ഫുട്ബോള്‍ മത്സരത്തിനിടെ മകനെ വീഴ്ത്തി; 9 വയസ്സുകാരനോട് പിതാവിന്റെ പ്രതികാരം ഇങ്ങനെ
വാഷിംഗ്ടണ്‍: കുട്ടികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ കുട്ടികള്‍ തീര്‍ക്കുന്നതാണ് നല്ലത്. അതില്‍ മുതിര്‍ന്നവര്‍ ഇടപെട്ടാല്‍ എന്ത് സംഭവിക്കും. വിചാരിക്കുന്നതിലും അപ്പുറത്തുള്ള കാര്യങ്ങള്‍ സംഭവിക്കും. അത് ഏറ്റവും ദോഷം ചെയ്യുക രക്ഷിതാവിന് തന്നെയായിരിക്കും. അമേരിക്കയിലെ ഫ്ളോറിഡയിലെ ഒരു ഫുട്ബോള്‍ മത്സരത്തിനിടെയാണ് കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു പ്രതികാര കഥ നടന്നത്.
തന്റെ മകനെ ടാക്കിള്‍ ചെയ്ത കുട്ടിക്കെതിരെയായിരുന്നു പിതാവിന്റെ പ്രതികാരം. എന്തായാലും പിതാവ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുകയാണ്. പോലീസ് ഇയാള്‍ ജയിലിലേക്ക് അയച്ചിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്...

ഫ്ളോറിഡയിലെ ഒരു ഫുട്ബോള്‍ മത്സരത്തിനിടെയാണ് സംഭവം. തന്റെ മകനെ പ്രതിരോധിച്ച് വീഴ്ത്തിയ കൊച്ചുപയ്യനെ പിതാവും അതേ രീതിയില്‍ നേരിട്ടിരിക്കുകയാണ്. അമേരിക്കന്‍ ഫുട്ബോള്‍ മത്സരമായിരുന്നു ഇത്. പിതാവ് ഹെല്‍മെറ്റും ധരഹിച്ച് ഓടിവന്ന് ഈ കുട്ടിയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. വെറും 9 വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയോടായിരുന്നു ഈ പിതാവിന്റെ പ്രതികാരം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

തന്റെ കൈയ്യില്‍ ഒന്ന് പിടിച്ചെടുത്ത കുട്ടിയെ നിലത്തേക്ക് ആഞ്ഞ് തള്ളിയിടുകയായിരുന്നു 41കാരനായ ഡേവിഡ് ടെയ്ലര്. നേരത്തെ തന്നെ മത്സരത്തിനിടെ ഡേവിഡ് പരിശീലകരോട് തര്ക്കിക്കുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലോങ്ലീഫ് എലമെന്ററി സ്കൂളില്‍ വെച്ചായിരുന്നു. മത്സരം. സെപ്റ്റംബര്‍ 29ന് സംഘടിപ്പിച്ച മത്സരത്തിലാണ് പ്രശ്നങ്ങളുണ്ടായത്. മത്സരത്തില്‍ ഡേവിഡിന്റെ മകനെ എതിര് കളിക്കാരന് എളുപ്പത്തില്‍ പ്രതിരോധിക്കുന്നത് കണ്ടാണ് ഇയാള്‍ക്ക് കലിയിളകിയത്. ടാക്ലിങ് ഗെയിമായിരുന്നു ഇത്. ഒരാളുടെ മുന്നേറ്റം മറ്റൊരാള്‍ തടയേണ്ടതുണ്ട്.

പരിശീലകരോട് തര്‍ക്കിച്ച ശേഷം ടെയ്ലര് മകന്റെ ഹെല്‍മെറ്റ് ധരിക്കുകയായിരുന്നു. തുടര്‍ന്ന് ഗ്രൗണ്ടിലെ സ്റ്റാന്‍ഡിലേക്ക് വരികയായിരുന്നു. ഇതിന് ശേഷം വളരെ വേഗത്തില്‍ ഓടിവന്ന് ഒന്‍പത് വയസ്സുകാരന്റെ നെഞ്ചിലേക്ക് ചാടിവീഴുകയായിരുന്നു. കുട്ടിയെ കൈകള്‍ പിടിച്ച് ഇയാള്‍ നിരവധി പടികള്‍ താഴേക്ക് വലിച്ചിടുകയായിരുന്നു. പോലീസ് ഇതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ട് പരിശീലകര്‍ ഇടപെട്ടാണ് പ്രതികാരത്തിനിറങ്ങിയ പിതാവ് പിടിച്ച് കെട്ടിയത്.

പിതാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വൈകാതെ തന്നെ അറസ്റ്റും നടന്നു. ഇയാളെ എസ്കാമ്പിയ കൗണ്ടി ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടികള്‍ക്കെതിരെയുള്ള ക്രൂരതയ്ക്കാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ ഫ്ളോറിഡയില്‍ നിന്നുള്ള ഒരു പിതാവ് ഒരു വയസ്സുള്ള കുട്ടിയെ മനുഷ്യ കവചമായി ഉപയോഗിച്ചിരുന്നു. പോലീസില്‍ നിന്നുള്ള അറസ്റ്റ് തടയുന്നതിനായിരുന്നു ഇത്. കുട്ടിയെ കൊണ്ട് വീട്ടില്‍ നിന്ന് കടന്ന ഇയാള്‍ കൈയ്യിലൊരു തോക്കും കരുതിയിരുന്നു. എന്നാല്‍ ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
-
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം












Click it and Unblock the Notifications