ലോട്ടറിയടിച്ചോ? പണം എന്തു ചെയ്യണം, ചെലവാക്കണോ, ധൂര്‍ത്തടിക്കണോ, അതിനുള്ള ഉത്തരം ഇതാണ്!!
തിരുവനന്തപുരം: ലോട്ടറി അടിക്കാനായി നമ്മള്‍ എല്ലാം പ്രാര്‍ത്ഥിക്കാറുണ്ട്. പക്ഷേ അടിച്ചുകഴിഞ്ഞാല്‍ നമ്മള്‍ എന്ത് ചെയ്യും. എപ്പോഴെങ്കിലും അതേ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ലക്ഷങ്ങളോ കോടികളോ ഒക്കെയാവും സമ്മാനം ലഭിക്കുക. ഈ പണം എങ്ങനെ ചെലവാക്കും. സ്വാഭാവികമായും, പല കാര്യങ്ങളിലാവും നമ്മള്‍ ഈ പണം ചെലവാക്കുക. ചിലപ്പോള്‍ ധൂര്‍ത്തും ധാരാളമുണ്ടാകും.
അതെല്ലാം വലിയ അപകടങ്ങളിലേക്കാവും നമ്മളെ ചെന്നെത്തിക്കുക. എന്നാല്‍ ഇനി ഇക്കാര്യത്തില്‍ പേടിക്കാനില്ല. ലോട്ടറി വകുപ്പ് ഇക്കാര്യത്തില്‍ കോടിപതികള്‍ക്കും, ലക്ഷാധിപതികള്‍ക്കും ഉപദേശവുമായി വന്നിരിക്കുകയാണ്. പ്രത്യേകിച്ച് ഒരു സെഷന്‍ തന്നെയാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്.

കൈയ്യില്‍ വരുന്ന പണം എങ്ങനെ കൈകാര്യം ചെയ്യാന്‍ എന്നതിലാണ് ക്ലാസ് നല്‍കിയിരിക്കുന്നത്. അത് മാത്രമല്ല ബന്ധുക്കളും നാട്ടുകാരുമെല്ലാം പണം ചോദിച്ച് വരുമ്പോള്‍ അവരെ എങ്ങനെ മാനേജ് ചെയ്യാം, അവരിലൂടെ ഉണ്ടാവുന്ന മാനസിക സംഘര്‍ഷങ്ങളെ എങ്ങനെ ലഘൂകരിക്കാം എന്നെല്ലാം ഈ ക്ലാസില്‍ വെച്ച് നല്‍കിയിട്ടുണ്ട്. ഭാഗ്യം നിര്‍ഭാഗ്യമാവാതിരിക്കാനാണ് ഈ ക്ലാസ്.
മാസത്തില്‍ ഒരിക്കല്‍ ഈ ക്ലാസ് നല്‍കാനാണ് തീരുമാനം. ഈ ക്ലാസ് ഉദ്ഘാടനം ചെയ്തത് ധനമന്ത്രി കെഎന്‍ ബാലഗോപാലാണ്. കേരള ഭാഗ്യക്കുറിയുടെ ഏറ്റവും വലിയ തുകയായ 25 കോടി അടിച്ച അനൂപും ക്ലാസിനെത്തിയിരുന്നു. ഈ ക്ലാസിലെ ഇന്നത്തെ താരവും അനൂപായിരുന്നു.
ലോട്ടറിയടിച്ചതിലൂടെ ജീവിതത്തില്‍ ഒരുപാട് കയ്‌പേറിയ അനുഭവങ്ങള്‍ നേരിട്ട വ്യക്തിയാണ് അനൂപ്. നിരന്തരം നാട്ടുകാരും, ബന്ധുക്കളും, എന്തിനേറെ പറയുന്നു അന്യദേശങ്ങളില്‍ നിന്ന് പോലും പണം ചോദിച്ച് അനൂപിന്റെ വീട്ടിലെത്തുന്നവരുടെ നിരയായിരുന്നു. കുറേ പേര്‍ പണത്തിനായി അനൂപിനെ ഭീഷണിപ്പെടുത്തുക വരെ ചെയ്തു. ഒടുവില്‍ വീട്ടില്‍ പോലും ഒളിച്ച് വരേണ്ട അവസ്ഥയിലായിരുന്നു അനൂപ്.
കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍
അതേസമയം ഇപ്പോള്‍ അനൂപ് ലോട്ടറിയിലൂടെ കിട്ടിയ പണം എങ്ങനെ മാനേജ് ചെയ്യണമെന്ന് പഠിച്ച് കഴിഞ്ഞു. ലോട്ടറി അടിച്ചവര്‍ക്ക് ആദ്യം ക്ലാസ് കൊടുക്കണമെന്ന് അനൂപ് പറയുന്നു. ഒരു കോടി അടിച്ചവന് എത്ര രൂപ കൈയ്യില്‍ കിട്ടുമെന്നും, എത്ര നികുതി വരുമെന്നെല്ലാം അയാളെ ബോധ്യപ്പെടുത്തണമെന്നും അനൂപ് പറഞ്ഞു.
ഒരു കോടി എട്ട് ലക്ഷത്തിന് മുകളില്‍ ലോട്ടറിയാണ് ദിവസവും കേരളത്തില്‍ മാത്രം വില്‍ക്കുന്നത്. രണ്ട് ലക്ഷം പേരാണ് ലോട്ടറിയിലൂടെ മാത്രം ജീവിച്ച് പോകുന്നത്. ദിവസവും ഓരോ ഭാഗ്യശാലിയെങ്കിലും ഉണ്ടാവുന്നുണ്ട്. 7000 കോടിക്ക് മുകളിലാണ് ഒരു വര്‍ഷം ലോട്ടറിയിലൂടെ സമ്മാനമായി മാത്രം നല്‍കുന്നത്. ഇതോടൊപ്പം പുതിയ ബംപര്‍ വരുന്നുണ്ടെന്ന് കൂടി ഓര്‍ക്കണം. വിഷു ബംപര്‍ ഭാഗ്യക്കുറി ഇത്തവണ 12 കോടിയാണ് ഒന്നാം സമ്മാനം.
അതേസമയം 2022ലെ ഓണം നറുക്കെടുപ്പില്‍ ഒന്നാം സമ്മാനത്തിനര്‍ഹനായ ഭാഗ്യവാന്‍ മുതല്‍ ഇങ്ങോട്ടുള്ള ഒന്നാം സമ്മാന ജേതാക്കളെയാണ് ആദ്യ ഘട്ട പരിശീലനത്തിനായി ക്ഷണിച്ചിരിക്കുന്നത്. ഏകദേശം 80 പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ധനവിനിയോഗത്തിന് പുറമേ നികുതികള്‍, ചിട്ടി, കുറി തുടങ്ങിയ നിക്ഷേപങ്ങളുടെ സാധ്യതയും ഇന്‍ഷുറന്‍സ്, മാനസിക സംഘര്‍ഷ ലഘൂകരണം തുടങ്ങിയ വിഷയങ്ങളും പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications