Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടീശ്വരൻ ഇലോണ്‍ മസ്‌കിന്റെ അമ്മ 'അന്തിയുറങ്ങുന്നത് ഗ്യാരേജില്‍'; അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍

വാഷിംഗ്ടണ്‍: ശത കോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെ അറിയാത്തവരായി ആരുമുണ്ടാകില്ല. നിരവധി വിവാദങ്ങളും അതുപോലെ പ്രഖ്യാപനങ്ങളും കൊണ്ട് എല്ലാവരെയും ഞെട്ടിക്കുന്നതാണ്. എന്നാല്‍ ഇലോണ്‍ മസ്‌കിന്റെ അമ്മയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ വളരെ അറിയേണ്ട വ്യക്തിത്വം കൂടിയാണ്. മേയ് മസ്‌ക് എന്നാണ് ഇവരുടെ പേര്. താന്‍ അന്തിയുറങ്ങുന്നത് ഗ്യാരേജിലാണെന്ന് മേയ് വെളിപ്പെടുത്തിയിരിക്കുകയാണ്.

ഈ പരാമര്‍ശത്തില്‍ അമേരിക്ക മാത്രമല്ല ലോകം മുഴുവന്‍ ഞെട്ടിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ സമ്പന്നനാണ് ഇലോണ്‍ മസ്‌ക്. അദ്ദേഹത്തിന്റെ അമ്മയ്ക്ക് എങ്ങനെയാണ് ഇത്തരമൊരു അവസ്ഥ വരുമെന്നാണ് ചോദ്യം. എന്നാല്‍ ഇതിലൊരു രസകരമായ കാര്യമാണ്. അതിപ്പോള്‍ വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്...

1

തന്റെ മകന്‍ ഇലോണിന്റെ ടെക്‌സസിലെ വീടിലെത്തുമ്പോള്‍ താന്‍ ഉറങ്ങാറുള്ളത് ഗ്യാരേജിലാണെന്ന് മേയ് വെളിപ്പെടുത്തി. ഇതാണ് അമ്പരപ്പിനിടയാക്കിയത്. ആഢംബര വീട്ടില്‍ എന്തിനാണ് ഇവര്‍ ഗ്യാരേജില്‍ കിടക്കേണ്ടി വന്നതെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇലോണ്‍ മസ്‌ക് ലോക കോടീശ്വരന്‍ തന്നെയാണ്. എന്നാല്‍ അവന് സ്വത്തുക്കള്‍ വാങ്ങി കൂട്ടുന്നതിലൊന്നും വലിയ താല്‍പര്യമില്ലാത്തയാളാണെന്നും മേയ് മസ്‌ക് പറഞ്ഞു. അതുകൊണ്ട് താന്‍ ടെക്‌സസിലെത്തിയാല്‍ മകന്റെ ഗ്യാരേജിലാണ് ഉറങ്ങുകയെന്നും അവര്‍ പറഞ്ഞു.

2

സ്‌പേസ് എക്‌സിന്റെ ആസ്ഥാനവും ടെക്‌സസിലാണ്. എന്റെ മകന്റേത് ഒരു റോക്കറ്റ് സൈറ്റിനടുത്തുള്ള അത്യാഢംബര വീടല്ലെന്നും മേയ് പറയുന്നു. അതേസമയം തനിക്ക് സ്വന്തമായി ഒരു വീട് പോലുമില്ലെന്ന് ഇലോണ്‍ മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. സുഹൃത്തുക്കളുടെ വീടുകളിലാണ് താന്‍ താമസിക്കുന്നതെന്നായിരുന്നു മസ്‌കിന്റെ വെളിപ്പെടുത്തല്‍. 2020ല്‍ തന്റെ കൈവശമുള്ള വീടും കാര്യങ്ങളുമെല്ലാം വില്‍ക്കാന്‍ പോവുകയാണെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു. അതിന് ശേഷമാണ് തനിക്ക് സ്വന്തമായി വീടില്ലെന്ന് മസ്‌ക് വെളിപ്പെടുത്തിയത്.

3

17 മില്യണിന്റെ വീട്, തടസ്സമായി ഗോള്‍ഫ് ക്ലബ്, ഇടിച്ച് പൊളിച്ച് കളയാന്‍ ക്രിസ്റ്റ്യാനോ, കാരണം ഇതാണ്

തന്റെ സ്വത്തുക്കളും വീടുമെല്ലാം വില്‍ക്കുന്നതായും, തനിക്ക് സ്വന്തമായി വീടില്ലെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു. എനിക്ക് പണം ആവശ്യമില്ല. വീടുകള്‍ സ്വത്തുക്കളും നിങ്ങളെ താഴേക്ക് വീഴ്ത്തുന്ന കാര്യങ്ങളാണെന്നും മസ്‌ക് പറഞ്ഞിരുന്നു. സ്‌പേസ് എക്‌സിന്റെ വാടക വീട്ടിലാണ് താന്‍ താമസിക്കുന്നതെന്ന് ഇലോണ്‍ മസ്‌ക് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വില 50000 ഡോളറാണ്. അതേസമയം മകനെ പോലെ തനിക്ക് ബഹിരാകാശ മേഖലയില്‍ താല്‍പര്യമില്ല. ചൊവ്വയിലേക്ക് പോകാന്‍ ഒരു പ്ലാനുമില്ലെന്നും മേയ് വ്യക്തമാക്കി.

4

ചൊവ്വയില്‍ പോകണമെങ്കില്‍ ആറ് മാസത്തെ മുന്നൊരുക്കം വേണം. ഒപ്പം എല്ലാവരില്‍ നിന്നും വിട്ട് താമസിക്കുകയും വേണം. അത്തരമൊരു ഏകാന്തത എനിക്ക് നല്ലതായി തോന്നുന്നില്ല. പക്ഷേ എന്റെ കുട്ടികള്‍ക്ക് അത് ഞാന്‍ ചെയ്യണമെന്ന് എന്നോട് പറഞ്ഞാല്‍, ഞാനത് ചെയ്യുമെന്നും മേയ് പറഞ്ഞു. മേയ്ക്ക് മൂന്ന് മക്കളാണ് ഉള്ളത്. ഇലോണ്‍, കിമ്പല്‍, തോസ്‌ക് എന്നിവരാണിത്. ഇവരുടെ ആദ്യ ഭര്‍ത്താവ് എറോള്‍ മസ്‌കിലുണ്ടായ കുട്ടികളാണിത്. എറോളുമായുള്ള വിവാഹ മോചനം ശേഷം വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. ഒരു നേരത്തെ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടായിരുന്നുവെന്നും മേയ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+