Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാ ചറപറാ ജോലികള്‍, ട്വിറ്ററിലെ പണി പോയാല്‍ ഇന്ത്യയിലോട്ട് പോരൂ; ജോലി റെഡിയെന്ന് ഡ്രീം 11 സ്ഥാപകന്‍

ദില്ലി: ട്വിറ്ററില്‍ നിന്ന് കൂട്ടത്തോടെ ആളെ പറഞ്ഞ് വിട്ടുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്കൊക്കെ ഇനി എവിടെ ജോലി കിട്ടും. എല്ലായിടത്തും ഈ ചോദ്യങ്ങളാണ് ഉയരുന്നത്. അമേരിക്കയിലെ ഈ കൂട്ടപിരിച്ചുവിടല്‍ വല്ലാതെ ബാധിച്ചിരിക്കുന്നത് ഇന്ത്യക്കാരെയാണ്. ഒരു യുവാവ് ജോലിക്കായി എത്തി രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ആ ജോലി നഷ്ടമായി.

പ്രസവാവധി എടുത്തവര്‍ക്കും ജോലി നഷ്ടമായി. ഇങ്ങനെ ഒരുപാട് സംഭവങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. എന്നാല്‍ ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ ഭയക്കേണ്ട. അവരെല്ലാവര്‍ക്കും ജോലി വാദ്ഗാനവുമായി വന്നിരിക്കുകയാണ് ഡ്രീം ഇലവന്‍ സ്ഥാപകന്‍. വിശദമായ വിവരങ്ങളിലേക്ക്....

1

യുഎസ്സില്‍ ജോലി നഷ്ടപ്പെട്ട പലരും ആകെ വിഷമത്തിലാണ്. ഇതിനിടെയാണ് ഡ്രീം ഇലവന്‍ ഇവര്‍ക്കെല്ലാം പ്രതീക്ഷയുമായി രംഗത്ത് വന്നിരിക്കുന്നത്. ഡ്രീം ഇലവന്‍ ഹരീഷ് ജെയിന്‍ ജോലി നഷ്ടപ്പെട്ടവരെ സഹായിക്കുമെന്ന് അറിയിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. 52000ത്തിലധികം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട് യുഎസ്സില്‍. ഇവര്‍ക്കെല്ലാം ജോലി നല്‍കുമെന്നാണ് ഹരീഷ് ജെയിനിന്റെ പ്രഖ്യാപനം.

2

ലോകത്തില്‍ ഒരു കമ്പനിയും നല്‍കാത്തൊരു ഓഫറാണ് ഡ്രീം ഇലവന്‍ സ്ഥാപകന്‍ നല്‍കിയിരിക്കുന്നത്. എല്ലാ ഇന്ത്യക്കാരോടും തിരിച്ച് നാട്ടിലേക്ക് വരാന്‍ ആവശ്യപ്പെടണമെന്ന് ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്. വിസാ പ്രശ്‌നങ്ങളുള്ളവര്‍ പെട്ടെന്ന് തന്നെ നാട്ടിലെത്തണമെന്ന് ഹരീഷ് ജെയിന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ടെക് മേഖലയുടെ വന്‍ കുതിപ്പ് അടുത്ത ദശാബ്ദത്തില്‍ നമ്മള്‍ തിരിച്ചറിയണമെന്നും ജെയിന്‍ ആവശ്യപ്പെട്ടു. വരുന്ന എല്ലാവര്‍ക്കും ജോലി നല്‍കുമെന്ന ഉറപ്പാണ് അദ്ദേഹം നല്‍കുന്നത്.

3

ട്വിറ്ററില്‍ നിന്നുള്ള പിരിച്ചുവിടല്‍ ഇന്ത്യന്‍ ടെക് മേഖലയ്ക്കുള്ള വലിയ അവസരമായിട്ടാണ് ജെയിന്‍ കാണുന്നത്. താല്‍പര്യമുള്ള ആര്‍ക്കും ഡ്രീം ഇലവന്റെ ഭാഗമാവാം. തന്റെ കമ്പനി ലാഭകരവും, സാമ്പത്തികമായി അടിത്തറയുള്ളതുമാണ്. നിങ്ങള്‍ ഇതില്‍ പറഞ്ഞവരില്‍വരുമെങ്കില്‍ ഞങ്ങളുമായി ബന്ധപ്പെടാനും ജെയിന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം നിരവധി പേരാണ് ഈ ട്വീറ്റിനെ പോസിറ്റീവായി കാണുന്നത്.

4

ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വഴിമരുന്നിടാന്‍ സാധിക്കുന്നതില്‍ നിങ്ങളോട് നന്ദി പറയുന്നു. തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. അനിശ്ചിതത്വത്തിന് നടുവില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് ഒരാള്‍ കുറിച്ചു. ഈ പറഞ്ഞ കാര്യം എല്ലാവരിലേക്കും എത്തണം. വിദേശ രാജ്യങ്ങളില്‍ ജോലിയെടുക്കുന്ന 50 ശതമാനം ടെക്കികള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയാല്‍ അത് ഇന്ത്യയുടെ ടെക് മേഖലയ്ക്ക് വലിയ ബൂസ്റ്റിംഗായിരിക്കുമെന്നും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

5

അതേസമയം നിരവധി പേര്‍ ഇന്ത്യയിലേക്ക് തിരിച്ചുവരാനും ആഗ്രഹമില്ലെന്ന് പറയുന്നുണ്ട്. മോശം റോഡുകള്‍, നിയമവാഴ്ച്ചയില്ല, ഒരുസൗകര്യവും ഇന്ത്യയില്‍ ഇല്ല. അതിലും ഭേദം ശമ്പളം കുറച്ച് കുറയുന്നതാണ്. ഇന്ത്യയിലാണെങ്കില്‍ നികുതി പണം മുഴുവന്‍ രാഷ്ട്രീയക്കാരന്റെ പോക്കറ്റിലാണെന്നും ഒരാള്‍ ചൂണ്ടിക്കാണിച്ചു. ഇന്ത്യയില്‍ ജോലിയെടുക്കണമെങ്കില്‍ ആദ്യം വിദേശത്ത് പോയി ജോലി എടുക്കണമെന്നായിട്ടുണ്ടെന്ന് ഒരാള്‍ കുറിച്ചു.

6

ചര്‍മം വെട്ടിത്തിളങ്ങും, മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല, ഗ്രീന്‍ ടീ ശീലമാക്കൂ; ഈ ഗുണങ്ങള്‍ തേടിവരും

അതേസമയം ഹര്‍ഷ് ജെയിന്റെ ട്വീറ്റ് വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണ് മൗമിത ചൗധരി എന്ന യുവതി പറഞ്ഞു. ഇന്ത്യയില്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. അവരുടെ കാര്യത്തില്‍ ജെയിന് ആശങ്കയില്ല. അതോ അവര്‍ക്ക് കഴിവില്ലെന്നാണോയെന്നും മൗമിത ചോദിച്ചു. ഇന്ത്യയിലുള്ളവര്‍ക്ക് ഇവര്‍ യാതൊരു പരിഗണനയും നല്‍കുന്നില്ല. യുഎസ്സിലേക്ക് പോയി, വലിയ നിലയില്‍ എത്തിയാല്‍ മാത്രമേ ഇവര്‍ ഗൗരവമായി കാണൂ എന്നും ഒരാള്‍ വിമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+