Get Updates
Get notified of breaking news, exclusive insights, and must-see stories!

viral video: ആനയ്ക്ക് പാനിപ്പൂരി നല്‍കി കടക്കാരന്‍, ആസ്വദിച്ച് കഴിച്ച് ആന, അസമിലെ വൈറല്‍ കാഴ്ച്ച

ഗുവാഹത്തി: ആന എന്തൊക്കെ തിന്നും. വെജിറ്റേറിനായിട്ടുള്ള എന്തും തിന്നും അല്ലേ. ഇപ്പോള്‍ അത്തരമൊരു രസകരമായ കാഴ്ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഒരു ആന പാനിപ്പൂരി കഴിക്കുന്ന വീഡിയോ ആണിത്. അസമില്‍ നിന്നുള്ള കാഴ്ച്ചയാണിത്. ഒരാള്‍ പോലും ബഹളം വെക്കാതെ ഇതെല്ലാം നോക്കി കാണുന്നുമുണ്ട്.

വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ആനയ്ക്ക് കടക്കാരനാണ് പാനിപ്പൂരി എടുത്ത് നല്‍കുന്നത്. ഇതൊക്കെ സാധിക്കുന്നത് തന്നെ അത്ഭുകരമായ കാര്യമാണെന്ന് കമന്റുകളുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

1

അസമിലെ തേസ്പൂരില്‍ നിന്നുള്ളതാണ് ഈ വൈറല്‍ കാഴ്ച്ച. ഈ ആന പാനിപൂരി ആസ്വദിച്ച് കഴിക്കുകയാണ്. ഇന്ന് രാജ്യത്തിന്റെ എല്ലാ ഇടങ്ങളിലും വളരെ ഇഷ്ടപ്പെട്ട ഭക്ഷ്യവിഭവങ്ങളിലൊന്നാണ് പാനിപ്പൂരി. മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും ഇതിന്റെ ടേസ്റ്റ് നന്നായി പിടിച്ചിട്ടുണ്ടെന്നാണ് മനസ്സിലാവുന്നത്. പാനിപ്പൂരിയുടെ വെറൈറ്റി ടേസ്റ്റ് ആനയ്ക്ക് വല്ലാതെ ഇഷ്ടപ്പെട്ടിട്ടുണ്ട്. ഇതാരോ വീഡിയോ എടുത്തതാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഈ ആനയെ കുറ്റം പറയാന്‍ പറ്റില്ല, പാനിപ്പൂരി ആര് കണ്ടാലും ഒന്ന് കഴിച്ച് പോകും.

2

Relationship: പ്രണയബന്ധമുണ്ടോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ അത് സൂപ്പര്‍ സ്‌ട്രോംഗാവും, ചെയ്യേണ്ടത് ഇത്ര മാത്രം

വീഡിയോയുടെ തുടക്കത്തില്‍ പാനിപ്പൂരി വില്‍ക്കുന്നയാളുടെ അടുത്തായി ഈ ആന നില്‍ക്കുന്നതാണ് കാണുന്നത്. തൊട്ടുപിന്നാലെ ഈ കടക്കാരന്‍ പാനിപ്പൂരി ഈ ആനയ്ക്ക് കഴിക്കാനായി നല്‍കുകയാണ്. ആനയുടെ വായിലേക്ക് പാനിപ്പൂരി നല്‍കുന്നതും ഇയാളാണ്. ഇവരുടെ അടുത്തായി ഒരു ഗാര്‍ഡ് നില്‍ക്കുന്നതും കാണാം. ആന പാനിപ്പൂരി ഒന്നൊന്നായി ആസ്വദിച്ച് തിന്നുന്നതും ഇയാള്‍ ഒരു ചിരിയോടെ നോക്കി നില്‍ക്കുകയാണ്. മറ്റൊരു വീഡിയോയില്‍ പാനിപ്പൂരി വാങ്ങാന്‍ നില്‍ക്കുന്നവര്‍ അതിനായി കാത്തുനില്‍ക്കുന്നതും കാണാം.

3

ആനയ്ക്ക് പാനിപ്പൂരി നല്‍കുന്നത് കൊണ്ട് വാങ്ങാന്‍ വന്നവര്‍ക്ക് അത് കിട്ടാന്‍ വൈകുന്നു എന്ന പരാതിയൊന്നും ആര്‍ക്കുമില്ലായിരുന്നു. ആനയുടെ പ്രത്യേക അതിഥികളായി ഇവര്‍ എല്ലാം നോക്കി കാണുകയായിരുന്നു. മനുഷ്യനെ പോലെ ഭക്ഷണം ആസ്വദിച്ച് കഴിക്കാന്‍ മൃഗങ്ങള്‍ക്കും കഴിയും. അടുത്തിടെ ഐഎസ് ഓഫീസറായ സുപ്രിയ സാഹു ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അതില്‍ വിശന്ന് വലഞ്ഞ ഒരു ആന ചക്ക കഴിക്കാനെത്തുന്നതാണ് ഇത്. എന്നാല്‍ പ്ലാവിന്റെ ഏറ്റവും മുകളിലായിരുന്നു ചക്കയുണ്ടായിരുന്നു. ആ ആന ചക്കയ്ക്കായി നടത്തുന്ന ശ്രമങ്ങളാണ് വീഡിയോയില്‍ ഉള്ളത്. മാങ്ങ പറിക്കാനായി നമ്മള്‍ കഷ്ടപ്പെടുന്നത് പോലെയാണ് ആനകള്‍ക്ക് ചക്കയെന്നും സുപ്രിയ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+