ഭൂമിയില്‍ ഒരു ദിനം 25 മണിക്കൂറായി മാറും, ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍; സംഭവിക്കുക ഇക്കാര്യം
ഭൂമിയില്‍ ഓരോ ദിനവും വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. കാലാവസ്ഥ വ്യതിയാനങ്ങള്‍ അത്രത്തോളം നമ്മുടെ ഗ്രഹങ്ങളെ ബാധിക്കാറുണ്ട്. അത്തരത്തില്‍ നമ്മുടെ ഗ്രഹത്തിന് സംഭവിക്കാന്‍ പോകുന്ന ഒരു കാര്യത്തെ കുറിച്ച് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ പറയുകയാണ്. ഇത് ശാസ്ത്രലോകത്തെ മാത്രമല്ല എല്ലാവരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
ഒരു ദിവസത്തില്‍ 24 മണിക്കൂര്‍ ഉണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ അത് 25 മണിക്കൂറായി മാറാനുള്ള സാഹചര്യം ഭൂമിയിലുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഭൂമിയില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ഒരു ദിവസത്തെ സമയത്തില്‍ അധികമായി ഒരു മണിക്കൂര്‍ കൊണ്ടുവരുന്നത്.

200 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മുടെ ഗ്രഹമായ ഭൂമിയില്‍ നിന്ന് ചന്ദ്രന്‍ അകലും. ഇതൊരു തരം പ്രതിഭാസമാണ്. പ്രധാനമായും വേലിയേറ്റത്തിലൂടെ ഇക്കാര്യങ്ങള്‍ ലഭിക്കും.ഭൂമിയിലെ വേലിയേറ്റത്തിലൂടെയും ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം ഫലത്തിന്റെയും ഭാഗമായിട്ടാണ് ഇങ്ങനൊരു പ്രതിഭാസം സംഭവിക്കുക.
ഭാവിയിലാണ് സംഭവിക്കുകയെങ്കിലും ലോകത്തെ മുഴുവന്‍ സമയക്രമത്തെ മാറ്റുന്നതായിരിക്കും ഈയൊരു കാര്യം. ഭൂമിയും അതിന്റെ സ്വാഭാവികമായ ഉപഗ്രഹവുമായ ചന്ദ്രനുമായുള്ള ബന്ധത്തില്‍ വരെ ഇത് മാറ്റമുണ്ടാക്കും. നിലവില്‍ ഭൂമിക്ക് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന ഉപഗ്രഹമാണ് ചന്ദ്രന്‍. അതിന്റെ ഗുണങ്ങള്‍ ഇപ്പോള്‍ ഭൂമിക്ക് ലഭിക്കുന്നുണ്ട്.
ചന്ദ്രന്റെ പതിയെയുള്ള സഞ്ചാരം ഭൂമിയിലെ ദിവസങ്ങളുടെ എണ്ണവും കുറയ്ക്കും. ഇത് അധികമായി ദിവസങ്ങളെ സമ്മാനിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 3,84400 കിലോമീറ്റര്‍ ദൂരമാണ് ഭമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം. ഭൂമിക്ക് ചുറ്റുമുള്ള ഒരു പ്രദക്ഷണത്തിനായി ഒരു മാസം വേണ്ടി വരും. അതല്ലെങ്കില്‍ 27.3 ദിവസമായിരിക്കും പൂര്‍ത്തിയാക്കാനായി വേണ്ടി വരിക.
1.4 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രനുമായുള്ള ഭൂമിയുടെ ആശയവിനിമയം ഏത് തരത്തിലായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പരിശോധിക്കുന്നുണ്ട്. ഇന്ന് ഭൂമിയില്‍ കണ്ടുവരുന്ന ജിയോഫിസിക്കല്‍ ഫീച്ചറുകള്‍ ഈ പുരാതനമായ ആശയവിനിമയത്തിലൂടെ ഉണ്ടായതാണെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
വര്‍ഷത്തില്‍ ഭൂമിയില്‍ നിന്ന് 3.82 സെന്റിമീറ്ററുകള്‍ വീതം വ്യതിചലിച്ച് കൊണ്ടിരിക്കുകയാണ്. 200 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഭൂമിയിലെ സമയം ഒരു ദിനത്തില്‍ 25 മണിക്കൂര്‍ എന്നായി വര്‍ധിക്കും. ഇത് ചെറുമാറ്റങ്ങളെ തുടര്‍ന്ന് സംഭവിക്കുന്നതാണ്. നിലവില്‍ ഇത്തരം വ്യതിചലനങ്ങളുടെ വേഗത സാധാരണ വേഗത്തിലാണ്.
എന്നാല്‍ നിരവധി കാരണങ്ങളാല്‍ ഇതിന്റെ വേഗം വര്‍ധിക്കും. ഭൂമി ഭ്രമണം ചെയ്യുന്നതിന്റെ വേഗത അടക്കം ഇതിനെ സ്വാധീനിച്ചേക്കാം. ഭൂമിയുടെയും ചന്ദ്രന്റെയും പരസ്പരമുള്ള ആശയവിനിമയത്തിലൂടെ രൂപപ്പെടുന്ന വേലിയേറ്റങ്ങളാണ് ഈ പ്രതിഭാസത്തിന് പ്രധാന കാരണമായി മാറിയിരിക്കുന്നത്.












Click it and Unblock the Notifications