ധൈര്യമുണ്ടോ, എങ്കില്‍ ഭയപ്പെടുത്തുന്ന ഈ ജോലിക്ക് അപേക്ഷിക്കാം; പാസാവേണ്ടത് 4 ടെസ്റ്റുകള്‍
ലണ്ടന്‍: ഒരു ജോലി ഇല്ലാതെ ഇരിക്കുകയാണോ? എങ്കില്‍ ഇങ്ങനൊരു ജോലിക്ക് അപേക്ഷിക്കാം. അപകടങ്ങള്‍ നിറഞ്ഞൊരു ജോലിയാണ്. കുറച്ച് ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ ഈ ജോലി കിട്ടാന്‍ നിങ്ങള്‍ ചെയ്യണം. പ്രത്യേകിച്ച് കുറച്ച് അപകടം പിടിച്ച കാര്യങ്ങള്‍. ഇത്തരം ജോലികള്‍ പലരും ഏറ്റെടുക്കാന്‍ മടിക്കും. എന്നാല്‍ ഇത് ഒരു ചലഞ്ചായി ഏറ്റെടുക്കുന്നവര്‍ ധാരാളമുണ്ട്.
മാനസികമായും ശാരീരികമായും ഇത് നേട്ടമാകുമെന്നും കരുതുന്നവരുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നിലുള്ള ലോജിക്കെന്ന് നമുക്ക് മനസ്സിലാവില്ല. പക്ഷേ ഈ ജോലി വേണ്ടവര്‍ ചെയ്യേണ്ട കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

ഇതൊരു സ്കേറി ടെസ്റ്റ് എന്നാണ് ജോലിക്കായി അപേക്ഷ ക്ഷണിച്ചവര്‍ പറയുന്നത്. നിങ്ങളുടെ ധീരത ഒന്ന് പരീക്ഷിക്കേണ്ടി വരും. അതിന് തയ്യാറാണെങ്കില്‍ മാത്രം ജോലിക്കായി അപേക്ഷിച്ചാല്‍ മതി. ഒരു ബ്രിട്ടീഷ് ടൂറിസ്റ്റ് കേന്ദ്രമാണ് ഇങ്ങനൊരു പരീക്ഷണം നടത്തുന്നത്. ഹാലോവീന്‍ മുമ്പാണഅ ഇങ്ങനെ ഒരു ടെസ്റ്റ് നടത്തുന്നത്. ഹാലോവീനിലെ പ്രേത രൂപത്തെ അനുസ്മരിപ്പിക്കുന്ന ടെസ്റ്റുകളാണ് എല്ലാം. ലോകത്തെ ഏറ്റവും ഭയപ്പെടുത്തുന്ന ജോലിയെന്നാണ് ഇതിനെ ഈ കമ്പനി വിശേഷിപ്പിക്കുന്നത്.

ദ ഡഞ്ചന്‍സ് എന്നാണ് ഈ സ്ഥാപനത്തിന്റെ പേര്. ഇവര്‍ക്ക് ബ്ലാക്പൂള്‍, എഡിന്‍ബര്‍ഗ്, യോര്‍ക്ക്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ഓഫീസുണ്ട്. ഈ ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടാവാന്‍ പാടില്ല. പ്രത്യേകിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങളൊന്നും പാടില്ല. ഒപ്പം ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനവും മികച്ചതായിരിക്കും. ജോലിക്ക് തിരഞ്ഞെടുക്കപ്പെടുന്നയാള്‍ കമ്പനിയുടെ പലവിധ ആകര്ഷണങ്ങള് ഉറപ്പാക്കണം. ഇവരുടെ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവരെ ഭയപ്പെടുത്താനും സാധിക്കുന്നവരായിക്കണം.

ജോലിക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഹതഭാഗ്യന്റെ ഓഫീസിലെ പദവി സ്കേര്‍ ടെസ്റ്റര്‍ എന്നായിരിക്കും. ഈ ടൂറിസ്റ്റ് കേന്ദ്രത്തിലെ ഓരോ കാര്യങ്ങളും ഇയാള്‍ പരിശോധിക്കണം. അതായത് സ്വയം ഭയക്കുന്നുണ്ടോ എന്ന് ആദ്യം ടെസ്റ്റ് ചെയ്യേണ്ടി വരും. രണ്ടാമത്തേത് പ്രേതങ്ങള്‍ നിറഞ്ഞ ഹാലോവില് ഷോകള്‍ക്ക് റേറ്റിംഗ് നല്‍കണം. നാല് ടൂറിസ്റ്റ് ആകര്ഷണങ്ങള് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി പരിശോധിക്കേണ്ടി വരും. ഈ ജോലി കിട്ടിയാല്‍ പേടിച്ച് മരിക്കുമെന്ന് ഉറപ്പാണ്. തുടക്കം മരിച്ചവര്‍ക്ക് വേണ്ടിയുള്ള അത്താഴത്തിലേക്ക് ക്ഷണിച്ച് കൊണ്ടായിരിക്കും. എഡിന്‍ബര്‍ഗിലെ ഇരുട്ടറയിലേക്ക് ക്ഷണിച്ച് കൊണ്ടായിരിക്കും.

എഡിന്‍ബര്‍ഗ് ഡഞ്ചന്‍ സന്ദര്‍ശകര്‍ കെല്‍റ്റിക് ഹാര്‍വെസ്റ്റിന്റെ ഭാഗമായുള്ള ഗംഭീര വിരുന്നിന് ഒത്തുചേരുന്ന സ്ഥലമാണിത്. നമ്മളോട് വിട പറഞ്ഞ് പോയ പ്രിയപ്പെട്ടവരെ തിരിച്ചുവിളിക്കുന്ന ഒരു ഒഴിഞ്ഞ സ്ഥലം ഇതിനുള്ളിലുണ്ടാവും. ഇതിന്റെ ഭാഗമാവുമ്പോള്‍ തന്നെ പേടിച്ച് വിറയ്ക്കാനുള്ള സാധ്യത കൂടുതലാണ്. പിന്നീട് പോവുക ലണ്ടനിലെ ഡഞ്ചനിലേക്കാണ്. ഇവിടെ പുതിയൊരു ഷോ നിങ്ങളെ കാത്തിരിക്കുന്നുണ്ടാവും. അത് നടത്തുന്നതാവട്ടെ ലണ്ടനിലെ ഏറ്റവും ഭയപ്പെടുത്തുന്ന പ്രേത വിഹാരമുണ്ടെന്ന് കരുതുന്ന കെട്ടിടത്തിലും. 50 ബെര്ക്ലി സ്ക്വയര്‍ എന്ന കെട്ടിടമാണിത്.

ബെര്ക്ലി സ്ക്വയറില്‍ ഒരു സ്ത്രീ ആത്മഹത്യ ചെയ്തിരുന്നു. അതിന്റെ പ്രേതം കാലങ്ങളായി ഇവിടെയുണ്ടെന്നാണ് കരുതുന്നത്. മൂന്നാമത്തേത് യോര്‍ക്ക് ഡഞ്ചനില് വെച്ചുള്ള ടെസ്റ്റാണ്. ഇവിടെ പൈശാചിക ശക്തികളെ ആവാഹിക്കുന്ന പരിപാടികളാണ് നടക്കുക. അവസാനത്തെ ടെസ്റ്റ് ബ്ലാക്പൂള്‍ ഡഞ്ചനിലാണ്. ഇവിടെ കമ്പനിയുടെ ന്യൂ ഗ്രിം റീപ്പറാണ് ഉള്ളത്. കുട്ടികള്‍ക്കോ പ്രായപൂര്‍ത്തിയാവാത്തവര്‍ക്കോ ഈ ഡഞ്ചനുകളില് പ്രവേശനമില്ല. രക്ഷിതാക്കളുടെ അനുവാദത്തോടെ മാത്രമേ കുട്ടികളെ ഇതില്‍ പ്രവേഷിപ്പിക്കൂ. ഹാലോവീന്‍ സീസണില്‍ മത്സരാര്ത്ഥത്തില് ഈ പറഞ്ഞ സ്ഥലത്തൊക്കെ പോകേണ്ടി വരും. ബ്രിട്ടനില്‍ താമസിക്കുന്നയാളുമായിരിക്കണം.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications