ലോകം ചുട്ടുപ്പൊള്ളും, സൂര്യന്‍ പണി തന്നു, സൗരജ്വാലകള്‍ കാരണം സംഭവിക്കുന്നത് വെളിപ്പെടുത്തി നാസ
വാഷിംഗ്ടണ്‍: കാലാവസ്ഥാ വ്യതിയാനം എന്നത് ഭാവിയില്‍ സംഭവിക്കാവുന്ന കാര്യമല്ലെന്ന് നാസയുടെ വെളിപ്പെടുത്തല്‍. ഭൂമി അസാധാരണമായ മാറ്റത്തിലൂടെ കടന്നുപോവുകയാണെന്ന് നാസ പറയുന്നു. സൂര്യനില്‍ നിന്നുള്ള റേഡിയേഷനുകള്‍ ഭൂമി കൂടുതലായി സ്വീകരിക്കുന്നു എന്നാണ് നാസയുടെ ഡാറ്റ പറയുന്നത്. 2023ല്‍ ഇവ തീവ്രമായി തന്നെ സംഭവിച്ചിരുന്നു.
എത്രത്തോളം സൗരജ്വാലകളെ ഭൂമി സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ കാലാവസ്ഥയിലെ മാറ്റവുമുണ്ടാവുക. കൂടുതല്‍ സൗരജ്വാലകളെ ഭൂമി വലിച്ചെടുത്താല്‍ അത് നമ്മുടെ സന്തുലിതാവസ്ഥയെ തന്നെ ബാധിക്കും. അത്യുഷ്ണം ഭൂമിയെ വൈകാതെ തന്നെ കീഴടക്കും. അത് മനുഷ്യന്‍ ജീവനും, മറ്റ് ജീവജാലങ്ങള്‍ക്കും വരെ ഭീഷണിയുയര്‍ത്തും.

2023ലെ ഫെബ്രുവരി, മാര്‍ച്ച്, ഡിസംബര്‍ എന്നീ മാസങ്ങളില്‍ സൗരജ്വാലകളെ ഭൂമി സ്വീകരിച്ചിരിക്കുന്ന രീതിയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് നാസയുടെ ക്ലൗഡ്‌സ് ആന്‍ഡ് എര്‍ത്ത്‌സ് റേഡിയന്റ് എനര്‍ജി സിസ്റ്റം അഥവാ സെറസും, എനര്‍ജി ബാലന്‍സ്ഡ് ആന്‍ഡ് ഫില്‍ഡ് അഥവാ ഇബാഫും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെബ്രുവരി മാസത്തില്‍ ഇത് ഒരു സ്‌ക്വയറിന് 3.9 വാട്ട് എന്ന കണക്കിലായിരുന്നു സൗര റേഡിയേഷനെ ഭൂമി സ്വീകരിച്ചിരുന്നത്. ഇത് വലിയ മാറ്റമാണ്. മാര്‍ച്ച് മാസത്തില്‍ ഇത് സ്‌ക്വയറിന് 6.2 വാട്‌സായി വന്‍ കുതിപ്പാണ് നടത്തിയത്. ഇതാണ് നാസയെ ആശങ്കപ്പെടുത്തുന്നത്. ഭൂമിയില്‍ കാര്യമായ കാലാവസ്ഥാ വ്യതിയാനത്തിനാണ് ഇവ വഴിയൊരുക്കുക.
രണ്ടായിരവുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്യമായ മാറ്റം ഭൂമിയില്‍ സംഭവിക്കുന്നുണ്ട്. നാസയുടെ സെറസ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഡിസംബറില്‍ വളരെ ഉയര്‍ന്ന അളവിലുള്ള സോളാര്‍ റേഡിയേഷനെ ഭൂമി സ്വീകരിക്കുന്നത് തുടരുന്നതാണ് കണ്ടതെന്നും പറയുന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഭൂമി സ്വീകരിച്ചിരുന്നതിനേക്കാള്‍ ഉയര്‍ന്ന അളവിലാണ് താപത്തെ ഇപ്പോള്‍ സ്വീകരിക്കുന്നത്.
ഇതിനര്‍ത്ഥം നമ്മുടെ കാന്തിക മണ്ഡലം അടക്കം കത്തിജ്വലിക്കുമെന്നാണ്. നമ്മുടെ ഗ്രഹത്തിലെ ഊര്‍ജത്തെ കൃത്യമായ അളവില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തുന്നതാണ് ഇതോടെ താളം തെറ്റുക. ഭൂമിയെ ഇത്ര പെട്ടെന്നുള്ള ഊര്‍ജത്തെ വലിച്ചെടുക്കുന്നതിലൂടെയുള്ള മാറ്റം നമ്മുടെ കാലാവസ്ഥ, സമുദ്രനിരപ്പ്, താപനില എന്നിവയെ മാരകമായ രീതിയില്‍ മാറ്റും.
2023 മാത്രമല്ല ഇത്തരമൊരു കാര്യം നടന്നിട്ടുള്ളത്. 2011, 2017, 2022 വര്‍ഷങ്ങളില്‍ വ്യാപകമായി മാറ്റങ്ങള്‍ കണ്ടിട്ടുണ്ട്. 2023ലാണ് ഏറ്റവും കൂടുതല്‍ അതിതീവ്രമായ സൗര ജ്വാലകള്‍ ഭൂമിയിലേക്ക് എത്തിയത്. ഇത്തരം റേഡിഷേനുകളെ കൂടുതലായി ഭൂമി സ്വീകരിച്ചതും കഴിഞ്ഞ വര്‍ഷമാണ്. ഭൂമിയിലെ താപനില ഭയപ്പെടുത്താവുന്ന അളവില്‍ വര്‍ധിക്കാനുള്ള സാധ്യതയാണ് ഇതോടെ വന്നുചേര്‍ന്നിരിക്കുന്നത്.












Click it and Unblock the Notifications