പോലീസ് പിന്നാലെയെത്തി, രക്ഷപ്പെടാന്‍ നദിയിലേക്ക് ചാടി യുവാവ്; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ
വാഷിംഗ്ടണ്‍: പോലീസിനെ പേടിച്ച് നമ്മള്‍ എന്തൊക്കെ ചെയ്യും. അത് പെട്ടെന്ന് പറയാനാവില്ല. പേടിച്ച് പലരും ഒളിവിലൊക്കെ പോകാറുണ്ട്. എന്നാല്‍ ഫ്‌ളോറിഡയില്‍ നിന്നുള്ള ഒരു യുവാവ് വ്യത്യസ്തനാണ്. ഇയാള്‍ അമേരിക്കന്‍ പോലീസിനെ ഭയന്ന് ചാടിയത് ഒരു നദിയിലണ്. അങ്ങനെ എന്നെ പിടിക്കാമെന്ന കരുതേണ്ട എന്ന വാശിയിലായിരുന്നു ഇയാള്‍.
സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പോലീസിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ ഇയാള്‍ ചെയ്ത കാര്യങ്ങളും അമ്പരപ്പിക്കുന്നതാണ്. നദയുടെ അടിത്തട്ടില്‍ ഇയാള്‍ പോലീസിനെ കാണാതെ ഒളിച്ചിരിക്കുകയും ചെയ്തു. ഇതൊന്നും കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ്. വിശദമായ വിവരങ്ങളിലേക്ക്....

image credit: Seminole County Sheriff's Office
മയക്കുമരുന്ന് കൈവശം വെച്ചുവെന്ന് സംശയിക്കുന്ന യുവാവിനെ കുറച്ച് കാലമായി പോലീസ് കസ്റ്റഡിയിലെടുക്കാനായി കാത്തിരിക്കുകയായിരുന്നു. ഫ്‌ളോറിഡയിലാണ് സംഭവം. എന്നാല്‍ ഇയാളെ പിടിക്കാന്‍ ചെന്ന പോലീസ് ശരിക്കും കുടുങ്ങി പോയി. വലിയൊരു ചേസിംഗാണ് നടന്നത്. ഇയാള്‍ മിന്നല്‍ വേഗത്തിലാണ് ഓടിയത്. പോലീസാണെങ്കില്‍ പിന്തുടര്‍ന്ന് പിടിക്കാനും ബുദ്ധിമുട്ടി. അത് മാത്രമല്ല, പോലീസ് പിന്തുടര്‍ന്ന് വന്നപ്പോള്‍ ഇയാള്‍ നേരെ നദിയിലേക്ക് എടുത്ത് ചാടി. പിന്നെ പോലീസിന് പിടിക്കാന്‍ സാധിക്കില്ലെന്ന് യുവാവ് കരുതിയിരുന്നു.

ഓസ്‌കര്‍ ഡൊമിനിക് ലിയോനൈഡ്‌സ് എന്ന യുവാവിനെയാണ് പോലീസ് തപ്പിയിറങ്ങിയത്. എന്നാല്‍ ഇയാള്‍ സെന്റ് ജോണ്‍സ് നദിയിലേക്ക് എടുത്ത് ചാടിയാണ് പോലീസുകാരെ ഞെട്ടിച്ചത്. ഒരു മണിക്കൂറോളമാണ് ഇയാള്‍ നദിയിലുണ്ടായിരുന്നത്. ഒടുവില്‍ ഇയാള്‍ അറസ്റ്റിലായെന്ന് സെമിനോളെ കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. പോലീസ് ഓസ്‌കറിനെ പിടിക്കാനായി നട്ടംതിരിഞ്ഞു. ഒടുവില്‍ ഇയാള്‍ പിടിക്കാനായത് തന്നെ ആശ്വാസമാണെന്ന് പോലീസ് സമ്മതിക്കുന്നു.

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!
ഒരു ട്രക്ക് മോഷണം പോയതിന് പിന്നാലൊണ് ഓറഞ്ച് കൗണ്ടി പോലീസെത്തിയത്. ഫ്‌ളോറിഡയിലെ നിരവധി കൗണ്ടികള്‍ താണ്ടിയാണ് ഓസ്‌കറിനെ പിടിക്കാന്‍ സാധിച്ചത്. ഇയാളെ തടയാന്‍ വഴിയില്‍ പല തടസ്സങ്ങളും സൃഷ്ടിച്ചിരുന്നു. ഓസ്‌കര്‍ കാറിലായിരുന്നു രക്ഷപ്പെട്ടത്. ഇതിന് പിന്നാലെ ചേസ് ചെയ്‌തെങ്കിലും പോലീസിന് കിട്ടിയില്ല. ഒടുവില്‍ കാറിന്റെ ടയറിനെ താളം തെറ്റിച്ചാണ് പോലീസ് ഓസ്‌കറിനെ തടഞ്ഞത്. എന്നാല്‍ ഇയാള്‍ പുറത്തിറങ്ങി നദിയിലേക്ക് ചാടുകയായിരുന്നു. ഇതിനിടെ പോലീസ് റോഡിലേക്ക് ഗതാഗതം പൂര്‍ണമായും അടച്ചിരുന്നു.

മേഖലയിലാകെ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ നദിയിലുണ്ടെന്ന് കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പോലീസ് ആശുപത്രിയിലെത്തിച്ചു. ഓസ്‌കറിന് പരിക്കുകള്‍ ഒന്നുമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാളുടെ ട്രക്കില്‍ നിന്ന് മയക്കുമരുന്ന് നിറച്ച ബാഗുകളും കണ്ടെത്തി. ലേക് കൗണ്ടിയില്‍ ഇയാള്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസുണ്ടായിരുന്നു. മയക്കുമരുന്ന് കൈവശം വെക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത ഗുരുതരമായ കേസാണ് ഇയാള്‍ക്കെതിരെയുള്ളത്. അതേസമയം ഇയാളെ പിടിക്കാനായി അടച്ച റോഡ് ഒരു മണിക്കൂറിന് ശേഷം പോലീസ് തുറന്നുകൊടുത്തു.












Click it and Unblock the Notifications