'ഒന്ന് ഇടിച്ചാല്‍ മതി സര്‍വനാശം', ഛിന്നഗ്രഹത്തെ പ്രതിരോധിക്കാന്‍ ഐഎസ്ആര്‍ഒയും; പ്ലാന്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഛിന്നഗ്രഹങ്ങളെ പൊതുവേ മനുഷ്യന്‍ ഭയക്കുന്ന കാര്യമാണ്. അതിന് ചരിത്രത്തില്‍ നിരവധി കാരണങ്ങളുണ്ട്. 1908 ജൂമില്‍ സൈബീരിയയിലെ വിദൂര പ്രദേശമായ ടുങ്കുഷ്‌കയില്‍ സംഭവിച്ചതിന് തന്നെ ഇതിന് ഉദാഹരണമാണ്. 2,200 സ്‌ക്വയര്‍ കിലോമീറ്ററുള്ള വനമാണ പൂര്‍ണമായും തരിശായി പോയത്. ഒരു ഛിന്നഗ്രഹത്തില്‍ നിന്നുള്ള വായുവിസ്‌ഫോടനമായിരുന്നു ഇത്.
അതുകൊണ്ട് തന്നെ നാസ അടക്കമുള്ളവര്‍ ഭീമാകാരനായ ഛിന്നഗ്രഹങ്ങളെ അത്യന്തം ഗൗരവത്തോടെ നിരീക്ഷിക്കാറുണ്ട്. അപോഫിസ് എന്ന ഭീമാകാരനായ ഛിന്നഗ്രഹം അതുപോലൊന്നാണ്. 2029 ഏപ്രില്‍ പതിമൂന്ന് ഇവ ഭൂമിക്ക് വെറും 370 മീറ്റര്‍ മാത്രം ദൂരവ്യത്യാസത്തില്‍ കടന്നുപോകും. 2036ല്‍ ഇവ വീണ്ടുമെത്തും.

പത്ത് കിലോമീറ്ററോ അതിലധികമോ നീളമുള്ള ഛിന്നഗ്രഹങ്ങളെല്ലാം അപകടഭീഷണി ഉയര്‍ത്തുന്നതാണ്. ഇവ ഇടിച്ചാല്‍ ഭൂമിയിലെ സകല ജീവജാലങ്ങളും ഇലാതായി പോകും. വെറുമൊരു വായുവിസ്‌ഫോടനത്തില്‍ ഇത്രയധികം ദൂരത്തെ വനം തരിശുഭൂമിയായി മാറിയെങ്കില്‍ ചിന്തിച്ച് നോക്കാവുന്നതേയുള്ളൂ അപോഫിസിന്റെ കരുത്ത്.
ഇത്തരമൊരു വിസ്‌ഫോടനമാണ് ദിനോസറുകളുടെ വംശനാശത്തിന് കാരണമായത്. ഭൂമിക്ക് പ്രതിരോധ സംവിധാനങ്ങള്‍ നാസ അടക്കമുള്ളവര്‍ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഐഎസ്ആര്‍ഒയും ഈ ഉത്തരവാദിത്തം ഇപ്പോള്‍ ഏറ്റെടുക്കാന്‍ പോവുകയാണ്. ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഐഎസ്ആര്‍ഒ അധ്യക്ഷനായ സോമനാഥിന് പറയാനുള്ളത്.
നമ്മുടെ ശരാശരി ആയുസ്സ് 70നും 80നും ഇടയ്ക്കാണ്. ഇത്തരം ദുരന്തങ്ങള്‍ ചിലപ്പോള്‍ നമ്മള്‍ ജീവിച്ചിരിക്കുമ്പോള്‍ കണ്ടെന്ന് വരില്ല. അതുകൊണ്ടാണ് ഇവയൊന്നും നടക്കില്ലെന്ന് പറയാന്‍ കാരണം. വളരെ ലഘുവായി ഇതിനെ കാണുന്നത് കൊണ്ടാണിത്. പ്രപഞ്ചത്തിന്റെ ചരിത്രം നോക്കുകയാണെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ തുടര്‍ച്ചയായി സംഭവിച്ചിരുന്നുവെന്ന് കാണാമെന്ന് സോമനാഥ് പറഞ്ഞു. ഛിന്നഗ്രഹം ജൂപിറ്ററിനെ ഇടിക്കുന്നത് കണ്ടിരുന്നു.
ഇത് ഭൂമിയില്‍ സംഭവിക്കുകയാണെങ്കില്‍ നമ്മള്‍ ഇല്ല. ഈ ഭൂമിക്ക് തന്നെ പൂര്‍ണമായും നശിക്കും. എല്ലാ ജീവജാലങ്ങളും ഇല്ലാതാവും. ഇത് നടക്കാന്‍ സാധ്യതയുള്ളവയാണ്. നമ്മള്‍ തീര്‍ച്ചയായും തയ്യാറെടുക്കണം. ഭൂമിയില്‍ ഇത്തരമൊരു ദുരന്തം നടക്കരുത്. മനുഷ്യനും മറ്റെല്ലാ ജീവജാലങ്ങളും ഇവിടെ ജീവിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഛിന്നഗ്രഹങ്ങളുടെ ഗതി മാറ്റുക, അവയുടെ വരവ് പ്രവചിക്കുക തുടങ്ങിയ കാര്യങ്ങളാണ് കൂടുതല്‍ ശക്തമാക്കേണ്ടത്. ചില സമയങ്ങളില്‍ ഇവയുടെ സഞ്ചാര പഥം പ്രവചിക്കാനേ സാധിക്കില്ല. സാങ്കേതിക വിദ്യയെ കൂടുതലായി വികസിപ്പിക്കേണ്ടതുണ്ട്.
ബഹിരാകാശത്തെത്തി ഈ ഛിന്നഗ്രഹങ്ങളെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കണം. നേരത്തെ കൈനറ്റിക് ഇംപാക്ടര്‍ സാങ്കേതിവിദ്യ വിജയകരമായി വിക്ഷേപിക്കുകയും മടങ്ങി വരികയും ചെയ്തിരുന്നു. ഛിന്നഗ്രഹങ്ങളില്‍ നിന്ന് സാമ്പിള്‍ നേരത്തെ ശേഖരിച്ചിരുന്നു.
ഇത്തരം പ്രതിരോധ മാര്‍ഗങ്ങള്‍ക്ക് ഇസ്രൊയും നടപടികള്‍ ആരംഭിച്ചതായി സോമനാഥ് പറഞ്ഞു. വരും ദിവസങ്ങളില്‍ ഇത് പൂര്‍ണമായും നിങ്ങള്‍ക്ക് കാണാനാവും. ഇന്ത്യ ഒറ്റയ്ക്കല്ല, എല്ലാവരും ഒരുമിച്ച് നിന്നാണ് ഇവയെ നേരിടേണ്ടത്. ടെക്‌നിക്കല്‍-പ്രോഗ്രാം മികവുകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും സോമനാഥ് പറഞ്ഞു.
നേരത്തെ ജൂണ്‍ മുപ്പതിന് ലോക ഛിന്നഗ്രഹ ദിനത്തില്‍ ജാക്‌സ, ഇഎസ്എ തുടങ്ങിയ സ്‌പേസ് ഏജന്‍സികള്‍ ഇന്ത്യയിലെ വര്‍ക്ക്‌ഷോപ്പിലെത്തിയിരുന്നു. ഹയാബൂസ-2 ഛിന്നഗ്രഹ മെഷിനെ അടക്കം പരിചയപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications