ഉരുളക്കിഴങ്ങ് പെട്ടി തുറന്ന ജീവനക്കാരന്‍ ഞെട്ടി, കൂറ്റന്‍ പെരുമ്പാമ്പ്; പിന്നീട് സംഭവിച്ചത് ഇങ്ങനെ
മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിലുള്ള ഒരു ഹോട്ടലുകാര്‍ ാകെ ഭയന്ന് വിറച്ചിരിക്കുകയാണ്. എന്താണ് കാര്യമെന്ന് ചോദിച്ചവരൊക്കെ ഭയത്തിലാണ്. ഉരുളക്കിഴങ്ങ് നിറച്ച ബോക്‌സാണ് ഇപ്പോള്‍ ഭീതി പരത്തിയിരിക്കുന്നത്. ഈ പെട്ടിക്കുള്ളില്‍ നിന്ന് ഇവര്‍ കണ്ടെത്തിയത് ഒരു പെരുമ്പാമ്പിനെയാണ്. എട്ടടി നീളമുള്ള പെരുമ്പാമ്പാണിത്. ആരും ഭയന്ന് പോകുന്ന കാര്യമാണ് ഇവര്‍ മുന്നില്‍ കണ്ടത്.
ഭീമാകാരനായ പാമ്പിനെ കണ്ട് ജീവനക്കാര്‍ അടക്കം ഭയന്നോടുകയായിരുന്നു. ചന്ദ്രാപൂരിന് സമീപമുള്ള ലോഹാരയിലെ ഹോട്ടലില്‍ പച്ചക്കറികള്‍ നിറച്ച പെട്ടിക്കുള്ളിലാണ് കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലായിരിക്കുകയാണ്.

ഉരുളക്കിഴങ്ങിന് മുകളില്‍ ചുരുണ്ട് കൂടി കിടക്കുകയായിരുന്നു ഈ പെരുമ്പാമ്പ്. ഉരുളക്കിഴങ്ങ് എടുക്കാനായി ഹോട്ടല്‍ ജീവനക്കാരിലൊരാള്‍ എത്തിയപ്പോഴാണ് പെരുമ്പാമ്പിനെ പെട്ടിക്കുള്ളില്‍ കണ്ടത്. ഹോട്ടലിലെ ആവശ്യത്തിനായി പച്ചക്കറികള്‍ എടുക്കാന്‍ വന്നപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. അത് പെട്ടിയിലെ ഉരുളക്കിഴങ്ങിന് മുകളില്‍ ചുരുണ്ട് കിടക്കുകയായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു.
അതേസമയം പെരുമ്പാമ്പിനെ കണ്ട ജീവനക്കാര്‍ ഭയത്തില്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഹോട്ടലില്‍ എല്ലാവരും ഇക്കാര്യം അറിഞ്ഞതോടെ നിരവധി പേരാണ് കാണാനായി എത്തിയത്. എന്നാല്‍ പലരും ഭയത്തിലായിരുന്നു. ഇവ പുറത്തേക്ക് വന്നാല്‍ വലിയ അപകടമുണ്ടാവുമെന്നായിരുന്നു ഭയം.
അതേസമയം ആദ്യം ഒരു നിമിഷം പതറിയെങ്കിലും ഹോട്ടല്‍ ഉടമ ഉടനെ തന്നെ പാമ്പുപിടുത്തക്കാരനെ വിളിക്കുകയായിരുന്നു. ഇയാള്‍ എത്തിയാണ് പെട്ടിയില്‍ നിന്ന് പാമ്പിനെ ചാക്കിലേക്ക് മാറ്റിയത്. പാമ്പുപിടുത്തക്കാരന്‍ പിന്നീട് ലോഹാര വനത്തില്‍ ഈ പെരുമ്പാമ്പിനെ തുറന്നുവിടുകയായിരുന്നു. ഇയാള്‍ പാമ്പിനെ കൊണ്ടുപോകുന്നത് വരെ ജീവനക്കാര്‍ ഭയത്തിലായിരുന്നു.
നേരത്തെ ലഖ്‌നൗവിലെ പവര്‍ ഹൗസില്‍ ഭീമാകാരനായ പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു. ഇവിടെയുള്ള വേലിയില്‍ കുരുങ്ങി കിടക്കുകയായിരുന്നു ഈ പാമ്പ്. അധികൃതര്‍ പെരുമ്പാനിനെ രക്ഷിക്കാന്‍ വൈദ്യുത കണക്ഷന്‍ ഓഫ് ചെയ്തിരുന്നു. വൈദ്യുത-വനംവകുപ്പുകള്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കഴിഞ്ഞ വര്‍ഷം കേരളത്തിലും സമാനമായ സംഭവം നടന്നിരുന്നു. യുവാവിന്റെ ഹെല്‍മെറ്റില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. ഇയാള്‍ ജോലി സ്ഥലത്ത് പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു ബൈക്ക്. ഹെല്‍മെറ്റും അവിടെ തന്നെയായിരുന്നു വെച്ചത്. തിരിച്ചുപോകാന്‍ നേരത്ത് ഹെല്‍മെറ്റ് എടുത്തപ്പോഴാണ് അതിനുള്ളില്‍ അനക്കം കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് പാമ്പുപിടുത്തക്കാരന്‍ എത്തിയാണ് ഇതിനെ പുറത്തെത്തിച്ചത്.












Click it and Unblock the Notifications