കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡ് ക്രോസ് ചെയ്യാനാവാതെ നടുവില്‍ കുടുങ്ങി പാവം വൃദ്ധ; ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍ ചെയ്തത് കണ്ടോ? നിറഞ്ഞ കയ്യടി

Google Oneindia Malayalam News

ലണ്ടന്‍: പ്രായമേറിയവര്‍ റോഡില്‍ വരുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ പലപ്പോഴും സംഭവിക്കാറുണ്ട്. ഇവര്‍ക്ക് അപകടങ്ങള്‍ സംഭവിക്കുക വരെ ചെയ്യാറുണ്ട്. എന്നാല്‍ ഇവരെ സഹായിക്കാന്‍ ദൈവദൂതരെ പോലെ ചിലര്‍ വരാറുമുണ്ട്. അങ്ങനൊരു കാഴ്ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യുന്നത്.

റോഡിന് നടുവില്‍ കുടുങ്ങി പോയ ഒരു വൃദ്ധയെ രക്ഷപ്പെടുത്തുന്ന അഗ്നിശമന സേനാ പ്രവര്‍ത്തകരെയാണ് ഈ വീഡിയോയില്‍ കാണാനാവുക. കുറച്ച് മുമ്പ് നടന്ന സംഭവമാണിത്. എന്നാല്‍ ഇത് വീണ്ടും സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

IMAGE CREDIT: How Things Are Manufactured twitter

ഒരു വൃദ്ധ റോഡ് ക്രോസ് ചെയ്യാനായി ബുദ്ധിമുട്ടുന്നതാണ് വീഡിയോയില്‍ ഉള്ളത്. വളരെ പതിയെ ഇവര്‍ റോഡിലൂടെ നടന്ന് നീങ്ങുകയാണ്. വാഹനങ്ങള്‍ ചീറിപ്പായുന്നുണ്ട്. ഇതിനിടയിലൂടെ അവര്‍ റോഡ് മുറിച്ച് കടക്കാനായി കഷ്ടപ്പെടുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ഇതിനിടയില്‍ അവര്‍ റോഡിന് നടുവിലായി കുടുങ്ങി പോവുകയായിരുന്നു. രണ്ട് വശത്തേക്കും പോകാനാവാത്ത വിധം ഇവര്‍ തളര്‍ന്ന് പോയിരുന്നു. ആരും സഹായിക്കാന്‍ വരില്ലെന്ന് കരുതിയ സമയത്താണ് ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍ രക്ഷകരായി ഇവരുടെ സഹായത്തിന് എത്തിയത്.

2

IMAGE CREDIT: How Things Are Manufactured twitter

ഭയന്ന് വിറച്ച് നായയുടെ കുരച്ചില്‍; വലിച്ചിഴച്ച് അദൃശ്യ രൂപം, അജ്ഞാത ശക്തി വീട്ടിലുണ്ടെന്ന് യുവതിഭയന്ന് വിറച്ച് നായയുടെ കുരച്ചില്‍; വലിച്ചിഴച്ച് അദൃശ്യ രൂപം, അജ്ഞാത ശക്തി വീട്ടിലുണ്ടെന്ന് യുവതി

മനുഷ്യത്വം മരവിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന കാഴ്ച്ചയായിരുന്നു പിന്നീട് കണ്ടത്. അഗ്നിശമന സേനാ പ്രവര്‍ത്തകര്‍ അവരുടെ വാഹനം റോഡിന് കുറുകെയിടുകയായിരുന്നു. ഇതോടെ രണ്ട് ഭാഗത്ത് നിന്നും വാഹനങ്ങള്‍ അവിടെ നിന്നു. തുടര്‍ന്ന് ഇവരെ പതിയെ അനുഗമിച്ച് റോഡ് കടക്കാന്‍ സഹായിക്കുകയായിരുന്നു ഈ അഗ്നിശമന സേനാ പ്രവര്‍ത്തകര്‍. ഒരുപക്ഷേ ചീറി പാഞ്ഞ് വരുന്ന വാഹനങ്ങള്‍ ഇവരെ ഇടിച്ച് തെറിപ്പിക്കാന്‍ വരെ സാധ്യതയുണ്ടായിരുന്നു. അതൊക്കെ മുന്നില്‍ കണ്ടുള്ള സഹായമായിരുന്നു ഇവര്‍ ചെയ്തത്.

3

IMAGE CREDIT: How Things Are Manufactured twitter

വീട് പോലുമില്ല, ഉറക്കം ധാബകളില്‍, ആരുമറിയാത്ത മുലായത്തിന്റെ ജീവിതം; 'മൗലാന'യായി ഉയര്‍ന്ന നേതാജിവീട് പോലുമില്ല, ഉറക്കം ധാബകളില്‍, ആരുമറിയാത്ത മുലായത്തിന്റെ ജീവിതം; 'മൗലാന'യായി ഉയര്‍ന്ന നേതാജി

യഥാര്‍ത്ഥ ഹീറോസ് ഫയര്‍ ഫോഴ്‌സ് ജീവനക്കാരാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. തിരക്കേറിയ റോഡിലായിരുന്നു ഈ സംഭവങ്ങള്‍ അരങ്ങേറിയത്. ഈ വൃദ്ധ പതിയെ നടന്നു നീങ്ങുന്നതിനൊപ്പം വാഹനങ്ങള്‍ ചീറിപ്പായുന്നത് കാണാം. അപ്പുറത്തേക്ക് ഭാഗത്തേക്ക് എങ്ങനെയെങ്കിലും എത്തിയാല്‍ മതിയെന്ന് ഇവരുടെ മുഖത്തെ ഭാവങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ ഒരു കാറ് പോലും ഇവര്‍ നടന്നു പോകുന്നത് കണ്ടിട്ടും നിര്‍ത്തി പോകാന്‍ സൗകര്യമൊരുക്കിയിരുന്നില്ല. ഇവിടെയാണ് ഫയര്‍ ഫോഴ്‌സ് പ്രവര്‍ത്തകര്‍ മാതൃകയായത്.

4

IMAGE CREDIT: How Things Are Manufactured

ഇവര്‍ റോഡ് തടഞ്ഞതോടെ വാഹനങ്ങളെല്ലാം നിര്‍ത്തേണ്ടി വന്നു. ഒരാള്‍ പോലും പക്ഷേ ബഹളം വെച്ചില്ല. ഇവര്‍ സമയമെടുത്ത് ആ വൃദ്ധയെ റോഡ് മുറിച്ച് കടത്തിയ ശേഷമാണ് വാഹനം മാറ്റിയത്. അതുവരെ ആരും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയില്ല. എല്ലാവരും കൗതുകത്തോടെയും ക്ഷമയോടെയും ഇത് നോക്കിയിരിക്കുകയായിരുന്നു. ഇവരുടെ കൈപിടിച്ചായിരുന്നു ഇതിലൊരാള്‍ റോഡ് മുറിച്ച് കടക്കാന്‍ സഹായിച്ചത്. ഇത്രയും മനോഹരമായ വീഡിയോ താന്‍ ജീവിതത്തില്‍ കണ്ടില്ലെന്നാണ് പലരും കമന്റായി കുറിച്ചിരിക്കുന്നത്.

5

IMAGE CREDIT: How Things Are Manufactured twitter

ഇതാ ഞങ്ങളുടെ ഉയിരും ഉലകവും; അമ്മയായി നയന്‍സ്, ഇരട്ടക്കുട്ടികളെന്ന് വിക്കി, ക്യൂട്ടാണെന്ന് ആരാധകര്‍

അതേസമയം കാറുകള്‍ നിര്‍ത്തി ആരും സഹായിക്കാത്തതിനെ വിമര്‍ശിച്ചവരുമുണ്ട്. ഇങ്ങനൊരു വൃദ്ധ റോഡ് മുറിച്ച് കടക്കുമ്പോള്‍, നിങ്ങളുടെ കണ്ണിലേക്ക് തുളഞ്ഞു കയറുന്ന ലൈറ്റുകള്‍ ഓഫാക്കണം, വാഹനങ്ങളുടെ വേഗത കുറച്ച് നിര്‍ത്തി കൊടുക്കണമെന്നും സോഷ്യല്‍ മീഡിയ ഉപദേശിക്കണം. കാല്‍നടയാത്രക്കാരെ കൂടി പരിഗണിക്കാന്‍ കാര്‍ യാത്രികര്‍ ശ്രമിക്കണമെന്ന് ഒരു യൂസര്‍ കുറിച്ചു. ഇവരുടെ മനസ്സിലെ നന്മ കൊണ്ടാണ് അവരെ സഹായിക്കാന്‍ തോന്നിയതെന്നും കമന്റുകളുണ്ട്. എന്തായാലും ഇവരെ ഹീറോയായിട്ടാണ് എല്ലാവരും കാണുന്നത്.

English summary
elderly women stranded in a busy road, what fire safety people done to her is heart warm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X