ഭൂമിക്ക് രണ്ട് മാസത്തേക്ക് 2 ചന്ദ്രന്മാര്, ഇന്ത്യയില്‍ നിന്ന് രണ്ടാമനെ കാണാനാവുമോ? സാധ്യത ഇങ്ങനെ
ന്യൂഡല്‍ഹി: ഭൂമിക്ക് രണ്ട് ചന്ദ്രന്മാരെ ലഭിക്കാന്‍ പോകുന്നുവെന്ന കാര്യം നേരത്തെ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ട കാര്യമാണ്. ഇപ്പോള്‍ രണ്ടാമത്തെ ചന്ദ്രന് ഭൂമിക്ക് അടുത്തെത്തിയിരിക്കുകയാണ്. ആ പ്രതിഭാസം യാഥാര്‍ത്ഥ്യമായതായി ശാസ്ത്രജ്ഞര്‍ തന്നെ സ്ഥിരീകരിച്ചത്. ശാസ്ത്രപ്രേമികള്‍ക്കും വാനനിരീക്ഷകര്‍ക്കും തീര്‍ച്ചയായും പുതിയ ചന്ദ്രനെ കാണണമെന്ന് ആഗ്രഹിക്കുന്നുണ്ടാവും.
എന്തൊക്കെയാണ് ഈ ചന്ദ്രന്റെ പ്രത്യേകതകള്‍. ഇന്ത്യയില്‍ നിന്ന് നോക്കിയാല്‍ ഈ ചന്ദ്രന് ആകാശത്ത് രാത്രിയില്‍ ദൃശ്യമാകുമോ? എത്ര കാലം ഇവ ഭൂമിക്കടുത്ത് ഉണ്ടാവും? തുടങ്ങിയ നിരവധി സംശയങ്ങള്‍ പലര്‍ക്കുമുണ്ട്. അതിനെല്ലാം ഉത്തരം നാസ അടക്കമുള്ള ബഹിരാകാശ ഏജന്‍സികള്‍ നല്‍കുന്നുണ്ട്.

താല്‍ക്കാലിക സുഹൃത്ത് എന്നാണ് ഈ ചന്ദ്രനെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. മിനി മൂണ്‍ എന്നും ഇതിനെ പറയുന്നുണ്ട്. 2024 പിടി5 എന്ന ചിന്നഗ്രഹമാണിത്. വിദൂരത്തിലുള്ള ഛിന്നഗ്രഹ സമൂഹത്തില്‍ നിന്നാണ് ഈ കുഞ്ഞു ചന്ദ്രന്റെ വരവ്. രണ്ട് മാസത്തോളം ഈ ചെറു ചന്ദ്രന് നമ്മുടെ ഭൂമിയെ ഭ്രമണം ചെയ്യും.
ആ സമയം ചന്ദ്രന് സമാനമായിട്ടാണ് ഇവ കാണപ്പെടുക. ഗുരുത്വാകര്‍ഷണത്താല്‍ ഇവ ഭൂമിയുടെ ഭ്രമണപത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ് ചെയ്യുന്നത്. തുടര്‍ന്നാണ് അവ ഭൂമിയെ ഭ്രമണം ചെയ്യുക. ഭൂമിയുടെ സ്വാഭാവികമായി കാണപ്പെടുന്ന ചന്ദ്രനേക്കാള്‍ വളരെ ചെറുതാണ് 2024 പിടി5 എന്ന രണ്ടാമത്തെ ചന്ദ്രന്.
37 അടിയാണ് പിടി5ന്റെ വ്യാസം. നമ്മള് കാണുന്ന യഥാര്‍ത്ഥ ചന്ദ്രന് 3476 കിലോമീറ്ററാണ് വ്യാസം. 2024 ഓഗസ്റ്റ് ഏഴിനാണ് ഇവയെ കണ്ടെത്തുന്നത്. ആസ്ട്രോയിഡ് ടെറസ്ട്രിയല്‍ ഇംപാക്ട് ലാസ്റ്റ് അലര്‍ട്ട് സിസ്റ്റം(ATLAS) ആണ് ഇതിനെ ആദ്യമായി തിരിച്ചറിഞ്ഞതും കണ്ടെത്തിയതും. അര്‍ജുന ഛിന്നഗ്രഹ സമൂഹത്തില്‍ നിന്നാണ് ഇവയുടെ വരവ്.
57 ദിവസമാണ് ഇവ ഭൂമിയെ പ്രദക്ഷിണം വെക്കുക. അതിന് ശേഷം ഇവ ബഹിരാകാശ മേഖലയിലേക്ക് മടങ്ങും. സെപ്റ്റംബര്‍ 29നാണ് ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്താല്‍ ഇവ ആകര്‍ഷിക്കപ്പെടുന്നത്. നവംബര്‍ 25 വരെ ഇത് ഭൂമിയുടെ ഭ്രമണപഥത്തില്‍ ഉണ്ടാവും. ചന്ദ്രന് 27.3 ദിവസത്തിനുള്ളിലാണ് ഭൂമിയെ ഭ്രമണം ചെയ്ത് തീര്‍ക്കുക. എന്നാല്‍ രണ്ടാമത്തെ ചന്ദ്രന് ഒരു തവണ പോലും ഭ്രമണം പൂര്‍ത്തിയാക്കില്ല. ഇതിന്റെ സഞ്ചാരപദം ചെറുതായി ഭൂമിയുടെ ഗുരുത്വാകര്‍ഷണത്താല്‍ മാറിയിട്ടുണ്ട്. വൈകാതെ തന്നെ ഇത് പൂര്‍വ സ്ഥിതിയിലാവും. തുടര്‍ന്ന് അര്‍ജുന ഛിന്നഗ്രഹ സമൂഹത്തിലേക്ക് മടങ്ങും.
ഇന്ത്യയില്‍ ഈ ചന്ദ്രനെ കാണാന്‍ കഴിയില്ല. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെവിടെയും നഗ്ന നേത്രങ്ങള്‍ കൊണ്ട് ഇവയെ കാണുക ദുഷ്കരമാണ്. മികച്ച ടെലിസ്കോപ്പുകള് ഉണ്ടെങ്കില്‍ ഇന്ന് മുതല്‍ നിങ്ങള്‍ക്ക് ഇവയെ നിരീക്ഷിക്കാവുന്നതാണ്. വലിപ്പത്തില്‍ ചെറുതായത് കൊണ്ട് മാത്രമാണ് ഇവയെ കണ്ണുകള്‍ കൊണ്ട് നേരിട്ട് നോക്കിയാല്‍ കാണാനാവാത്തത്. ഇവയ്ക്ക് വെളിച്ചം കുറവുമാണ്.
നമ്മുടെ ചന്ദ്രനെ അപേക്ഷിച്ച് തിളക്കം കുറവായതിനാല്‍ ആകാശത്ത് രാത്രിയില്‍ ഇവയെ നോക്കിയാല്‍ കാണാനാവില്ല. അതേസസമയം സാധാരണ ടെലിസ്കോപ്പില്‍ പോലും ഇവ പെട്ടെന്ന് കാണാനാവില്ലെന്നാണ് വാനനിരീക്ഷകനായ ജെന്നിഫര്‍ മില്ലാര്‍ഡ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ കൂടുതല്‍ പവറുള്ള ടെലിസ്കോപ്പുകളില്‍ ഇവയെ മനോഹരമായി കാണാനാവും. ഈ ചന്ദ്രന് 2055ല്‍ വീണ്ടും ഭൂമിയിലേക്ക് മടങ്ങിയെത്തും.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications