ഡേവിഡേട്ടാ, ചില്‍ഡ് ബിയര്‍ അങ്ങ് കാച്ചിയാലോ: ബസിലിരുന്ന് അടിക്കാം; ഈ തുക അടച്ചാല്‍ മാത്രം മതി
പുതുച്ചേരി: പൊരിഞ്ഞ ചൂടല്ലേ, ഒരു ചില്‍ഡ് ബിയര്‍ അങ്ങ് കാച്ചിയാലോ? എല്ലാവരുടെയും മനസ്സില്‍ ഈ ചിന്ത ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നുണ്ടാവും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല, സഹിക്കാവുന്നതിലും അപ്പുറമല്ലേ ചൂട്. പക്ഷേ എവിടെ വെച്ച് അടിക്കും. ബാറില്‍ പോകാന്‍ പ്രശ്നമുണ്ട്. ആരെങ്കിലും കണ്ടാല്‍ കുടിയനാണെന്ന പേര് വരും. വീട്ടില്‍ വെച്ചിട്ടും നടക്കില്ല. മാതാപിതാക്കള്‍ പ്രശ്നമുണ്ടാകും. ഇല്ലെങ്കില്‍ ഭാര്യ പ്രശ്നങ്ങളുണ്ടാക്കും.
ഇത് സ്ത്രീകളുടെ കാര്യമാണെങ്കിലും അങ്ങനെ തന്നെയാണ്. ഇനി പൊതുമധ്യത്തില്‍ വെച്ച് അടിക്കുകയാണെങ്കില്‍ അതോടെ പോലീസും നമ്മളെ പൊക്കും. എന്നാല്‍ അതിനൊരു പരിഹാരം വന്നിരിക്കുകയാണ്. ഇനി പൊതുമധ്യത്തില്‍ ഇരുന്ന് നമുക്ക് ബിയര്‍ അടിക്കാം. പോലീസും പിടിക്കില്ല. ഇനി കാര്യത്തിലേക്ക് വരാം. പുതുച്ചേരി ദക്ഷിണേന്ത്യയിലെ ഏറ്റവും പോപ്പുലറായ ബീച്ച് ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്.

സന്ദര്‍ശകരെ ആകര്‍ഷിക്കാനായി പുതുച്ചേരി ടൂറിസം പുതിയൊരു പ്ലാന്‍ കൊണ്ടുവന്നിരിക്കുകയാണ്. ഇത് സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിരിക്കുകയാണ്. യുവതി-യൂവാക്കളാണ് ഇത് ഏറ്റടുത്തിരിക്കുന്നത്. ഏപ്രില്‍ 22ന് പുതുച്ചേരി സന്ദര്‍ശിക്കുന്നവര്‍ക്ക് വലിയൊരു ഓഫറാണ് ലഭിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് ചെന്നൈയില്‍ നിന്ന് പുതുച്ചേരിയിലേക്ക് ബിയര്‍ ബസ്സില്‍ യാത്ര ചെയ്യാന്‍ സാധിക്കും.
ഇതൊരു ഒന്നൊന്നര യാത്രയായിരിക്കും എന്ന് ഉറപ്പാണ്. ബസില്‍ ഇരുന്ന് നിങ്ങള്‍ക്ക് നല്ല അടിപൊളിയായി ബിയര്‍ അടിക്കാന്‍ സാധിക്കും. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത് അല്ലേ. കാട്ടമാര ബ്രുവിങ് കമ്പനിയാണ് ഈ ഒരു ബസ് ലോഞ്ച് ചെയ്തത്. പുതുച്ചേരിയിലെ ആദ്യത്തെ മൈക്രോ ബ്രൂവറിയാണിത്. ടൂറിസ്റ്റുകള്‍ക്ക് നൂതനമായ അനുഭവം ലഭിക്കാനാണ് ഇത്തരത്തിലൊരു പരീക്ഷണം നടത്തുന്നത്.
