അംബാനിയുടെ പകുതി പോലുമില്ല, പാകിസ്താനിലെ നമ്പര്‍ വണ്‍ ധനികയുടെ ആസ്തി ഇത്ര
ലോകത്തെ വമ്പന്‍മാരായ കോടീശ്വരന്മാര്‍ ഇന്ത്യയില്‍ ധാരാളമുണ്ട്. എന്നാല്‍ പാകിസ്താനിലെ ധനികരെ കുറിച്ച് നമുക്ക് അത്ര അറിഞ്ഞിരിക്കാന്‍ സാധ്യതയില്ല. അതും പാകിസ്താനിലെ ഏറ്റവും ധനികയായ വനിത ആരാണെന്ന് അറിയുമോ? ഇന്ത്യയില്‍ തന്നെ വനിതാ കോടീശ്വരിയെ അറിഞ്ഞിരിക്കുക ബുദ്ധിമുട്ടായിരിക്കും. പാകിസ്താന്‍ സമ്പദ് വ്യവസ്ഥ ആകെ തകര്‍ന്ന് കിടക്കുകയാണ്.
അതിലുപരി ആരെങ്കിലും അവിടെ വമ്പന്‍ നേട്ടമുണ്ടാക്കുമോ എന്ന് സംശയമാണ്. കാരണം അത്രത്തോളം സാമ്പത്തിക മാന്ദ്യമുള്ള രാജ്യത്ത് കോടീശ്വരന്മാരുണ്ടോ എന്ന സംശയം തോന്നാം. എന്നാല്‍ അത്തരത്തില്‍ വലിയ നേട്ടങ്ങളിലൂടെ കോടീശ്വരന്മാരായവര്‍ പാകിസ്താനിലുണ്ട്. അതില്‍ തന്നെ വനിതാ ധനികയില്‍ മുന്നിലുള്ളതും പ്രമുഖയാണ്. പാകിസ്താനിലെ ഏറ്റവും ധനിക ഇഖ്ര ഹസന്‍ മാന്‍ഷയാണ്. ആരാണ് ഇവര്‍ എന്ന് നമുക്കെല്ലാം സംശയം തോന്നാം. എന്നാല്‍ സ്വന്തം രാജ്യത്തും, ഏഷ്യന്‍ മേഖലയിലും ഇവര്‍ പോപ്പുലറാണ്.

image credit: Iqraa H Mansha facebook page
മിയാന്‍ ഒമര്‍ മാന്‍ഷയുടെ ഭാര്യയാണ് ഇഖ്ര ഹസന്‍. മിയാന്‍ ഒമര്‍ പാകിസ്താനിലെ രണ്ടാമത്തെ ധനികനായ മിയാന്‍ മുഹമ്മദ് മാന്‍ഷയുടെ മകനാണ്. എന്നാല്‍ ഇതൊന്നുമല്ലാതെ തന്നെ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയവരാണ് ഇഖ്ര ഹസന്‍. പാകിസ്താനിലെ പ്രമുഖമായ നിഷാദ് ഹോട്ടല്‍സിന്റെ സിഇഒയാണ് ഇഖ്ര. ഇവയുടെ പ്രോപ്പര്‍ട്ടികളും ഇഖ്രയുടെ ഉടമസ്ഥതയിലുള്ളതാണ്. പാകിസ്താനിലെയും, ലണ്ടനിലെയും പഞ്ചനക്ഷത്ര ഹോട്ടല്‍ ശൃംഖലകളെ കൈകാര്യം ചെയ്യുന്നത് നിഷാദ് ഹോട്ടല്‍സ് ആണ്.
ഇഖ്രയ്ക്ക് മികച്ച വിദ്യാഭ്യാസവും ഇതോടൊപ്പം സ്വന്തമാക്കിയിട്ടുണ്ട് ബിഎസ്‌സി ഡിഗ്രി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നാണ് അവര്‍ സ്വന്തമാക്കിയത് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍ സ്‌കൂള്‍ ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ നിന്ന് എംഎസ്‌സി ഡിഗ്രി ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ അവര്‍ നേടിയിട്ടുണ്ട്. നിരവധി കമ്പനികളുടെ ഡയറക്ടര്‍ ഓണ്‍ ദ ബോര്‍ഡില്‍ അവര്‍ ഭാഗമാണ്. എന്നാല്‍ ഇതിന്റെ വിശദമായ വിവരങ്ങള്‍ അവര്‍ പുറത്തുവിട്ടിട്ടില്ല.
എന്നാല്‍ അവരുടെ മൊത്തം ആസ്തിയെ കുറിച്ച് പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമല്ല. പക്ഷേ ലഭ്യമായ വിവരങ്ങള്‍ പ്രകാരം പാകിസ്താനിലെ ഏറ്റവും വലിയ ധനികയായി അവര്‍ മാറി കഴിഞ്ഞു. ഒരു ബില്യണോളമാണ് ഇഖ്രയുടെ ആസ്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഇന്ത്യയിലെ അതിസമ്പന്നരായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ പിന്നിലാണ്. അംബാനിയുടെ ആസ്തി 90 ബില്യണാണ്. അതേസമയം അദാനിയുടേത് 55 ബില്യണാണ്.
പാകിസ്താനിലെ ആദ്യത്തെ ശതകോടീശ്വരനാണ് ഇഖ്രയുടെ ഭര്‍തൃപിതാവാ മിയാന്‍ മുഹമ്മദ് മാന്‍ഷ. പാകിസ്താനിലെ മുകേഷ് അംബാനിയെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. പാകിസ്താനിലെ പരുത്തി കയറ്റുമതിക്കാരില്‍ ഏറ്റവും വലിയ കമ്പനിയാണ് നിഷാദ് ഗ്രൂപ്പ് എന്ന് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഊര്‍ജ പദ്ധതികളിലും ഇവര്‍ക്ക് നിക്ഷേപമുണ്ട്. സിമന്റ്, ഇന്‍ഷുറന്‍സ് നിക്ഷേപങ്ങള്‍ എന്നിവയും ഇവര്‍ക്കുണ്ട്. അഞ്ച് ബില്യണാണ് മിയാന്‍ മാന്‍ഷയുടെ ആസ്തി.












Click it and Unblock the Notifications