സര്‍വവും നശിക്കും, 2025ല്‍ മനുഷ്യന് തന്നെ ഇല്ലാതാവും, ബാബ വംഗയുടെ പ്രവചനത്തില്‍ വന്‍ ദുരന്തങ്ങള്‍
ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗ പ്രവചനങ്ങളുടെ പേരില്‍ ലോകപ്രശസ്തയാണ്. ഇതിനോടകം പല പ്രവചനങ്ങളും യാഥാര്‍ത്ഥ്യമായിട്ടുമുണ്ട്. ഈ വര്‍ഷം തന്നെ പശ്ചിമേഷ്യയിലെ സംഘര്‍ഷം കൃത്യമായി തന്നെ ബാബ വംഗ പ്രവചിച്ചിട്ടുണ്ട്. ഇസ്രായേല്‍-ഹിസ്ബുള്ള ഏറ്റുമുട്ടല്‍ വരെ ഇതിനിടെയുണ്ടായി. യൂറോപ്പിലെ വലിയ സംഘര്‍ഷങ്ങള്‍ ബാബ വംഗ പ്രവചിച്ചിരുന്നു.
യുക്രൈനും റഷ്യയും തമ്മിലുള്ള വൈകാതെ തന്നെ സംഭവിക്കുകയും ചെയ്തു. ബാബ വംഗ പ്രവചിക്കുന്ന കാര്യങ്ങള്‍ പലപ്പോഴും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നതാണ്. വേറെ പലതും ബള്‍ഗേറിയന്‍ ജ്യോതിഷി പ്രവചിച്ചിരുന്നെങ്കിലും ലോകാവസാനം അടക്കമുള്ള കാര്യങ്ങള്‍ ഏറ്റവും ശ്രദ്ധ നേടിയതാണ്.

മാനവരാശിയുടെ അന്ത്യത്തിന് തുടക്കമാകും
ലോകാവസാനം 2025ല്‍ സംഭവിക്കുമെന്നാണ് ബാബ വംഗയുടെ ഞെട്ടിക്കുന്ന പ്രവചനം. മനുഷ്യന്റെ നിലനില്‍പ്പ് തന്നെ ഇതോടെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് ബാബ വംഗ പറയുന്നു. പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് കാഴ്ച്ച നഷ്ടപ്പെട്ട ബാബ വംഗ തനിക്ക് എല്ലാ കാര്യങ്ങളും മുന്‍കൂട്ടി കാണാനാവുമെന്നാണ് പ്രവചിക്കുന്നത്.
1996ല്‍ ബാബ വംഗ ലോകത്തോട് വിടപറഞ്ഞതാണ്. കിഴക്കന്‍ യൂറോപ്പില്‍ ഇപ്പോഴും അവരുടെ പ്രവചനം പ്രശസ്തമാണ്. ബാല്‍ക്കന്‍സിലെ നോസ്ട്രഡാമസ് എന്ന പേരും അവര്‍ക്കുണ്ട്. ഡയാന രാജകുമാരിയുടെ മരണം, ചെര്‍ണോബില്‍ ആണവദുരന്തം, ബരാക് ഒബാമ യുഎസ്സ് പ്രസിഡന്റാവുമെന്നത് അടക്കം ബാബ വംഗ നേരത്തെ പ്രവചിച്ചതാണ്.
ലോകാവസാനം വരുന്നു
ബാബ വംഗയുടെ ഏറ്റവും ഭയപ്പെടുത്തുന്ന പ്രവചനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ലോകാവസാനവും അതുപോലെ മനുഷ്യര്‍ പൂര്‍ണമായും ഈ ലോകത്ത് നിന്ന് ഇല്ലാതാവുമെന്നും ബാബ വംഗ പ്രവചിക്കുന്നു. ഡെയ്ലി സ്റ്റാര്‍, വിയോണ്‍ തുടങ്ങിയ മാധ്യമങ്ങള്‍ ഈ പ്രവചനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
5079ല്‍ മനുഷ്യന് പൂര്‍ണമായും ലോകത്ത് നിന്ന് ഇല്ലാതാവും. എന്നാല്‍ ആ ദുരന്തത്തിന്റെ തുടക്കം 2025ല്‍ ആരംഭിക്കുമെന്നാണ് ബാബ വംഗ പ്രവചിക്കുന്നത്. യൂറോപ്പിലെ വലിയ ഏറ്റുമുട്ടല്‍ മനുഷ്യന് ഇല്ലാതാവുന്നതിന് കാരണമാകും. യൂറോപ്പ്യന്‍ ഭൂഖണ്ഡത്തിലെ ജനസംഖ്യ വന്‍ തോതില്‍ ഇടിയാന്‍ ഇത് കാരണമാകും.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍
മിഡില്‍ ഈസ്റ്റില്‍ ഇപ്പോള്‍ വലിയ സംഘര്‍ഷമുണ്ട്. ഇസ്രായേലും ഇറാനും, ഹിസ്ബുള്ളയും, ഹമാസുമെല്ലാം ഏറ്റുമുട്ടലിനായി രംഗത്തുണ്ട്. ഇത് മൂന്നാം ലോക മാഹയുദ്ധത്തിന് വഴിയൊരുക്കും. യൂറോപ്പിലാകെ 2024ല്‍ തീവ്രവാദ ആക്രമണം വര്‍ധിക്കുമെന്നാണ് ബാബ വംഗയുടെ പ്രവചനം.
സാമ്പത്തിക പ്രതിസന്ധികള്‍, കാലാവസ്ഥ വ്യതിയാനങ്ങളെ തുടര്‍ന്നുള്ള ദുരന്തങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍ എന്നിവ വന്‍ തോതില്‍ വര്‍ധിക്കും. ബാബ വംഗ പ്രവചിച്ച കാര്യങ്ങള്‍ എല്ലാം നടക്കാന്‍ സാധ്യതയുള്ളതാണ്. കാരണം യൂറോപ്പിലും പശ്ചിമേഷ്യയിലുമെല്ലാം വലിയ സംഘര്‍ഷങ്ങള്‍ ഇപ്പോഴുണ്ട്. ഇത് വ്യാപിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ












Click it and Unblock the Notifications