അംബാനിയുടെ വീട്ടുജോലി ആയാലും മതി..! ഷെഫിന് ശമ്പളം രണ്ട് ലക്ഷം, ആന്റിലിയ എന്നാ സുമ്മാവാ
മുംബൈ: മുകേഷ് അംബാനി എന്ന പേര് കേൾക്കാത്ത ഇന്ത്യക്കാർ വളരെ കുറവായിരിക്കും. രാജ്യത്തെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ ബിസിനസുകാരിൽ ഒരാളാണ് അദ്ദേഹം. കൈവയ്ക്കാത്ത ഒരു മേഖലയും നിലവിൽ അദ്ദേഹത്തിന് മുന്നിൽ ഇല്ല. എന്നാൽ അംബാനിയുടെ ആഡംബരത്തെ കുറിച്ചുള്ള വാർത്തകൾ എന്നും നാം കേൾക്കുന്ന കാര്യമാണ്. കോടികൾ വരുമാനമുള്ള അദ്ദേഹം അതിന് അനുസരിച്ച ചിലവഴിക്കാറുമുണ്ടെന്ന് സാരം.
എന്നാൽ മുകേഷ് അംബാനിയുടെ മുംബൈയിലെ ആന്റിലിയ എന്ന വസതി പണ്ട് മുതൽക്കേ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ്. അതിന്റെ വലുപ്പവും അവിടുത്തെ സൗകര്യങ്ങളും മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ വസതി എന്ന വിശേഷണവും വലിയ മാധ്യമശ്രദ്ധ ഈ വീടിന് നേടി കൊടുത്തിട്ടുണ്ടെന്ന് നിസംശയം പറയാം.

എന്നാൽ അവിടെ ജോലി ചെയ്യുന്ന ആളുകളെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടാവാനിടയില്ല. നേരത്തെ പുറത്തുവന്ന ചില റിപ്പോർട്ടുകൾ പ്രകാരം അംബാനി തന്റെ ഡ്രൈവർക്ക് നൽകുന്ന ശമ്പളം രണ്ട് ലക്ഷത്തിൽ അധികമാണ്, അതും മാസത്തിൽ..! അപ്പോൾ പിന്നെ അംബാനി കുടുംബം കൂടുതൽ സമയം ചിലവഴിക്കുന്ന വീട്ടിൽ ജോലി ചെയ്യുന്ന ആളുകൾക്ക് എത്ര രൂപ ശമ്പളം ലഭിക്കുമെന്ന കൗതുകം പലപ്പോഴും പലരും പ്രകടിപ്പിച്ചിട്ടുണ്ട്.
ഏകദേശം അഞ്ഞൂറിലധികം ജീവനക്കാർ ഇവിടെ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ആന്റിലിയയിലെ ജീവനക്കാർ എല്ലാവരും അവരവരുടെ മേഖലകളിൽ ലോകോത്തര നിലവാരമുള്ളവരാണെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അങ്ങനെ വരുമ്പോൾ അവരുടെ ശമ്പളവും അതിന് അനുസരിച്ച് ഉയർന്നതാവുമെന്ന് നമുക്ക് ഉറപ്പിക്കാം. ഇക്കാര്യത്തിൽ കൃത്യമായ കണക്കുകൾ ഇതുവരെ ആരും പുറത്തുവിട്ടില്ലെങ്കിലും അഭ്യൂഹങ്ങൾ സജീവമാണ്.
ആന്റിലിയയിൽ പ്രവർത്തിക്കുന്ന ഒരു ഷെഫ് 2 ലക്ഷം രൂപയിൽ കൂടുതൽ ശമ്പളം വാങ്ങുന്നുവെന്നാണ് പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. മറ്റ് ചില പാചക വിദഗ്‌ധർ അവരുടെ കഴിവും, അനുഭവവും അടിസ്ഥാനമാക്കി അതിലും കൂടുതൽ വരുമാനം നേടുന്നുവെന്നും അടുത്തിടെ മാധ്യമത്തിലെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
അതുകൊണ്ടും തീർന്നില്ല, ആന്റിലിയയിൽ സുരക്ഷാ ജീവനക്കാരായും മറ്റ് മേഖലകളിലും ധാരാളം പേർ വേറെയും ജോലി നോക്കുന്നുണ്ട്. അവർക്ക് ഒക്കെ ഇതിലുമധികം ശമ്പളം ലഭിക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. കൂടാതെ ഇവരൊക്കയും വിവിധ മേഖലകളിൽ ഏറ്റവും കൂടുതൽ കഴിവ് തെളിയിച്ച പ്രഫഷണൽസ് തന്നെയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം, മുംബൈയിൽ 27 നിലകളിലായി ഒരുക്കിയിരിക്കുന്ന സമാനതകൾ ഇല്ലാത്ത സൗകര്യങ്ങളോട് കൂടിയ ആഡംബര വസതിയാണ് ആന്റിലിയ. 173 മീറ്റർ ഉയരത്തിൽ 37,000ൽപരം ചതുരശ്ര മീറ്റർ വിസ്‌തീർണത്തിൽ ഒരുക്കിയിരിക്കുന്ന ആന്റിലിയ ഇന്നും ഒരു അത്ഭുതമാണ്. നിലവിൽ 15,000 കോടി രൂപയിൽ അധികമാണ് ആന്റിലിയയുടെ മതിപ്പ് വിലയായി കണക്കാക്കുന്നത്. അറുന്നൂറോളം പേർ ഇവിടെ ജോലി ചെയ്‌തു വരുന്നുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications