Get Updates
Get notified of breaking news, exclusive insights, and must-see stories!

ആനന്ദ് അംബാനിയുടെ വജ്ര പതക്കം, നിതയുടെ 100 കാരറ്റ് നെക്ലേസ്‌; അംബാനിമാരുടെ ആഭരണ കളക്ഷൻ ഞെട്ടിക്കും

ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം ആഘോഷ പൂർവമായി നടന്നത് ഈയിടെയാണ്. ആ വേദിയിൽ ആനന്ദിനൊപ്പം തന്നെ മറ്റ് ബന്ധുക്കളും നിറഞ്ഞു നിന്നിരുന്നു. അംബാനി കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ വേഷവിധാനവും ആഭരണങ്ങളും ഉൾപ്പെടെ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടിരുന്നു.

വമ്പൻ താരങ്ങൾ വരെ ശ്രദ്ധാ കേന്ദ്രമായ ചടങ്ങിൽ അംബാനികൾ തന്നെയായിരുന്നു തിളങ്ങി നിന്നത്, അവർ ധരിച്ച അതിശയകരവും അതുല്യവുമായ ആഭരണങ്ങൾ കൊണ്ട് ചടങ്ങിനെത്തിയ എല്ലാവരെയും അമ്പരപ്പിച്ചു. വിന്റേജ് പരമ്പരാഗത ഡിസൈൻ മുതൽ കസ്‌റ്റം മെയ്‌ഡ്‌ ആഭരണങ്ങൾ വരെ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

ambaniornaments

അംബാനിമാർക്ക് പൊതുവെ വിലയേറിയ ആഭരണങ്ങളോട് ഒരു പ്രത്യേകത മമതയുണ്ടെന്ന് നോക്കിയാൽ നമുക്ക് മനസിലാവും. അവരുടെ ആഭരണ ശേഖരത്തിലാവട്ടെ ഞെട്ടിക്കുന്ന ചില ഡിസൈനുകളും വില കൊണ്ട് അമ്പരപ്പിക്കുന്നവയും ഒക്കെയുണ്ട് എന്നതാണ് സവിശേഷത. അത്തരത്തിൽ അംബാനികൾ കൈവശം വച്ചിരിക്കുന്ന ചില ആഭരണങ്ങളുടെ വിശേഷം അറിയാം.

നിത അംബാനിയുടെ 100 കാരറ്റ് നെക്ലേസ്‌

മകന്റെ വിവാഹ ആഘോഷത്തിൽ തന്റെ അതിശയിപ്പിക്കുന്ന ആഭരണങ്ങളുമായി നിത അംബാനി ശ്രദ്ധാ കേന്ദ്രമായി. പ്രീവെഡ്ഡിംഗ് ആഘോഷത്തിനിടെ, 400-500 കോടി രൂപ വിലമതിക്കുന്ന മരതകം പതിച്ച ഡയമണ്ട് നെക്ലേസ് അവർ ധരിച്ചിരുന്നു. അതിൽ രണ്ട് പെൻഡന്റ് മരതകങ്ങൾ, സ്‌റ്റഡ് കമ്മലുകൾ, വളകൾ, ഒരു മോതിരം എന്നിവ ധരിച്ചിരുന്നു.

ആനന്ദ് അംബാനിയുടെ സിംഹ പതക്കം

ലോറൈൻ ഷ്വാർട്‌സ് രൂപകൽപന ചെയ്‌ത സിംഹ പതക്കമാണ് ആനന്ദ് അംബാനി ധരിച്ചിരുന്നത്. സിംഹത്തിന്റെ ശരീരവും രൂപവും രൂപപ്പെടുത്തുന്ന അതിലോലമായ മഞ്ഞ വജ്രങ്ങളും കണ്ണുകളിൽ മരതകങ്ങളും അതിലുണ്ടായിരുന്നു. സിംഹത്തിന്റെ വായിൽ തൂങ്ങിക്കിടക്കുന്ന വജ്രമാവട്ടെ 50 കാരറ്റ് ആയിരുന്നു. ഇതിന്റെ കൃത്യമായ വില എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും കോടികൾ വിലമതിക്കുമെന്ന് ഉറപ്പാണ്.

ഇഷ അംബാനിയുടെ ഡയമണ്ട് കോളർബോൺ നെക്ലേസ്

ഇഷ അംബാനി തന്റെ സഹോദരന്റെ ബാരത് ചടങ്ങിൽ കാന്തിലാൽ ഛോട്ടാലാൽ നിർമ്മിച്ച 'റങ്കട്ട്' ലെഹംഗയും 'ഗാർഡൻ ഓഫ് ലവ്' എന്ന് പേരുള്ള ഗംഭീരമായ ഡയമണ്ട് നെക്ലേസും ധരിച്ചിരുന്നു. ഏതാണ്ട് 4000 മണിക്കൂർ അധ്വാനം ആവശ്യമായി വരുന്ന വിശിഷ്‌ട രൂപകൽപ്പനയിൽ അപൂർവമായ നീല, പച്ച, പിങ്ക്, ഓറഞ്ച് വജ്രങ്ങൾ ഇതിൽ ക്രമീകരിച്ചിരിക്കുന്നു. ഇതിന്റെ വില കൃത്യമായി എത്രയെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അനന്ത് അംബാനിയുടെ പാന്തർ പതക്കം

ആനന്ദ് അംബാനി ഹീരമാനേക്കും മകനും ചേർന്ന് നിർമ്മിച്ച അതിശയകരമായ പാന്തർ പതക്കവും ധരിച്ചിരുന്നു. അടിഭാഗത്തിന് 720 കാരറ്റ് സാംബിയൻ മരതകവും മൂക്കിന് കറുത്ത ഗോമേദകവും കണ്ണുകൾക്ക് പിയർ ആകൃതിയിലുള്ള മരതകവും ഉപയോഗിച്ച്, വജ്രങ്ങൾ കൊണ്ട് അലങ്കരിച്ച പതക്കം അതിൽ ഒരു കരിമ്പുലി കുനിഞ്ഞിരിക്കുന്നതായി തോന്നുന്ന രീതിയിലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതും വിവാഹ വേളയിൽ മുഖ്യ ആകർഷണമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+