സച്ചിന്റെ മകൾ സാറ എന്നല്ല ഇനി വിളിക്കേണ്ടത്; സ്വന്തം കാലിൽ നിന്ന് കോടികളുടെ സമ്പാദ്യം, ആസ്‌തി ഇത്ര
ഇന്ത്യൻ ക്രിക്കറ്റിലെ എന്നല്ല ലോക ക്രിക്കറ്റിലെ തന്നെ ഇതിഹസങ്ങളിൽ ഒരാളായിരുന്നു സച്ചിൻ. ക്രിക്കറ്റ് ആരാധകരുടെ മനസിൽ അത്രയധികം സ്വാധീനമുള്ള സച്ചിൻ ടെണ്ടുൽക്കറുടെ കുടുംബ ജീവിതവും ഒരു തുറന്ന പുസ്‌തകം പോലെയാണ്. ഭാര്യ അഞ്ജലിയും മക്കളായ സാറയും അർജുനും അടങ്ങുന്നതാണ് മാസ്‌റ്റർ ബ്ലാസ്‌റ്ററുടെ കുടുംബം.
അതിൽ കഴിഞ്ഞ കാലങ്ങളിൽ ഒക്കെയും മാധ്യമ വാർത്തകളിൽ സ്ഥിരമായി ഇടം നേടിയിരുന്ന ആളായിരുന്നു സാറ ടെണ്ടുൽക്കർ. ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി വാഗ്‌ദാനം എന്ന് വിളിക്കപ്പെടുന്ന ഗില്ലുമായി അടുപ്പത്തിലാണ് സാറാ എന്ന തരത്തിൽ നേരത്തെ വാർത്തകൾ ഒക്കെ പ്രചരിച്ചിരുന്നെങ്കിലും പിന്നീട് ഇതിൽ കൂടുതൽ വിവരങ്ങളൊന്നും വന്നിരുന്നില്ല.

എല്ലാവർക്കും അറിയാവുന്ന സാറ ടെണ്ടുൽക്കർ ക്രിക്കറ്റ് ദൈവം സച്ചിൻ തെൻഡുൽക്കറിന്റെ മകൾ എന്ന നിലയിലാണ്. എന്നാൽ ഒരു കായിക ഐക്കണിന്റെ മകൾ എന്ന നിലയിൽ മാത്രം അറിയപ്പെടാൻ ആഗ്രഹിക്കാത്ത കുട്ടിയാണ് സാറ എന്നത് വ്യക്തമാണ്. തന്റെ പിതാവിന്റെയോ, സഹോദരന്റെയോ പിന്തുണയില്ലാതെ സ്വന്തം കാലിൽ നിൽക്കാൻ ശ്രമിക്കുന്ന സാറയെ കുറിച്ച് അറിയാം.
ഏകദേശം 6.6 മില്യൺ ഇൻസ്‌റ്റഗ്രാം ഫോളോവേഴ്‌സ് ഉള്ള ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് സാറ എന്നത് പലർക്കും അറിയില്ല. അവരുടെ ഓൺലൈൻ പ്രൊഫൈൽ വലിയ തോതിൽ ആളുകളെ ആകർഷിക്കുന്ന ഒന്നാണെന്നത് വ്യക്തം. അതിലെ ചിത്രങ്ങളും മറ്റും ധാരാളം പേരാണ് ഷെയർ ചെയ്യുന്നതും ലൈക്ക് ചെയ്യുന്നതും.
കഴിഞ്ഞ വർഷം വന്ന റിപ്പോർട്ടുകൾ പ്രകാരം സാറയുടെ വ്യക്തിഗത ആസ്‌തി ഏതാണ്ട് ഒരു കോടിയോളം രൂപയ്ക്ക് അടുത്താണ് എന്നതാണ്. ഇത് മുഴുവനായും അവരുടെ വരുമാനമാണ് എന്നതാണ് ഇക്കാര്യത്തിലെ പ്രധാന വസ്‌തുത. സാറ ടെണ്ടുൽക്കർ ഷോപ്പ് എന്ന ഓൺലൈൻ സ്‌റ്റോറിന്റെ ഉടമയാണ് അവർ. ഇതിലൂടെയാണ് അവരുടെ പ്രാഥമിക വരുമാനം.
ഈയിടെ പ്രമുഖ കൊറിയൻ ബ്യൂട്ടി ബ്രാൻഡായ ലാനെജിയുടെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായി സാറയെ തിരഞ്ഞെടുത്തിരുന്നു. ഫാഷൻ മേഖലയിൽ തന്നെയാണ് സാറ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏതാണ്ട് മൂന്ന് വർഷത്തോളമായി രാജ്യത്തെ ഫാഷൻ വ്യവസായത്തിൽ സജീവമായ പേരാണ് സാറ ടെണ്ടുൽക്കറിന്റെത്.
നേരത്തെ മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലായിരുന്നു സാറയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പഠനം വിദേശത്തേക്ക് മാറ്റുകയായിരുന്നു. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഉയർന്ന മാർക്കോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയാണ് പിന്നീട് സാറ ടെണ്ടുൽക്കർ നാട്ടിൽ കാലുകുത്തിയത്. നിലവിൽ ഫാഷൻ രംഗത്ത് തന്നെ തുടരാനാണ് സാറയുടെ തീരുമാനം.












Click it and Unblock the Notifications