ഭൂമിയുടെ ഭ്രമണപഥത്തില്‍ മാറ്റം, സംഭവിച്ചത് എപ്പോള്‍; പുതിയ കണ്ടെത്തലുകള്‍ അമ്പരപ്പിക്കും
ഭൂമിയുടെ ഭ്രമണപഥ മാറ്റത്തെ കുറിച്ച് അമ്പരപ്പിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. നിലവില്‍ ഭൂമിയുടെ ഭ്രമണപഥം സൂര്യന് ചുറ്റുമാണ്. എന്നാല്‍ ഇത് അങ്ങനെയായിരുന്നില്ലെന്നാണ് കണ്ടെത്തല്‍. മുമ്പ് വളരെ വ്യത്യസ്തമായിരുന്നു ഈ ഭ്രമണപഥം. എത്രയോ കാലങ്ങള്‍ക്ക് മുമ്പ് നമ്മുടെ സൗരയൂഥത്തിലൂടെ കടന്നുപോയ മറ്റ് നക്ഷത്രങ്ങള്‍ കാരണം ഇവ സംഭവിച്ചതാകാമെന്നാണ് വിലയിരുത്തല്‍.
ഈ ഒരു ആഘാതത്തിലൂടെ ഭൂമിയുടെ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. നമ്മുടെ സൗരയൂഥത്തിന്റെ വലിയൊരു പരിണാമത്തിനാണ് ഇത് വഴിവെച്ചതെന്നും ആസ്ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

നഥാന്‍ എ കെയ്ബ്, ഷോണ്‍ റെയ്മണ്ട് എന്നിവരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. സൂര്യനില്‍ ചുറ്റുന്ന ഗ്രഹങ്ങളുടെ ഭ്രമണപഥ പരിണാമത്തിന് സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ പങ്കുവഹിച്ചുവെന്ന് ഡോ നഥാന്‍ കെയ്ബ് പറയുന്നു. ഭൂമി സൂര്യനില്‍ നിന്ന് മുമ്പ് കുറച്ച് അകന്നായിരുന്നു ഭ്രമണം ചെയ്തിരുന്നത്. 4.5 ബില്യണ്‍ വര്‍ഷങ്ങള്‍ മാത്രം നീണ്ട ഭൂമിയുടെ കാലയളവില്‍ എന്തെല്ലാം നടന്നുവെന്ന് അറിയാന്‍ ആഴത്തില്‍ ഇറങ്ങിയുള്ള സയന്റിഫിക് റിസര്‍ച്ച് ആവശ്യമായിരുന്നു.
2.8 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭ്രമണപഥത്തെ മാറ്റിയ സംഭവം നടന്നത്. സൂര്യന് സമാനമായ നക്ഷത്രം ഭൂമിക്ക് സമീപത്ത് കൂടി പോയതാണ് ഭ്രമണപഥത്തെ മാറ്റിയത്. എച്ച്ഡി 7977 എന്നാണ് ഇവ അറിയപ്പെടുന്നത്. ഭൂമിക്ക് വളരെ അടുത്ത് കൂടെയാണ് ഇവ കടന്നുപോയത്. ഓര്‍ട്ട് ക്ലൗഡിന്റെ അകത്ത് നിന്നായിരുന്നു ഇവയുടെ സഞ്ചാരം.
എച്ച്ഡി 7977 31000 ആസ്ട്രണോമിക്കല്‍ യൂണിറ്റ് ദൂരത്ത് കൂടെയാണ് കടന്നുപോയത്. ഒരു ആസ്ട്രണോമിക്കല്‍ യൂണിറ്റാണ് ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരം. അതുകൊണ്ട് എച്ച്ഡി 7977 കടന്നുപോകുന്നത് എന്നാല്‍ നാലായിരം ആസ്ട്രോണിക്കല് യൂണിറ്റുകള്‍ നീണ്ടുകിടക്കുന്നതായിരുന്നു ഇതിന്റെ സഞ്ചാരം.
അതുകൊണ്ട് വലിയ ആഘാതമാണ് ഭൂമിക്കുണ്ടാക്കിയത്. കാരണം ഇത്രയും അടുത്ത് കൂടി നക്ഷത്രങ്ങള്‍ കടന്നുപോകുന്നത് വലിയ ഗുരുത്വാകര്‍ഷണ സ്വാധീനം മറ്റ് ഗ്രഹങ്ങളില്‍ ഉണ്ടാക്കും. അത് ഗ്രഹങ്ങളുടെ സഞ്ചാര പഥത്തെ തന്നെ പൂര്‍ണമായും മാറ്റാന്‍ കെല്‍പ്പുള്ളതാണ്. ഭൂമിയുടെ ഭ്രമണപഥം മാറിയതും ഈ കാരണം കൊണ്ടാണ്.
ഈ സമയത്ത് ഭൂമിയുടെ ഭ്രമണപഥം ഏറ്റവും പൂര്‍ണവും കൃത്യവുമായ നിലയിലായിരുന്നു. എന്നാല്‍ ഭൂഗുരുത്വാകര്‍ഷണ ഫലത്താല്‍ വലിയ മാറ്റമാണ് വന്നത്. കൃത്യമായ ഇടവേളകളില്‍ ഇത് മാറിയാണ് ഇപ്പോള്‍ കാണുന്ന നിലയിലെത്തിയത്. വ്യാഴ ഗ്രഹത്തിന്റെ സ്വാധീനവും ഇതില്‍ ഉണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ നല്കുന്ന സൂചന.
വ്യാഴത്തിന്റെ ഇടപെടലുകളാല്‍ ഭൂമിക്ക് വലിയ ഉലച്ചിലുകള്‍ തന്നെ നിരന്തരം സംഭവിക്കാറുണ്ടായിരുന്നു. കാരണം വ്യാഴം, ശനി, യുറാനസ് എന്നീ ഗ്രഹങ്ങളെയാണ് എച്ച്ഡി 7977 സഞ്ചാരം കൂടുതല്‍ ബാധിക്കുക. ഇത് സൗരയൂഥത്തിലെ ഭൂമി അടക്കമുള്ള ഗ്രഹങ്ങളെ ദീര്ഘാകാലാടിസ്ഥാനത്തിലാണ് ബാധിക്കുക.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications