ഭൂമിക്ക് രണ്ടാമത്തെ ചന്ദ്രനെ കിട്ടും, 6 നാള്‍ക്കുള്ളില്‍ അത് സംഭവിക്കും; കാരണം ഇതാണ്
വാഷിംഗ്ടണ്‍: ഭൂമിക്ക് ഒരു ചന്ദ്രന് ഉണ്ട് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. രാത്രിയില്‍ പ്രകാശം നല്കാന് അടക്കം ചന്ദ്രനെ നമുക്ക് ആവശ്യമാണ്. അങ്ങനെ നിരവധി ഉപയോഗങ്ങള്‍ നമുക്ക് ചന്ദ്രനെ കൊണ്ട് ഉണ്ട്. എന്നാല്‍ ഭൂമിക്ക് രണ്ടാമതൊരു ചന്ദ്രന് കൂടി വന്നാലോ? അങ്ങനെ ഒരു കാര്യം ഇപ്പോള്‍ സംഭവിക്കാന്‍ പോവുകയാണ്.
അടുത്ത ആറ് ദിവസത്തിനുള്ളില്‍ ഭൂമിക്ക് പുതിയൊരു ചന്ദ്രനെ ലഭിക്കാന്‍ പോവുകയാണ്. ശരിക്കും പറഞ്ഞാല്‍ ഇതൊരു ശാസ്ത്ര പ്രതിഭാസം കൂടിയാണ്. ഇതോടെ ഭൂമിക്ക് രണ്ട് അയല്‍ക്കാരെ ലഭിക്കും. തൊട്ടടുത്തായി രണ്ട് ചന്ദ്രന്മാരെ കാണാനാവും. സെപ്റ്റംബര്‍ 29 മുതലാണ് ഈ പ്രതിഭാസം സംഭവിക്കാന്‍ പോകുന്നത്.

അതേസമയം എല്ലാ കാലവും രണ്ടാമതൊരു ചന്ദ്രന് ഭൂമിക്കുണ്ടാവുമെന്ന് കരുതേണ്ട. നവംബര്‍ 25ന് ഈ പ്രതിഭാസം അവസാനിക്കും. എന്താണ് അത്ഭുതകരമായ ഇതിന് കാരണമെന്ന് അറിയാമോ? 2024 പിടി5 എന്ന ഒരു ബഹിരാകാശ വസ്തുവാണ് ഇതിന് കാരണം.
ഇതൊരു ഛിന്നഗ്രഹമാണെന്നായിരുന്നു ശാസ്ത്രജ്ഞര്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ആ വിശ്വാസങ്ങളെല്ലാം തെറ്റി. ഇതൊരു ചെറു ചന്ദ്രന് തന്നെയാണെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. ഈ 'കുഞ്ഞന്‍' ചന്ദ്രന് ഭൂമിയെ ഒരു മാസത്തിനടുത്ത് ഭ്രമണം ചെയ്യും. അതുകൊണ്ടാണ് രണ്ട് ചന്ദ്രനുകളെ ഇക്കാലയളവില്‍ കാണാനാവുക. പിന്നീട് ഇവ ഭൂമിയുടെ ഗുരുത്വാകര്‍ഷണ ഫലത്താല്‍ അകന്ന് പോകും.
ഈ ചന്ദ്രനെ ഭൂമിയില്‍ നിന്ന് കാണുക അങ്ങേയറ്റം ദുഷ്കരമായിരിക്കും. കാരണം പത്ത് മീറ്ററാണ് ഇവയുടെ വലിപ്പം. പക്ഷേ രണ്ട് മാസത്തോളം ഭൂമിക്കടുത്തായി തന്നെ ഇവ ഉണ്ടാവുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ഓഗസ്റ്റ് ഏഴിനാണ് ചെറു ഛിന്നഗ്രഹത്തെ നാസ കണ്ടെത്തുന്നത്. അര്‍ജുനെ ഛിന്നഗ്രഹ ബെല്‍റ്റില്‍ നിന്നാണ് 2024 പിടി5ന്റെ വരവ്. അതുകൊണ്ടാണ് ഇവയെ സാധാരണ ഛിന്നഗ്രഹമായി നാസ കണ്ടിരുന്നത്.
ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് ഇവ മാറിയാല്‍ ഈ ചെറു ചന്ദ്രന് മടങ്ങിപ്പോകുമെന്നാണ് നാസ പറയുന്നത്. ഭൂമി നിരന്തരം ഇത്തരം ഛിന്നഗ്രഹങ്ങളെ ഗുരുത്വാകര്‍ഷണത്താല്‍ ആകര്‍ഷിക്കാറുണ്ട്. ഇതേ തുടര്‍ന്ന് ഇവ ഭൂമിക്ക് ചുറ്റും ഭ്രമണം ചെയ്യും. തുടര്‍ന്ന് ഇവ ചന്ദ്രന് സമാനമായ പ്രവര്‍ത്തനം നടത്തും.
നിയര്‍ എര്‍ത്ത് ഒബജക്ട് എന്നാണ് ഇവയെ നാസ വിശേഷിപ്പിക്കുന്നത്. ഭൂമിയുമായി ഏറ്റവും വലിയ വരുന്ന ഒബജക്ടുകളെയാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നത്. ഇവ സാധാരണ ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണ ഫലത്താല്‍ ആകര്‍ഷിക്കപ്പെടാറുണ്ട്.
ഭൂമി മാത്രമല്ല മറ്റ് ഗ്രഹങ്ങളുടെ ഭ്രമപഥത്തിലും ഇവ എത്താറുണ്ട്. നാസ ഇത്തരത്തിലുള്ള നിയര്‍ എര്‍ത്ത് ഒബജക്ടുകളെ നിരന്തരം നിരീക്ഷിക്കാറുണ്ട്. 28000 നിയര്‍ ഒബജക്ടുകളാണ് ഇത്തരത്തിലുള്ളത്. ഇവയുടെ സഞ്ചാരപദം അടക്കമാണ് നിരീക്ഷിക്കുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications