കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇലോണ്‍ മസ്‌കിന്റെ ആഢംബരങ്ങള്‍ അവസാനിക്കുന്നില്ല....70 മില്യണ്‍ ചെലവിട്ടു, വാങ്ങിയത് പ്രൈവറ്റ് ജെറ്റ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ട്വിറ്റര്‍ വാങ്ങാനായി വന്‍ തുക ചെലവിട്ട ഇലോണ്‍ മസ്‌കിന്റെ ആഢംബരങ്ങള്‍ അവസാനിക്കുന്നില്ല. പുതിയൊരു ആഢംബര വാഹനം കൂടി മസ്‌കിന്റെ ശേഖരത്തിലേക്ക് എത്തിയിരിക്കുകയാണ്. ഒരു പ്രൈവറ്റ് ജെറ്റാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ട്വിറ്റര്‍ വാങ്ങുന്നതിനേക്കാള്‍ വലിയ തുകയാണ് ഇതിനായി ചെലവിട്ടിരിക്കുന്നത്.

കൃത്യമായി പറഞ്ഞാല്‍ 70 മില്യണ്‍ യുഎസ് ഡോളറാണ് ഇതിനായി മസ്‌ക് ചെലവിട്ടത്. ഗള്‍ഫ് സ്ട്രീം ജി700 എന്ന പ്രൈവറ്റ് ജെറ്റിനാണ് മസ്‌ക് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ട്വിറ്റര്‍ വാങ്ങിയതോടെ സാമ്പത്തിക ഞെരുക്കത്തിലായി മസ്‌ക് എന്ന വാര്‍ത്തകള്‍ ഇതോടെ തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ് വിശദമായ വിവരങ്ങളിലേക്ക്.....

1

ഒരു മിനുട്ട് ഈ ചിത്രത്തിലേക്ക് നോക്കൂ; കുറുമ്പന്‍ പൂച്ച ഇതിലുണ്ട്, 17 സെക്കന്‍ഡില്‍ കണ്ടെത്തണംഒരു മിനുട്ട് ഈ ചിത്രത്തിലേക്ക് നോക്കൂ; കുറുമ്പന്‍ പൂച്ച ഇതിലുണ്ട്, 17 സെക്കന്‍ഡില്‍ കണ്ടെത്തണം

നിലവില്‍ മസ്‌കിനുള്ളത് ജി650ഇആര്‍ എന്ന ജെറ്റാണ്. ഇത് മാറ്റിയാണ് ഗള്‍ഫ് സ്ട്രീം ജി700 വാങ്ങുന്നത്. അത് മാത്രമല്ല മസ്‌കിന്റെ കൈവശം നിലവില്‍ നാല് ജെറ്റുകളുണ്ട്. ഇതില്‍ മൂന്നെണ്ണം ഗള്‍ഫ് സ്ട്രീം നിര്‍മിച്ചതാണ്. മറ്റൊന്ന് ദസോള്‍ട്ട് 900ബിയാണ്. ഇതാണ് മസ്‌ക് ആദ്യം വാങ്ങിയ ജെറ്റ്. അതേസമയം പുതിയ ജെറ്റിന്റെ പ്രവര്‍ത്തന ചെലവ് ഭീമാണ്. ഈ ജെറ്റ് 400 മണിക്കൂറോളം പ്രവര്‍ത്തിച്ചാല്‍ അതിന്റെ പ്രവര്‍ത്തന ചെലവ് 3.5 മില്യണ്‍ യുഎസ് ഡോളറായിരിക്കും. മസ്‌കിന് ഇത്രയും തുക തുടര്‍ച്ചയായി ചെലവിടേണ്ടി വരുന്നത് വലിയ തിരിച്ചടിയായിരിക്കും.

2

അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്

109 അടി, പത്ത് ഇഞ്ച് നീളമാണ് ഈ ജെറ്റിനുള്ളത്. ജി650യേക്കാള്‍ സൗകര്യങ്ങള്‍ ഇതിലുണ്ടാവും. 0.925 ആണ് ഇതിന്റെ ക്രൂയിസിംഗ് വേഗത. ജോര്‍ജിയയില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലെത്താന്‍ ഏഴ് മണിക്കൂര്‍ 37 മണിക്കൂര്‍ കൊണ്ട് സാധിക്കും. അതിവേഗത്തില്‍ സഞ്ചരിക്കാനും ഇവയ്ക്ക് സാധിക്കും. ഗള്‍ഫ്‌സ്ട്രീം ജി700ന്റെ ക്യാബിന്‍ അത്യാഢംബരങ്ങള്‍ ഉള്ളതാണ്. ഫോര്‍വേഡ് സീറ്റിംഗ്, എന്റര്‍ടെയിന്‍മെന്റ് സ്യൂട്ട്, ഡൈനിംഗ് ഏരിയ, സ്റ്റാര്‍ട്ടര്‍ റൂം, എന്‍-സ്യൂട്ട് ബാത്‌റൂം, ഗാലെ എന്നിവ ഈ വിമാനത്തിലുണ്ട്.

3

അടുത്ത 60 ദിവസം സുഖകരമാകില്ല, നോസ്ട്രഡാമസ് പ്രവചിച്ചത് ഇക്കാര്യങ്ങള്‍, ലോകത്തിന് ഭീഷണി ഇങ്ങനെഅടുത്ത 60 ദിവസം സുഖകരമാകില്ല, നോസ്ട്രഡാമസ് പ്രവചിച്ചത് ഇക്കാര്യങ്ങള്‍, ലോകത്തിന് ഭീഷണി ഇങ്ങനെ

സ്റ്റാര്‍ട്ടര്‍റൂമില്‍ സിംഗിള്‍-ഡബിള്‍ ബെഡുകള്‍ ലഭ്യമാണ്. എന്‍-സ്യൂട്ട് ബാത്‌റൂമില്‍ ഏറ്റവും ആഢംബരം നിറഞ്ഞ കാര്യങ്ങളാണ് ഉണ്ടാവുക. ഒരു ഫുള്‍ ലെങ്ത് കണ്ണാടിയും, ലെതര്‍ സീറ്റ് ടോയ്‌ലറ്റും ഇതിലുണ്ടാവും. ഒരു സ്റ്റാന്‍ഡിങ് ഷവറും ഈ ബാത്‌റൂമിലുണ്ടാവും. ലോകത്ത് തന്നെ സ്റ്റാന്‍ഡിങ് ഷവറുള്ള അപൂര്‍വം ജെറ്റുകളിലൊന്നാണിത്. അതേസമയം ഇതുവരെ മസ്‌ക് വാങ്ങിയതില്‍ വെച്ച് ധനനഷ്ടം ധാരാളമായി ഉണ്ടാവാന്‍ പോകുന്നത് ഈ ജെറ്റിലാണ്. എത്രകാലം ഈ ജെറ്റ് മസ്‌ക് ഉപയോഗിക്കുമെന്ന് പറയാനാവില്ല. ചെലവിന്റെ കാര്യത്തില്‍ മസ്‌കിന് ചെറിയ ആശങ്കകളുമുണ്ട്. ഇത് ട്വിറ്റര്‍ വാങ്ങിയതിന് ശേഷം ആരംഭിച്ചതാണ്.

English summary
elon musk buy new private jet worth 70 million after twitter buyout
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X