Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒട്ടും പ്രതീക്ഷിക്കാതെ ഭാഗ്യം; 27 കോടിയുടെ കൊട്ടാരം ലോട്ടറിയടിച്ചു, ദമ്പതിമാര്‍ ചെയ്തത് ഇക്കാര്യം

വാഷിംഗ്ടണ്‍: ഒട്ടും പ്രതീക്ഷിക്കാതെ ഭാഗ്യം തേടി വന്നാല്‍ നമ്മള്‍ എന്ത് ചെയ്യും. രണ്ട് കൈയ്യും നീട്ടി സ്വീകരിക്കും അല്ലേ. എന്നാല്‍ ഒരു ദമ്പതിമാര്‍ക്ക് ലഭിച്ച ഭാഗ്യം അവര്‍ ചെയ്യുന്നത് കേട്ടാള്‍ ഞെട്ടിപ്പോകും. കോടികളാണ് ഇവര്‍ ലോട്ടറിയിലൂടെ കിട്ടിയിരിക്കുന്നത്. അതായത് വലിയൊരു കൊട്ടാരം. ഇവരുടെ സൗഭാഗ്യം നേരത്തെ അന്താരാഷ്ട്ര തലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു.

ഒരു കൊട്ടാരമാണ് ഇവര്‍ക്ക് ലോട്ടറിയായി അടിച്ചത്. അത് എല്ലാ മാധ്യമങ്ങളിലും പ്രാധാന്യത്തോടെ വന്നിരുന്നു. എന്നാല്‍ ഇപ്പോഴവര്‍ ചെയ്യാന്‍ പോകുന്ന കാര്യത്തെ കുറിച്ചറിഞ്ഞ് സോഷ്യല്‍ മീഡിയ അന്തംവിട്ടിരിക്കുകയാണ്. അത് എന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം....

1

image credit: SWNS

ബ്രിട്ടനിലെ ലെസ്റ്ററില്‍ നിന്നുള്ള ദമ്പതികള്‍ക്കാണ് ലോട്ടറിയടിച്ചത്. ഒരു സ്വപ്‌ന സമാനമായ കൊട്ടാരമാണ് ഇവര്‍ക്ക് ലഭിച്ചത്. മൂന്ന് മില്യണ്‍ യൂറോ വില വരുന്ന കൊട്ടാരമാണിത്. അതായത് 27.64 കോടി രൂപയോളം വരുമിതിന്റെ മൂല്യം. അധികം പേര്‍ക്കൊന്നും കിട്ടാത്തൊരു സൗഭാഗ്യമാണിത്. 25 യൂറോയുടെ ടിക്കറ്റ് എടുത്തപ്പോഴാണ് ഇവര്‍ക്ക് ഇത്രയും കോടികളുടെ മൂല്യമുള്ള കൊട്ടാരം കിട്ടിയത്. വെറും 2300 രൂപയാണ് ഇവര്‍ ഈ ടിക്കറ്റിനായി ചെലവാക്കിയത്. ഇവരുടെ ഭാഗ്യത്തെ നേരത്തെ സോഷ്യല്‍ മീഡിയ അഭിനന്ദിച്ചിരുന്നു.

2

അതേസമയം ഈ സന്തോഷം അധികം നീണ്ടുനിന്നില്ല. ഈ കൊട്ടാരം ഇവര്‍ വിറ്റിരിക്കുകയാണ്. നാല് മില്യണിനാണ് ഇവര്‍ ഈ കൊട്ടാരം വിറ്റത്. അതായത് 36.85 കോടി രൂപയ്ക്കാണ് ഈ കൊട്ടാര അവര്‍ വിറ്റിരിക്കുന്നത്. ലോട്ടറി അടിച്ച് വെറും എട്ടാഴ്ച്ചയ്ക്കുള്ളിലാണ് ഇവര്‍ കൊട്ടാരം വിറ്റിരിക്കുന്നത്. ജൂലായില്‍ ഒമാസ് മില്യണ്‍ പൗണ്ട് ഹൗസ് ലോട്ടറി മത്സരത്തിലാണ് ഈ ഇക്കോ മാന്‍ഷ്യന്‍ വിറ്റത്. 58കാരനായ ഉത്തം പാര്‍മര്‍ക്കാണ് ഈ കൊട്ടാരം കിട്ടിയത്. ഓഗസ്റ്റ് പന്ത്രണ്ടിനായിരുന്നു ഇവര്‍ക്ക് ഈ കൊട്ടാരം ലോട്ടറിയിലൂടെ നേടാനായത്.

3

നൈറ്റ് ലൈഫ് ഇഷ്ടമാണോ; പാര്‍ട്ടിയായി അടിച്ചുപൊളിക്കാന്‍ ഈ നഗരങ്ങള്‍ പൊളിയാണ്: ട്രിപ്പ് ഉറപ്പിച്ചോളൂ

രണ്ട് മാസത്തിനുള്ളില്‍ തന്നെ ഇവര്‍ വില്‍ക്കുകയും ചെയ്തു. 50000 യൂറോ കൂടി അടങ്ങുന്നതാണ് ഒമാസ് മില്യണ്‍ പൗണ്ട് ഹൗസ് ഡ്രോ. സ്റ്റാമ്പ് ഡ്യൂട്ടിയും ലീഗല്‍ ഫീസും ഒന്നും നല്‍കേണ്ടതില്ല. 5.3 ഏക്കറിലാണ് ഈ വീടുള്ളത്. ഹരിത ഗൃഹത്തില്‍ വരുന്നതാണ് ഇത്. റിസൈക്കിള്‍ഡ് ദിനപത്രങ്ങളും, ചുവരുകളെല്ലാം പുല്ലില്ലും പൂക്കളിലുമെല്ലാം കവര്‍ ചെയ്തതാണ് ഈ കൊട്ടാരം. ഹരിത മയമാണ് മൊത്തത്തില്‍. സെലിബ്രിറ്റി ചെഫ് ഗോര്‍ഡന്‍ റംസെ ആണ് ഈ കൊട്ടാരത്തിന്റെ അയല്‍വാസി.

4

ഞങ്ങള്‍ക്ക് വലിയൊരു കുടുംബമാണ് ഉള്ളത്. അവരെല്ലാം പിറന്നാള്‍ ആഘോഷം ഇവിടെ നടത്തണമെന്നാണ് പറഞ്ഞത്. എന്നാല്‍ ഇത് വാടകയ്ക്ക് നല്‍കുമോ, വില്‍ക്കുമോ, ഇവിടെ താമസിക്കുമോ എന്ന കാര്യത്തിലൊന്നും ഉറപ്പില്ല. വലിയൊരു ആശയക്കുഴപ്പമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. എന്ത് തന്നെ തീരുമാനിച്ചാലും, കുടുംബത്തിന് മൊത്തം ഇതൊരു അത്ഭുതകരമായ കാര്യമാണ്. മൂന്ന് മില്യണിന്റെ ഒരു കൊട്ടാരം സ്വപ്‌നത്തില്‍ പോലും നേടുമെന്ന് താന്‍ കരുതിയിരുന്നില്ല. ഉത്തം പാര്‍മര്‍ പറഞ്ഞു. അതേസമയം ടിക്കറ്റിലൂടെ കിട്ടിയ പണം ക്യാന്‍സര്‍ പഠനത്തിനായി ഉപയോഗിക്കുമെന്ന് ബ്ലഡ് ക്യാന്‍സര്‍ യുകെ സംഘടന പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+