Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഫും ലീവുമില്ല... 10 മണിക്കൂറിലേറെ പണിയും; നിങ്ങളുടെ ജോലിയില്‍ ഈ ലക്ഷണങ്ങളുണ്ടോ? വേഗം രക്ഷപ്പെട്ടോ

കേവലം ജീവനോപാധി എന്നതിനേക്കാളുപരി ജീവിതത്തിന്റെ ഭാഗമായി തന്നെ മാറേണ്ടതാണ് തൊഴിലുകള്‍. എന്നാല്‍ ഇന്നത്തെ കാലത്ത് പല തൊഴിലിടങ്ങളിലും ചൂഷണവും ജോലിഭാരവും കൂടുതലാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി അവകാശ ബോധവും അടിസ്ഥാന ധാരണയും എല്ലാം ഉണ്ടെങ്കിലും പ്രതികരണശേഷി കുറവാണ് എന്നതാണ് ജോലിസ്ഥലങ്ങളില്‍ ഇത്തരം ചൂഷണങ്ങള്‍ വര്‍ധിക്കുന്നതിനുള്ള കാരണം.

ഇതോടൊപ്പം എങ്ങനെയാണ് താന്‍ ചൂഷണത്തിന് വിധേയനാകുന്നത് എന്നത് പലപ്പോഴും തൊഴിലാളികള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല എന്നതും ഇതിന്റെ പ്രശ്‌നമാണ്. മെച്ചപ്പെട്ടതോ അതിനേക്കാളോ ആയ ശമ്പളം ഇത്തരം തൊഴിലിടങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ടാകും. എന്നാല്‍ ശമ്പളം എന്നതില്‍ തന്നെയാണ് ഇത്തരം സ്ഥാപനങ്ങള്‍ തൊഴിലാളികളെ തളച്ചിടുന്നതും എന്നതാണ് വസ്തുത. എന്തൊക്കെയാണ് ടോക്‌സിക് തൊഴിലിടങ്ങളുടെ ലക്ഷണങ്ങള്‍ എന്ന് നോക്കാം

toxic

പ്രൊഡക്ടിവിറ്റി അല്ലെങ്കില്‍ ഉല്‍പാദനം എന്നതില്‍ മാത്രം ലക്ഷ്യം വെക്കുകയും തൊഴിലാളികളുടെ മാനസികാരോഗ്യം, സന്തോഷം എന്നിവയെ പുല്ലുവില കല്‍പ്പിക്കുകയും ചെയ്യുന്ന ഏതൊരു തൊഴിലിടവും ടോക്‌സിക് ആണ്. മാനസികമായി ഉയര്‍ന്ന പിരിമുറുക്കത്തിന്റെ അന്തരീക്ഷമായിരിക്കും എല്ലാ ദിവസവും ഇത്തരം തൊഴിലിടങ്ങളില്‍ അനുഭവപ്പെടുക. ഇത്തരമൊരു പരിതസ്ഥിതി നിങ്ങളെ മാനസികമായി സുരക്ഷിതമല്ല എന്ന് തോന്നിപ്പിക്കും.

ഏതെങ്കിലും തരത്തില്‍ ഭിന്നാഭിപ്രായം പറയുന്നതോ വിയോജിപ്പ് രേഖപ്പെടുത്തുന്നതോ നിങ്ങളെ ടാര്‍ഗറ്റ് പേഴ്‌സാണാക്കി മാറ്റും. എതിരായി പറഞ്ഞതിന് നിങ്ങള്‍ ശിക്ഷിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുമെന്ന് തോന്നിയേക്കാം. ഇത്തരം വിഷലിപ്തമായ ജോലിസ്ഥലങ്ങള്‍ വിഷാദത്തിന് കാരണമാകുമെന്ന് പല വിദഗ്ധരും പറയുന്നു. ഓരോ ദിവസവും നിങ്ങള്‍ ജോലിക്ക് കയറുന്നത് വെറുപ്പോടെയാണെങ്കില്‍ ആ ജോലി നിങ്ങളെ മടുപ്പിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്.

മറ്റെല്ലാറ്റിനേക്കാളും ജോലിക്ക് മുന്‍ഗണന നല്‍കണം എന്നായിരിക്കും ഇത്തരം ടോക്‌സിക് തൊഴിലിടങ്ങളില്‍ നിങ്ങളുടെ ബോസ് നിങ്ങളോട് ആവശ്യപ്പെടുക. അവധി ദിവസങ്ങള്‍ ലഭിക്കാതിരിക്കുകയും ഡ്യൂട്ടി സമയത്തിനും അധികമായി നിരന്തരം ജോലി ചെയ്യുകയും ചെയ്യുക എന്നതെല്ലാം ഇത്തരം ടോക്‌സിക് തൊഴിലിടങ്ങളുടെ ലക്ഷണങ്ങളാണ്. ഒരു തെറ്റ് വരുത്താനും അതില്‍ നിന്ന് പഠിക്കാനും നിങ്ങളെ അനുവദിച്ചെന്ന് വരില്ല.

ഒരുപക്ഷെ സാങ്കേതികമായുണ്ടാകുന്ന തെറ്റുകളില്‍ പോലും നിങ്ങളുടെ അശ്രദ്ധക്കുറവായിരിക്കും ഹൈലൈറ്റ് ചെയ്യപ്പെടുക. ആളുകള്‍ പരസ്പരം അവജ്ഞയോടെ പെരുമാറുന്നതും ഇത്തരം തൊഴിലിടങ്ങളുടെ ലക്ഷണങ്ങളാണ്. തൊഴിലിടത്തില്‍ എത്തുമ്പോള്‍ നിങ്ങള്‍ വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുകയും മാനസികമായി സമ്മര്‍ദ്ദത്തിന് അടിമപ്പെടുകയും ചെയ്യുന്നുണ്ടോ എന്ന് സ്വയം വിലയിരുത്തുക.

Tips for High Heels Walking: ഹീല്‍സിട്ട് നടക്കാനാകുന്നില്ലേ...? ഇതാ ചില പൊടിക്കൈകള്‍

പ്രകടനപരതയില്‍ മാത്രം ഊന്നി നിങ്ങളുടെ അര്‍ഹമായ അവധി, ഓഫ് ദിവസങ്ങള്‍ നിര്‍ദാക്ഷിണ്യം വെട്ടിക്കുറക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ടോക്‌സിക് ആയ തൊഴിലിടമാണ് എന്ന് വിലയിരുത്താം. നിങ്ങളുടെ ഉറക്കം, ഭക്ഷണം, വിനോദം എന്നിവയെല്ലാം തുടര്‍ച്ചയായി ഒരു ജോലിക്ക് വേണ്ടി ത്യജിക്കപ്പെടേണ്ടി വരുന്നെങ്കില്‍ അത് ടോക്‌സിക് ആയ തൊഴിലിന്റെ ഫലമാണ് എന്ന് മനസിലാക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+