• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇങ്ങനെ എഴുതാന്‍ നാണമില്ലേ; പരീക്ഷാപ്പേറില്‍ ബോജ്പുരി ഗാനമെഴുതി വിദ്യാര്‍ത്ഥി, ന്യായീകരണം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: വിദ്യാര്‍ത്ഥികള്‍ തലതിരിഞ്ഞ് പോയാല്‍ എന്ത് ചെയ്യും. അധ്യാപകരോ രക്ഷിതാക്കളോ അവരെ തിരുത്തും. എന്നാല്‍ അധ്യാപകര്‍ തന്നെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ ചെയ്താലോ? അങ്ങനൊരു കാര്യമാണ് ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥി എഴുതിയ ഉത്തരം കണ്ട് ടീച്ചറുടെ കണ്ണ് തള്ളിയിരിക്കുകയാണ്.

ബോജ്പൂരി സിനിമാ ഗാനത്തിന്റെ വരികളാണ് കുട്ടി പരീക്ഷയ്ക്ക് എഴുതിയിരിക്കുന്നത്. ടീച്ചര്‍ക്ക് ചൂടാവാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. അധ്യാപികയുടെ ചോദ്യവും ഇയാളുടെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്തായാലും ഈ ഉത്തരക്കടലാസും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit:UtkarshSingh twitter

പരീക്ഷയ്ക്ക് ഉത്തരമറിയില്ലെങ്കില്‍ കുഴഞ്ഞുപോയത് തന്നെയെന്ന് എല്ലാവര്‍ക്കുമറിയാം. ഈ വിദ്യാര്‍ത്ഥിയുടെയും കാര്യം അതായിരുന്നു. ഉത്തരമറിയാത്തത് കൊണ്ട് തനിക്ക് അറിയാവുന്നൊരു കാര്യം ഉത്തരമായി വിദ്യാര്‍ത്ഥി എഴുതുകയായിരുന്നു. പരീക്ഷ എങ്ങനെയെങ്കിലും കഴിയാന്‍ വേണ്ടി വിദ്യാര്‍ത്ഥി ചെയ്തതാണ് ഇക്കാര്യങ്ങള്‍. ഇത്തരത്തില്‍ പലതും എഴുതി വെക്കുന്ന ആളുകളുണ്ട്. ഈ സംഭവം ബീഹാറില്‍ നിന്നുള്ളതാണ്. വിദ്യാര്‍ത്ഥി തലതിരിഞ്ഞ് പോയതല്ല, ചെയ്തതിന് കാരണവും ഇയാള്‍ക്ക് പറയാനുണ്ട്. ആരും അമ്പരന്ന് പോകുന്ന കാരണമാണെന്ന് മാത്രം.

2

മനോഹരമായൊരു കാട്, ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് കാനന സുന്ദരിയായ മാന്‍, 13 സെക്കന്‍ഡില്‍ കണ്ടെത്തണംമനോഹരമായൊരു കാട്, ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് കാനന സുന്ദരിയായ മാന്‍, 13 സെക്കന്‍ഡില്‍ കണ്ടെത്തണം

ബീഹാറില്‍ നിന്നുള്ള ഈ വിദ്യാര്‍ത്ഥി കെമിസ്ട്രിയുടെ പ്രാക്ടിക്കല്‍ പരീക്ഷയിലാണ് ഇങ്ങനൊരു ഉത്തരം നല്‍കിയത്. ബോജ്പൂരി ഗാനത്തിന്റെ വരികളാണ് ഇയാള്‍ എഴുതി വെച്ചത്. എന്നാല്‍ ടീച്ചര്‍ ഇത് വായിച്ച ഉടനെ പൊട്ടിത്തെറിക്കുകയായിരുന്നു. വിദ്യാര്‍ഥിയെ വിളിച്ച് വരുത്തി ശകാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. ബീഹാറിലെ ചപ്രയില്‍ നിന്നുള്ള സംഭവമാണിത്. എന്ത് പണിയാണ് ഈ വിദ്യാര്‍ത്ഥി കാണിച്ചതെന്ന് ചോദിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു ടീച്ചര്‍. വിദ്യാര്‍ത്ഥി ചെയ്ത കാര്യങ്ങള്‍ കുറച്ച് മോശമായി പോയി എന്നായിരുന്നു മൊത്തത്തില്‍ എല്ലാവരുടെയും കാഴ്ച്ചപ്പാട്.

