ഇസ്രായേലിനെ ഇറാന്‍ ആക്രമിക്കും, നോസ്ട്രഡാമസിന്റെ പ്രവചനം സത്യമായി; ഇനി വരാനിരിക്കുന്നത് ആ ദുരന്തം
ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസിനെ അറിയാത്തവര്‍ ആരുമുണ്ടാവില്ല. 500 വര്‍ഷം മുമ്പ് അദ്ദേഹം നടത്തിയ പലപ്രവചനങ്ങളും പല കാലങ്ങളിലായി യാഥാര്‍ത്ഥ്യമായിട്ടുണ്ട്. ഇപ്പോഴും അതില്‍ ചില പ്രവചനങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷത്തെ കുറിച്ച് അദ്ദേഹം നടത്തിയൊരു പ്രവചനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം 2024ല്‍ നടക്കുമെന്ന് നോസ്ട്രഡാമസ് മുമ്പേ പ്രവചിച്ചിരുന്നു. അതുപോലെ തന്നെ സംഭവിച്ചിരിക്കുകയാണ്. ഇറാന്റെ എംബസി ഇസ്രായേല്‍ ആക്രമിക്കുകയും, ഇറാന്‍ ഇസ്രായേലിനെതിരെ മിസൈലും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്തതോടെ പശ്ചിമേഷ്യ വലിയ സംഘര്‍ഷത്തിലാണ്.

നോസ്ട്രഡാമസിന്റെ ലെസ് പ്രൊഫറ്റീസ് എന്ന പുസ്തകത്തിലുള്ളതാണ് പ്രവചനങ്ങള്‍ ഏറെയും. ഇത് ലോകത്താകെ നിരവധി കോപ്പികള്‍ വിറ്റുപോയതാണ്. 450 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ പുസ്തകങ്ങള്‍ പുറത്തുവന്നത്.
ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഭരണം വരുമെന്നും, യുഎസ് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയെ വധിക്കുമെന്നും, കൊവിഡ് മഹാമാരി ലോകത്താകെ ദുരന്തമുണ്ടാക്കുമെന്നും, 2022ല്‍ ജീവിത ചെലവ് വര്‍ധിച്ച് മാന്ദ്യമുണ്ടാകുമെന്നും നോസ്ട്രഡാമസിന്റെ പ്രവചനങ്ങളിലുണ്ടായിരുന്നു. ഇതെല്ലാം പല കാലങ്ങളിലായി ശരിയായ വന്നതാണ്. ഇതിന് പിന്നാലെയാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രവചനങ്ങളിലൊന്ന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചിരിക്കുന്നത്.
2024ല്‍ ഘോരയുദ്ധമുണ്ടാകുമെന്നാണ് നോസ്ട്രഡാമസിന്റെ പ്രവചനം. അതുപോലെ ചൈനയും തായ്‌വാനും തമ്മില്‍ സംഘര്‍ഷമുണ്ടാകുമെന്നും പ്രവചനത്തിലുണ്ട്. അതുപോലെ ചെങ്കടലില്‍ ഹൂത്തികള്‍ കപ്പലുകളെ ആക്രമിക്കുമെന്നും ഈ പ്രവചനത്തിലുണ്ട്. ചുവന്ന സുഹൃത്ത് ഭയത്താല്‍ മൂടുമെന്നും, സംഘര്‍ഷഭരിതമാക്കും ആ സമുദ്രമെന്നുമാണ് പ്രവചനം.
ഇത് ചെങ്കടലിലെ സംഘര്‍ഷത്തെ സൂചിപ്പിക്കുന്നതാണ്. അതുപോലെ പശ്ചിമേഷ്യ സംഘര്‍ഷഭരിതമാകുമെന്നും ഇതിനര്‍ത്ഥമുണ്ട്. മൂന്നാം ലോക മഹായുദ്ധം സാധ്യമാകുമെന്ന സൂചനയും നോസ്ട്രഡാമസിന്റെ പ്രവചനത്തിലുണ്ട്. ഇതെല്ലാം ഒരേസമയം തന്നെ യാഥാര്‍ത്ഥ്യമായി വന്നിരിക്കുകയാണ്.
ഇറാന്‍ മിസൈലുകള്‍ ഇസ്രായേലിനെതിരെ വര്‍ഷിച്ചതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ മൂന്നാം ലോക മഹായുദ്ധം ട്രെന്‍ഡിംഗായിരിക്കുകയാണ്. റഷ്യ, ചൈന, ഇറാന്‍, യെമന്‍, ഉത്തര കൊറിയ, ഇറാഖ് എന്നിവര്‍ ഒരു ചേരിയില്‍ എത്തുമെന്നും, നാറ്റോ, അമേരിക്ക, ഇസ്രായേല്‍, യുക്രൈന്‍ എന്നിവര്‍ മറുവശത്തും, മറ്റൊരു ഭാഗത്ത് താലിബാന്‍, ഹിസ്ബുള്ള, ഹൂത്തികള്‍ എന്നിവരുമുണ്ടാകുമെന്നും ഒരു എക്‌സ് യൂസര്‍ ചൂണ്ടിക്കാണിച്ചു.
മൂന്നാം ലോക മഹായുദ്ധം വളരെ അമ്പരപ്പിക്കുന്ന രീതിയില്‍ ആരംഭിക്കുമെന്നാണ് നോസ്ട്രഡാമസ് പ്രവചനത്തില്‍ പറയുന്നത്. ഇറാന്റെ ആക്രമണം തീര്‍ത്തും പ്രതീക്ഷിക്കാത്തതാണെന്നും, അതുകൊണ്ട് മൂന്നാം ലോക മഹായുദ്ധം നടക്കാമെന്നും നോസ്ട്രഡാമസ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications