Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഴ്‌ചകളോളം ചെവി വേദന; കാര്യം എന്തെന്നറിയാൻ പരിശോധിച്ച യുവതി ഞെട്ടി, ഉള്ളിൽ ചിലന്തിയുടെ സുഖവാസം..!

നിങ്ങൾക്ക് ചെവി വേദന വന്നാൽ അതിന് കാരണം എന്തൊക്കെ ആവാനാണ് സാധ്യത.അറിയാതെ തട്ടിയതോ, ഇനി വല്ല ചെറുപ്രാണികൾ പോയതോ ഒക്കെയാവാം. അതിലപ്പുറം ഒന്നും നമ്മളാരും ചിന്തിക്കില്ല. എന്നാൽ യുകെയിൽ ആഴ്‌ചകളായി ചെവി വേദന കൊണ്ട് പൊറുതി മുട്ടിയ യുവതി ഒടുവിൽ അതിന്റെ കാരണം കണ്ടുപിടിച്ചതാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്.

കാര്യം എന്തെന്നറിയാൻ പരിശോധിച്ചപ്പോൾ ഇവരാകെ ഞെട്ടി. യുവതിയുടെ ചെവിക്കുള്ളിൽ ഒരു ചിലന്തി കൂടുകെട്ടി സുഖവാസം ആരംഭിച്ചിരുന്നു. ആഴ്‌ചകളായി തന്റെ ചെവിയിൽ കുഴപ്പമുണ്ടാക്കുന്ന ആ ഭീകര ജീവിയെ കണ്ടതോടെ യുവതിയും മറ്റുള്ളവരും ഒരുപോലെ ആശ്ചര്യപ്പെട്ടുപോയി എന്നതാണ് സത്യം.

spider

ചെവിക്കുള്ളിൽ ഒരു പോറൽ ശബ്‌ദവും, ബുദ്ധിമുട്ടും അലട്ടിയതോടെയാണ് പാർട്ട് ടൈം ടീച്ചറും, കണ്ടന്റ് ക്രിയേറ്ററുമായ ലൂസി വൈൽഡ് ശ്രദ്ധിക്കാൻ ആരംഭിച്ചത്. എന്നാൽ ഇത് ദിവസങ്ങൾ പിന്നിട്ടിട്ടും കുറയാതെ വന്നതോടെ എന്താണെന്നറിയാൻ ശ്രമിക്കുകയായിരുന്നു.

തുടർന്ന് ഒരു ഹൈടെക് ക്യു-ടിപ്പിനോട് സാമ്യമുള്ള ഒരു ക്യാമറ ഘടിപ്പിച്ച ഒരു ഇലക്ട്രോണിക് ഇയർ ക്ലീനിംഗ് ഉപകരണമായ സ്‍മാർട്ട് ബഡ് ഉപയോഗിച്ച് വൈൽഡ് എന്താണെന്നറിയാൻ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് തന്റെ ചെവിയിൽ ചിലന്തി നുഴഞ്ഞുകയറിയതായി അവർ കണ്ടെത്തിയതെന്ന് ന്യൂയോർക്ക് പോസ്‌റ്റ് റിപ്പോർട്ട് ചെയ്യുന്നു.

തുടർന്ന് ഇവർ അടിയന്തര സേവനങ്ങളുടെ നമ്പറിൽ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. പിന്നീട് ചെവിയിലേക്ക് നേർത്ത ചൂടുള്ള ഒലീവ് ഓയിൽ ഒഴിച്ച ശേഷം അതിനെ പുറത്തെടുക്കുകയായിരുന്നു. തന്റെ ചെറുവിരലിന്റെ അഗ്രഭാഗത്തോളം വലുപ്പം വരുന്ന ചിലന്തിയെയാണ് കണ്ടെടുത്തതെന്ന്‌ അവർ പറയുന്നു.

വേദനയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിൽ ചെവിക്കുള്ളിൽ ചിലന്തി വലയും കണ്ടെടുത്തതായി അവർ പറയുന്നു. എങ്കിലും ഒരു ചിലന്തി സ്വന്തം ചെവിക്കുള്ളിൽ പോയിട്ടും അതെങ്ങനെ അറിയാതെ പോയെന്നാണ്‌ ഡോക്‌ടർമാർ ഉൾപ്പെടെ ചോദിക്കുന്നത്. എന്തായാലും ഇതിന്റെ ക്ഷീണത്തിലാണ് ഇപ്പോഴും യുവതി. തന്നെ മാനസികമായി ഈ സംഭവം തളർത്തി കളഞ്ഞുവെന്നും അവർ അവകാശപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+