3

ഹണിമൂണിനുള്ള പ്ലാനിലാണോ? ട്രിപ്പ് ദക്ഷിണേന്ത്യയില്‍ തന്നെയായിക്കോട്ടെ: ഈ 5 സ്ഥലങ്ങള്‍ ബെസ്റ്റ്

ഈ വീഡിയോയില്‍ ആദ്യം കാണിക്കുന്നത് ഈ വിദ്യാര്‍ത്ഥിയുടെ ഉത്തര കടലാസാണ്. ഇതില്‍ ബോജ്പുരി ഗാനം എഴുതി വെച്ചിരിക്കുന്നത് കാണാം. ദേഷ്യപ്പെട്ട് സംസാരിക്കുന്ന ടീച്ചറോട് വിദ്യാര്‍ത്ഥി സംസാരിക്കുന്നതാണ് പിന്നീട് കാണുന്നത്. എന്ത് വിഡ്ഢിത്തമാണ് താന്‍ എഴുതി വെച്ചിരിക്കുന്നതെന്ന് പ്രൊഫസര്‍ കുട്ടിയോട് ചോദിക്കുന്നുണ്ട്. താന്‍ പാട്ടാണ് എഴുതി വെച്ചിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥി പറയുന്നു. നിന്റെ മൂന്ന് വര്‍ഷമാണ് നഷ്ടപ്പെടുത്തിയതെന്ന് ടീച്ചര്‍ വിദ്യാര്‍ത്ഥിയോട് പറയുന്നുണ്ട്. പിതാവിനെയും കൂട്ടി കോളേജിലേക്ക് വരാനും ടീച്ചര്‍ ആവശ്യപ്പെടുന്നുണ്ട്.

4

പ്രളയം ഭൂമിയിലേക്കെത്തും, ഞാന്‍ കുറച്ചാളുകളെ രക്ഷിക്കും: ലോകാവസാനം പ്രവചിച്ച് ബാബ വംഗയുടെ പിന്‍ഗാമിപ്രളയം ഭൂമിയിലേക്കെത്തും, ഞാന്‍ കുറച്ചാളുകളെ രക്ഷിക്കും: ലോകാവസാനം പ്രവചിച്ച് ബാബ വംഗയുടെ പിന്‍ഗാമി

തന്റെ പിതാവ് വീട്ടില്‍ ഇല്ലെന്ന് വിദ്യാര്‍ത്ഥി ടീച്ചറോട് പറയുന്നുണ്ട്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയോട് പിതാവിന്റെ ഫോണ്‍ നമ്പര്‍ ടീച്ചര്‍ ചോദിക്കുന്നുണ്ട്. നിനക്ക് നാണമില്ലേ ഇങ്ങനെയൊക്കെ എഴുതാനെന്ന് ടീച്ചര്‍ വീഡിയോയില്‍ പറയുന്നുണ്ട്. തന്റെ കോപ്പികള്‍ നല്ല പോലെ പരിശോധിച്ചിട്ടില്ലെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ പരാതി. ഇതില്‍ നോക്കാനൊന്നുമില്ലെന്ന് അധ്യാപിക തിരിച്ചടിക്കുന്നുണ്ട്. എന്നാല്‍ പരീക്ഷ എഴുതുക എന്നതാണ് പ്രധാനപ്പെട്ടതെന്ന് തന്നോട് പലരും പറഞ്ഞിട്ടുണ്ടെന്നും, പക്ഷേ തെറ്റ് പറ്റി പോയെന്നും വിദ്യാര്‍ത്ഥി ടീച്ചറോട് പറയുന്നുണ്ട്.

English summary
dont you have shame; bihar teacher stunned by a student's answer on question in an exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X