നിര്‍ത്താതെ നായയുടെ കുര, സഹികെട്ട് അയല്‍വാസിയുടെ കത്ത്: വായിച്ച ദമ്പതിമാര്‍ക്ക് ഉത്തരം മുട്ടി
വാഷിംഗ്ടണ്‍: ഒരു നായ കാരണം എത്ര പ്രശ്നങ്ങള്‍ ഉണ്ടാവും. അത് നായയുടെ കൈയ്യിലിരിപ്പ് പോലെയിരിക്കും അല്ലേ. പക്ഷേ നായ നിര്‍ത്താതെ കുരച്ചാല്‍ പ്രശ്നമാവുമോ? ഉണ്ടാവാന്‍ സാധ്യത ഏറെയാണ്. ഒരു അയല്‍വാസി ഇവര്‍ക്ക് ഭീഷണി കത്ത് അയച്ചിരിക്കുകയാണ്. നായയുടെ കുരച്ചില്‍ നിര്‍ത്തിയില്ലെങ്കില്‍ അനുഭവിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
ഈ കത്ത് വായിച്ച് ദമ്പതിമാര്‍ ആകെ ഭയത്തിലാണ്. എന്നാല്‍ നായയുടെ കുരച്ചില്‍ നിര്‍ത്താനൊന്നും ഇവര്‍ക്ക് സാധിച്ചിട്ടില്ല. ജീവന് തുല്യം സ്നേഹിക്കുന്ന നായകളാണ് ഇവയെ ഒന്നും ചെയ്യരുതെന്ന് അപേക്ഷിക്കുക മാത്രമാണ് ദമ്പതിമാര്‍ ചെയ്തിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

image credit: Seven
അയല്‍വാസിയില്‍ നിന്ന് ഭീഷണിക്കത്താണ് കിട്ടിയിരിക്കുന്നത് ദമ്പതിമാര്‍ പറയുന്നു. തങ്ങളുടെ വീട്ടിലെ നായകള്‍ നിര്‍ത്താതെ കുരയ്ക്കുന്നത് ഇയാളെ ദേഷ്യം പിടിപ്പിച്ചിരിക്കുകയാണെന്ന് ഇവര്‍ പറയുന്നു. ജെസ്സിക്ക ട്യുറ്റെ എന്ന യുവതി ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്ന് പറയുന്നു. ദമ്പതിമാരിലൊരാളാണ് ഇവര്‍. കത്ത് വായിച്ച് ഇവരാകെ ഭയന്നിരിക്കുകയാണ്. ഇവരുടെ വളര്‍ത്തുനായ്ക്കളെ കൊന്നുകളയുമെന്നാണ് ഇതിലെ ഭീഷണി. ചോക്ലേറ്റുകള്‍ ഉപയോഗിച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി.

നിങ്ങളുടെ നായ്ക്കളുടെ കുരച്ചില്‍ നിര്‍ത്തിയില്ലെങ്കില്‍, ഈ കവറിലെ ചോക്ലേറ്റുകള്‍ നിങ്ങളുടെ വേലിക്കെട്ടിലേക്ക് വലിയ തോതില്‍ എറിയും. അത് തീര്‍ച്ചയായും നായ്ക്കളെ കൊല്ലും. നിങ്ങള്‍ക്ക് മര്യാദപൂര്‍വം പലരും മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ ഇതുവരെ നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നും കത്തില്‍ പറയുന്നു. ദമ്പതിമാരായ ആന്റയുടെയും ജസീക്കയുടെയും നായ്ക്കളാണ് ഇവ. ഗ്രേസ് വില്ലയിലെ ബ്രിസ്ബേന്‍ സബര്‍ബിലാണ് ഇവര്‍ താമസിക്കുന്നത്. ഇവര്‍ രണ്ട് നായ്ക്കളുണ്ട്. ബാര്‍ണി, ഡോണി എന്നിങ്ങനെയാണ് ഇവയുടെ പേരുകള്‍.

image credit: Seven
തങ്ങള്‍ ശരിക്കും ഭയന്ന് വിറച്ച് പോയി. കത്ത് കിട്ടിയപ്പോള്‍ പതറി പോയ നിമിഷങ്ങളായിരുന്നു. മെയില്‍ ബോക്സില്‍ നിന്നാണ് ആ കത്ത് കിട്ടിയത്. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നു. ഈ നായകള്‍ ഞങ്ങളുടെ കുടുംബമാണ്. അവരെ ദയവായി ഒന്നും ചെയ്യരുത്. ആറ് വര്‍ഷം മുമ്പാണ് ഇവര്‍ ഞങ്ങളുടെ വീട്ടിലെത്തിയത്. നല്ല രീതിയിലാണ് ഇവ എപ്പോഴും പെരുമാറാറുള്ളത്. വീട്ടിലേക്ക് ആരെങ്കിലും വന്നാല്‍ മാത്രമാണ് ഇവ കുരയ്ക്കാറുള്ളതെന്നും, അത് അവരുടെ ജോലിയാണെന്നും ജെസ്സീക്ക പറഞ്ഞു.

image credit: Seven
അതേസമയം കത്തിനെതിരെ മറ്റ് അയല്‍വാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. വളരെ മോശം പ്രവര്‍ത്തിയാണിതെന്ന് അവര്‍ പറയുന്നു. ഇത്തരം ഭീഷണികള്‍ ഒരിക്കലും ആരും ഉയര്‍ത്താന്‍ പാടില്ലെന്ന് അയല്‍ക്കൂട്ട സമിതി ചെയര്‍മാനാണ് ഫില്‍ കിലിമാന് പറഞ്ഞു. ഇത് എങ്ങനെ മെച്ചപ്പെടുത്താമെന്നായിരുന്നു ആ അയല്‍വാസി ചെയ്യേണ്ടിയിരുന്നതെന്നും കിലിമാന് പറഞ്ഞു. സംഭവം പോലീസിന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. അയല്‍വാസിക്ക് ചിലപ്പോള്‍ അസോസിയേഷന് മുന്നറിയിപ്പോ താക്കീതോ നല്‍കാനും സാധ്യതയുണ്ട്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications