ഒറ്റയടിക്ക് 4 ഛിന്നഗ്രഹങ്ങള്‍ ഭൂമിയിലേക്ക്; കെട്ടിടത്തിന്റെ വലിപ്പം, ഇക്കാര്യങ്ങള്‍ സംഭവിക്കും
ലണ്ടന്‍: ഭൂമിക്ക് ഛിന്നഗ്രഹങ്ങളുടെ ഭീഷണി അവസാനിക്കുന്നില്ല. സൂര്യനില്‍ നിന്നുള്ള തീജ്വാലകളുടെ ഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് ഛിന്നഗ്രഹം കൂടി ഭൂമിയെ തേടിയെത്തുന്നത്. നാലോളം ഛിന്നഗ്രഹമാണ് ഇപ്പോള്‍ ഭൂമിയെ തേടിയെത്തുന്നത്. ഇതില്‍ രണ്ടെണ്ണം ഈ മാസം ശാസ്ത്രലോകം കണ്ടെത്തിയത്. ഇവയിലൊരു ഛിന്നഗ്രഹം അംബര ചുംബിയായ ഒരു കെട്ടിടത്തിന്റെ അത്രയും വരും.
ഒക്ടോബര്‍ 24ന് രാത്രിയോടെ ഇവ ഭൂമിയിലെത്തും. ചിലപ്പോള്‍ ഒരു ദിവസം വൈകാനും സാധ്യതയുണ്ട്. ഭൂമിക്ക് ഏറ്റവും അടുത്തായി ഈ ഛിന്നഗ്രഹങ്ങള്‍ എത്തുമെന്നാണ് നാസയുടെ മുന്നറിയിപ്പ്. ഇവയുടെ സഞ്ചാര പദം ബഹിരാകാശ ഏജന്‍സികള്‍ നിരന്തരം നിരീക്ഷിക്കുന്നുണ്ട്.

ഭൂമിയിലേക്ക് ആദ്യമെത്തുക 2015 എച്ച്1എന്ന ഛിന്നഗ്രഹമാണ്. ഇവ കൂട്ടത്തിലെ ഏറ്റവും ചെറിയ ഛിന്നഗ്രഹമാണ്. പക്ഷേ ഇവയ്ക്ക് നൂറ് അടിയില്‍ അധികം വലിപ്പമാണ്. ഇവ പക്ഷേ ഭൂമിയുമായി കൂട്ടിയിടിക്കില്ലെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ഭൂമിയുടെ 5.5 മില്യണ്‍ കിലോമീറ്റര്‍ അകലെ കൂടി ഇവ കടന്നുപോകുമെന്നാണ് വിലയിരുത്തല്‍.
രണ്ടാമത്തെത്തുക 2002 എന്‍16 എന്ന ഛിന്നഗ്രഹമാണ്. അതിന് ശേഷം 2024 ടിആര്‍6 എന്ന ഛിന്നഗ്രഹമാണ്. ഇവ രണ്ടും നാല് മിനുട്ടുകളുടെ വ്യത്യാസത്തിലാണ് ഭൂമിക്ക് നേരെ എത്തുക. ഇതിനിടയില്‍ ടിപി 17 എന്ന ഛിന്നഗ്രഹവും ഭൂമിയിലേക്ക് എത്തും. ഇവയ്ക്ക് 170 അടി നീളമുണ്ട്. ഇന്ന് രാത്രിയിലാണ് ഇവ എത്തുക. ഭൂമിക്ക് 4.7 മില്യണ്‍ കിലോമീറ്റര്‍ അകലെയിലൂടെയാണ് ഇവ കടന്നുപോകുക.
2002 എന്‍വി16 എന്ന ഛിന്നഗ്രഹമാണ് ഭൂമിയുടെ അടുത്തെത്തുന്നതില്‍ ഏറ്റവും വലിപ്പമേറിയത്. 580 അടിയാണ് ഇതിന്റെ വലിപ്പം. ഭൂമിയുടെ 4.5 മില്യണ്‍ കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ ഛിന്നഗ്രഹമെത്തുക. 150 അട വലിപ്പമുള്ള മറ്റൊരു ഛിന്നഗ്രഹവും ഇക്കൂട്ടത്തിലുണ്ട്. ഇത് ഭൂമിയുടെ 5.6 മില്യണ്‍ കിലോമീറ്റര്‍ ചുറ്റളവിലാണ് ഇവ എത്തുക.
ഛിന്നഗ്രഹങ്ങളായ 2024 ടിആര്‍6, 2024 ടിപി 17 എന്നീ ഛിന്നഗ്രഹങ്ങള്‍ ഒക്ടോബര്‍ 7, 12 തിയതികളിലായിട്ടാണ് കണ്ടെത്തിയത്. ഓരോ വര്‍ഷവും രണ്ടായിരത്തിലേറെ നിയര്‍ എര്‍ത്ത് ഒബജക്ടുകളെയാണ് ശാസ്ത്രജ്ഞര്‍ ഓരോ വര്‍ഷവും കണ്ടെത്തുന്നത്. ഇവ ഭൂമിക്ക് വളരെ അടുത്തായിട്ടാണ് എത്തുക. അതുകൊണ്ടാണ് നിയര്‍ എര്‍ത്ത് ഒബ്ജക്ടുകള്‍ അഥവാ എന്‍ഇഒകള്‍ എന്ന് വിളിക്കുന്നത്.ഭൂമിക്ക് 48 മില്യണ്‍ കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്നവയെയാണ് നാസ ഇങ്ങനെ വിശേഷിപ്പിക്കാറുള്ളത്.
ഭൂമിക്ക് ഭീഷണിയാവുന്ന ഛിന്നഗ്രഹങ്ങളെ നാസ നിരന്തരം നിരീക്ഷിക്കാറുണ്ട്. എന്നാല്‍ ഭൂമിയെ ഇടിക്കാന്‍ സാധ്യതയുള്ളവയില്ല എന്ന് തന്നെയാണ് നാസ കരുതുന്നത്. എന്നാല്‍ ഛിന്നഗ്രഹങ്ങള്‍ ഗുരുത്വാകര്‍ഷണത്തെ തുടര്‍ന്ന് സഞ്ചാരപഥം മാറിയാല്‍ ഭൂമിയെ ഇടിക്കാം.












Click it and Unblock the Notifications