല്‍പ്പാദിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ആന്റി വോക് ഇന്‍ഡക്‌സ് ഫണ്ടും അടുത്തിടെ അദ്ദേഹം രൂപീകരിച്ചിരുന്നു.

അടുത്തിടെ അതിന്റെ മൂല്യം 300 മില്യണായി നിര്‍ണയിച്ചിരുന്നു. അതേസമയം യുഎസ് പ്രസിഡന്റ് ജോ ബൈഡന്റ് ആസ്തി പത്ത് മില്യണാണ്. എട്ട് മില്യണായിരുന്നു ബൈഡന്‍ പ്രസിഡന്റായിരുന്നപ്പോഴുള്ള ആസ്തി. റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലൂടെയാണ് അദ്ദേഹത്തിന്റെ വരുമാനം വര്‍ധിച്ചത്. ഡെലവേറില്‍ 7 മില്യണ്‍ മൂല്യം വരുന്ന രണ്ട് വീടുകള്‍ അദ്ദേഹത്തിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+