Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമിയെ വളഞ്ഞ് ഛിന്നഗ്രഹങ്ങള്‍, വരുന്നത് 5 അപകടങ്ങള്‍, നാലുഭാഗവും ജാഗ്രത; എന്തെല്ലാം സംഭവിക്കാം

വാഷിംഗ്ടണ്‍: ഭൂമി നിരന്തരം അപകടങ്ങളെ നേരിട്ട് കൊണ്ടിരിക്കുന്നുണ്ട്. ഇതെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഛിന്നഗ്രഹങ്ങളും ഉല്‍ക്കകളുമെല്ലാം ഈ അപകടങ്ങളില്‍ വരുന്നതാണ്. ഇവയെ നാസ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ ഒന്നിന് പിറകെ ഒന്നായി ഭൂമിയെ തേടി പുതിയ അപകടങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.

ഓഗസ്റ്റ് 27നും സെപ്റ്റംബര്‍ ഒന്നിനും ഇടയില്‍ അഞ്ച് ഛിന്നഗ്രഹങ്ങളാണ് ഭൂമിയെ തേടി വരുന്നത്. ഇടവും വലവും ഭൂമിയെ ഛിന്നഗ്രഹങ്ങള്‍ വളയുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് നാസ പറയുന്നത്. എന്നാല്‍ ഇവയുടെ സഞ്ചാരപദം അടക്കം നാസ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

asteroid-coming-to-earth

ദിശാമാറ്റങ്ങള്‍ അടക്കം ഇവയ്ക്ക് സംഭവിക്കാം. അതുകൊണ്ട് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി ഇവയെ സജീവമായി നിരീക്ഷിക്കുന്നുണ്ട്. ഈ ലബോറട്ടറിയാണ് ഈ അഞ്ച് ഛിന്നഗ്രഹങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. ആദ്യമെത്തുന്നത് ഛിന്നഗ്രഹമായ 2020 ആര്‍എല്ലാണ്. ഭൂമിയുടെ തൊട്ടടുത്ത് ഇവ എത്തുക ഓഗസ്റ്റ് 27നാണ്.

ഭൂമിയുടെ 46.8 ലക്ഷം കിലോമീറ്റര്‍ ചുറ്റളവിലൂടെയാണ് ഇവ കടന്നുപോകുക. എന്തുകൊണ്ട് ഇവയെ ഭയപ്പെടണമെന്ന് ചോദിച്ചാല്‍ അതിന്റെ വലിപ്പം തന്നെയാണ് കാരണം. 110 അടി നീളമുണ്ട് ഈ ഭീമാകാരന്. ഒരു വിമാനത്തിന്റെ അത്രയും വരുമെന്ന് അര്‍ത്ഥം. നിയര്‍ എര്‍ത്ത് ഒബജക്ടുകളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇവയെ നാസ നിരീക്ഷിക്കുന്നത്.

രണ്ടാമത്തേതായി വരുന്നത് 2021 ആര്‍എ10 ഛിന്നഗ്രഹമാണ്. 92 അടിയാണ് ഇതിന്റെ നീളം. ഇതും ഒരു വിമാനത്തിന്റെ വരും. ഓഗസ്റ്റ് 28നാണ് ഇവ ഭൂമിക്ക് അടുത്തെത്തുക. ഏകദേശം 26.1 ലക്ഷം കിലോമീറ്റര്‍ ചുറ്റളവിലാണ് ഇവ എത്തുക. മൂന്നാമതായി എത്തുന്നത് 64 അടി നീളമുള്ള 2012 എസ്എക്‌സ് 49 ഛിന്നഗ്രഹമാണ്.

ഇവ ഓഗസ്റ്റ് 29ന് ഭൂമിയുടെ അടുത്തേക്ക് എത്തും. ഭൂമിയുടെ 42.9 ലക്ഷം കിലോമീറ്റര്‍ ചുറ്റളവിലാണ് ഇവ എത്തുക. മറ്റ് ഛിന്നഗ്രഹങ്ങള്‍ക്ക് സമാനമാണിത്. കാരണം ഭൂമിക്ക് തല്‍ക്കാലം ഇവ ഭീഷണിയല്ല. പക്ഷേ ദിശാ വ്യതിയാനം സംഭവിച്ചാല്‍ അപകടമുണ്ടാവാം. നിരന്തരം നിരീക്ഷിക്കുന്നതിലൂടെ ഇവയുടെ സഞ്ചാരപദം വേഗത്തില്‍ കണ്ടെത്താനാവും.

നാലാമതായി എത്തുന്നത് 210 അടി നീളമുള്ള ഭീമാകാരനാണ്. 2016 ആര്‍ജെ20 എന്നാണ് ഇവയുടെ പേര്. ഭൂമിയുടെ 69.9 ലക്ഷം കിലോമീറ്റര്‍ ചുറ്റളവിലൂടെ ഇവ കടന്നുപോകും. ഓഗസ്റ്റ് മുപ്പതിനാണ് ഇവ ഭൂമിക്ക് അടുത്തെത്തും. ഇവയ്ക്കും ഒരു വിമാനത്തിന്റെ വലിപ്പമുണ്ട്. ഇവ ഇടിച്ചാല്‍ ഉറപ്പായും ഭൂമി ചിന്നിച്ചിതറും.

അഞ്ചാമതായി എത്തുന്നത് വളരെ ചെറിയൊരു ഛിന്നഗ്രഹമാണ്. ഇവ സെപ്റ്റംബര്‍ ഒന്നിനാണ് എത്തുക. 2021 ജെടി എന്നാണ് ഇവ അറിയപ്പെടുക. ഭൂമിയുടെ 63.6 ലക്ഷം കിലോമീറ്റര്‍ ചുറ്റളവിലൂടെ ഇവ കടന്നുപോകും. ചെറുതാണെങ്കിലും ഇവയെ നിരീക്ഷിക്കുന്നുണ്ട് നാസ. കാരണം ചെറിയൊരു ആഘാതം മാത്രം മതി അത് ഭൂമിയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+