ഈ ജാപ്പനീസ് ഫുഡ് ജപ്പാനില്‍ ആരും കഴിക്കാറില്ല, പക്ഷേ വേള്‍ഡ് ഫേമസാണ്; കഴിച്ചുനോക്കണം
അതേസമയം ബിയര്‍ അടിക്കുന്നത് സൗജന്യമാണെന്ന് കരുതരുത്. ഒരു യാത്രക്കാരന് മൂവായിരം രൂപയാണ് നല്‍കേണ്ടത്. എന്നാല്‍ ഇത് നഷ്ടമാണെന്ന് കരുതേണ്ട. ചെന്നൈയില്‍ നിന്നുള്ള റൗണ്ട് ട്രിപ്പ് അടക്കമാണ് ഈ പണം ഈടാക്കുന്നത്. ഒപ്പം മൂന്ന് നേരം ഭക്ഷണവും കിട്ടും. അത് മാത്രമല്ല, ബിയര്‍ അണ്‍ലിമിറ്റഡാണ്. എത്ര വേണമെങ്കില്‍ ബിയര്‍ അടിക്കാം. ഈ മൈക്രോ ബ്രൂവറില് സൗജന്യമായ ഒരു ടൂറും ഇതോടൊപ്പം ലഭിക്കും.

ആദ്യത്തെ ബിയര്‍ ബസ്സിന്റെ യാത്ര ഏപ്രില്‍ 22നാണ് ആരംഭിക്കുക. ഓരോ വാരാന്ത്യത്തിലും ട്രിപ്പുകളുണ്ടാവും. ഒരു ബിയര്‍ ബസ്സില്‍ നാല്‍പ്പത് യാത്രക്കാര്‍ക്കാണ് സഞ്ചരിക്കാനാവുക. അതേസമയം ചെറിയൊരു പ്രശ്നം ഈ യാത്രയ്ക്കുണ്ട്. ബിയര്‍ ബസ്സ് എന്നാണ് വിളിക്കുന്നതെങ്കിലും ബസ്സിലിരുന്ന് ബിയര്‍ അടിക്കാനാവില്ല. അത് മാത്രമല്ല ഓടിക്കൊണ്ടിരിക്കുമ്പോള്‍ ബസ്സില്‍ മദ്യവും വിളമ്പില്ല.
കാരണം അത് രാജ്യത്ത് എല്ലായിടത്തും നിയമവിരുദ്ധമാണ്. എന്നാല്‍ നിരാശപ്പെടേണ്ട. ഈ ബിയര്‍ ബസ് ആവശ്യമായ സ്റ്റോപ്പുകളില്‍ നിര്‍ത്തും. ഇവിടങ്ങളില്‍ മദ്യപിക്കാം. പുതുച്ചേരി സര്‍ക്കാരിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്നതായിരിക്കും ഈ സ്റ്റോപ്പുകള്‍. കാട്ടമാരന് ബ്രൂവിങ് ഇക്കാര്യം പോസ്റ്ററില്‍ തന്നെ അറിയിച്ചിരുന്നു.
കാട്ടമാരന്റെ പോസ്റ്ററുകള്‍ നേരത്തെ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്. ഒരു യാത്രക്കാരന്റെ തമാശയില്‍ നിന്നാണ് ഈ ബിയര്‍ ബസ് എന്ന ആശയം വന്നത്. ചെന്നൈയില്‍ നിന്ന് പുതുച്ചേരിയിലേക്ക് ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് നടത്തി കൂടെ എന്നും, അവിടെ ബിയറിന് വില കുറവല്ലേ എന്നുമായിരുന്നു ചോദ്യം.
ഇതിന് പിന്നാലെ യഥാര്‍ഥ കാരണം ചെന്നൈയില്‍ നിന്ന് പുതുച്ചേരിയിലേക്കുള്ള സുരക്ഷിതമായ യാത്രയായിരുന്നു. അതിനൊപ്പം ബിയറും നല്കി യാത്രക്കാരെ ആകര്‍ഷിക്കുകയാണ് കമ്പനി ചെയ്തത്. ഇതിലൂടെ പുതുച്ചേരിയിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെയും ആകര്‍ഷിക്കാന്‍ സാധിക്കും. 2021ല്‍ പുതുച്ചേരിയില്‍ 12 ലക്ഷം ആളുകളാണ് സന്ദര്‍ശിച്ചത്. ഇത്തവണ അത് വര്‍ധിപ്പിക്കാനാണ് തീരുമാനം.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications