ആരാധകര്‍ ഉപദേശിച്ചു, കാമുകനെ തേച്ച് മോഡല്‍; ജീവിതത്തില്‍ സന്തോഷം വേണമെന്ന് ഫ്രഞ്ച് യുവതി
ലണ്ടന്‍: ഒരു പ്രമുഖ മോഡല്‍ ജീവിതത്തില്‍ സന്തോഷം കിട്ടാനും, പൂര്‍ണ നിയന്ത്രണത്തിനുമായി ചെയ്ത കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തനിക്ക് സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും മനസ്സമാധാനമില്ലെന്നും പറഞ്ഞ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ഉപദേശവും തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്തത്.
സ്വന്തം കാമുകനെ അടക്കം ഉപേക്ഷിച്ചിരിക്കുകയാണ് ഇവര്‍. ജീവിതത്തിന്റെ സ്വാതന്ത്ര്യത്തിന് തടസ്സങ്ങളാണെന്ന് ആരാധകര്‍ ഉപദേശിച്ചവയാണ് ഇതെല്ലാം. താന്‍ ഒരിക്കലും ചെയ്യില്ലെന്ന് കരുതിയ കാര്യങ്ങളും യുവതി ചെയ്തിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

image credit:live with laurie
തന്റെ ജീവിതത്തില്‍ അടുത്തത് എന്ത് ചെയ്യണമെന്ന് പറയാനുള്ള അനുമതി ആരാധകര്‍ക്ക് നല്‍കിയിരിക്കുകയാണ് ഈ മോഡല്‍. ലോറി എന്ന ഓണ്‍ലി ഫാന്‍സ് മോഡല്‍, വിദ്യാര്‍ത്ഥിയും ടെന്നീസ് താരവും കൂടിയാണ്. ആരാധകര്‍ക്ക് വോട്ട് ചെയ്ത് താന്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാം. ഇതിനായി അവര്‍ അജ്ഞാത യൂസര്‍ അക്കൗണ്ടുണ്ടാക്കി. 300 ഫ്രീ അക്കൗണ്ടുകള്‍ സബസ്ക്രൈബ് ചെയ്തിരുന്നു. പത്തോളം അക്കൗണ്ടുകള്‍ വാങ്ങുകയും ചെയ്തു. അവരുടെ അഭിപ്രായത്തിന് വേണ്ടിയായിരുന്നു ഇത്. അത് പക്ഷേ പാളുകയായിരുന്നു.

തുടര്‍ന്നാണ് സ്വന്തം നിലയില്‍ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ യുവതി തീരുമാനിച്ചത്. തന്റെ ആരാധകരോട് ഇക്കാര്യത്തില്‍ അഭിപ്രായം തേടുകയായിരുന്നു. ഓണ്‍ലിഫാന്‍സില്‍ തനിക്ക് വലിയ സ്വാധീനമില്ലെന്ന് യുവതി പറയുന്നു. അവിടെ തനിക്ക് ആരാധകരും കുറവാണ്. അതുകൊണ്ട് പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ല. അതുകൊണ്ട് കൂടുതല്‍ വഴുകള്‍ തേടുകയായിരുന്നു. താന്‍ വ്യക്തിജീവിതത്തിലും പ്രണയ ബന്ധത്തിലും ഒട്ടും സംതൃപ്തയായിരുന്നില്ല. അതുകൊണ്ടാണ് ജീവിതത്തെ കുറിച്ച് വലിയ കാഴ്ച്ചപ്പാടുള്ളവരില് നിന്ന് അഭിപ്രായം തേടാന്‍ സാധിച്ചത്.

ആരാധകര്‍ക്കായി ഇവര്‍ പോളിംഗാണ് നടത്തിയത്. എന്ത് ചെയ്യണമെന്ന് അതിലൂടെ അറിയിക്കാം. ടെലഗ്രാമില്‍ ഈ പോള്‍ ഷെയര്‍ ചെയ്തതോടെയാണ് വൈറലായത്. പക്ഷേ ഇവരുടെ ഓണ്‍ലി ഫാന്‍സ് അക്കൗണ്ടിലാണ് ഫലം പ്രഖ്യാപിച്ചത്. ഓണ്‍ലി ഫാന്സില് വോട്ടിംഗ് സൗജന്യമായി ചെയ്യാനാവില്ല. അതുകൊണ്ട് കൂടിയാണ് ടെലഗ്രാം ഇവര്‍ പരീക്ഷിച്ചത്. പലര്‍ക്കും പണമില്ലതാത്തത് കൊണ്ട് തന്നോട് സംസാരിക്കാന്‍ പോലും ഇതിലൂടെ സാധിക്കില്ല. അതൊക്കെ കൊണ്ടാണ് മറ്റ് പ്ലാറ്റ്ഫോമുകള് തേടിയതെന്നും യുവതി പറഞ്ഞു.

അതേസമയം ആരാധകരുടെ ഇടപെടലിനെ തുടര്‍ന്ന് ഫ്രഞ്ച് മോഡലിന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടായിരിക്കുകയാണ്. ഉയരം വലിയ ഭയമാണ് ഇവര്‍ക്ക്. ആ യുവതി ഇപ്പോള്‍ ഹെലികോപ്ടറില്‍ യാത്ര നടത്തിയിരിക്കുകയാണ്. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്താണിത്. അത് മാത്രമല്ല ഇവര്‍ക്കൊരു കാമുകനുണ്ടായിരുന്നു. അയാളെ സോഷ്യല്‍ മീഡിയയില്‍ അടക്കം ബ്ലോക് ചെയ്തിരിക്കുകയാണ് യുവതി. ഇയാളെ ടോക്സിക്കായ കാമുകനാണെന്ന് യുവതി പറഞ്ഞു.

കാമുകനെ ഒഴിവാക്കിയത് മാത്രമല്ല, ഒരു ഗംഭീര ഫോട്ടോഷൂട്ടും ഇവര്‍ നടത്തി. അതം ഒരു രാത്രി ടെന്നീസ് കോര്‍ട്ടില്‍ വെച്ചായിരുന്നു. ഇന്റേണ്‍ഷിപ്പും ഇവര്‍ ഉപേക്ഷിച്ചു. തനിക്കത് പൂര്‍ത്തിയാക്കാനാവില്ലെന്ന് തിരിച്ചറിവ് ഫാന്സില് നിന്നാണ് ഉണ്ടായതെന്ന് യുവതി പറഞ്ഞു. ഓണ്‍ലി ഫാന്സില് ലോറിയുടെ ആരാധകരും വര്‍ധിച്ചിട്ടുണ്ട്. വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. വരുമാനത്തിന്റെ 25 ശതമാനം ഏകാന്തതയെ നേരിടുന്നവര്‍ക്കായും സ്കൂളുകളില്‍ പരിഹാസമേറ്റ് വാങ്ങി തളര്‍ന്നു പോകുന്നവര്‍ക്കായും ചെലവഴിക്കുമെന്നും ലോറി വ്യക്തമാക്കി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications