150 രൂപ കൂലിക്ക് പണിയെടുക്കാൻ കേരളത്തിലെത്തി; 13 വർഷം കൊണ്ട് ഈ 'ബംഗാളി പയ്യൻ' കോടീശ്വരനായി..!
പൊതുവെ കേരളത്തിൽ കാർഷിക വൃത്തിയോടുള്ള താൽപര്യം വളരെയധികം കുറഞ്ഞു വരികയാണ്. വിദ്യാഭ്യാസ കണക്കുകളിലും, മറ്റ് മേഖലകളിലെ പുരോഗതിയിലും മുന്നിൽ നിൽക്കുന്ന മലയാളിക്ക് വൈറ്റ് കോളർ ജോലികളോട് തന്നെയാണ് പ്രിയം. എന്നാൽ കേരളത്തിലെ ചെറുപ്പക്കാർ കൃഷിയോട് മുഖം തിരിച്ചെങ്കിലും അന്യനാടുകളിൽ അതല്ല സ്ഥിതി.
കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ വലിയൊരു ഭാഗം യുവാക്കളും കൃഷിയെ ആശ്രയിച്ചു തന്നെയാണ് കഴിയുന്നത്. കേരളത്തിൽ വന്ന് കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ അധികമായി കൃഷിയിലൂടെ ഉപജീവന മാർഗം കണ്ടെത്തുകയും, ലാഭം ഉണ്ടാക്കിയെടുക്കുകയും ചെയ്‌ത ഒരു ബംഗാൾ സ്വദേശിയുടെ കഥ കേട്ടാൽ നിങ്ങൾ ഞെട്ടുമെന്ന് തീർച്ച.

പശ്ചിമ ബംഗാളിലെ ഗോകുൽചാക് സ്വദേശിയായ മിലൻ ഷേഖ് പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് കൂട്ടുകാരനെ കാണാനെത്തിയതായിരുന്നു കേരളത്തിൽ. ആകെ അറിയാവുന്ന തൊഴിൽ കൃഷിപ്പണിയായിരുന്നു. അതിൽ നിന്നാണ് തുടക്കം.
ഇന്ന് 28 വയസിൽ എത്തി നിൽകുമ്പോൾ മിലൻ ഷേഖിന് എറണാകുളം ജില്ലയിലെ വിവിധയിടങ്ങളിലായി 50 ഏക്കറോളം ഭൂമിയിൽ കൃഷിയുണ്ട്( ഭൂമി പാട്ടത്തിന് എടുത്താണ് കൃഷി). വാഴ, മരച്ചീനി എന്നിവയാണ് മുഖ്യമായും ഇവിടെ കൃഷി ചെയ്യുന്നത്. ഇടവിളയായി പച്ചക്കറിയും പരീക്ഷിക്കുന്നുണ്ട്. വിളവുകളിൽ ഏറെയും വിദേശത്തേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്. മലയാളികൾ ഉൾപ്പെടെ 25ലേറെ ആളുകൾ ഇവിടെ ജോലി ചെയ്യുന്നു.
സ്വന്തം വീട്ടുകാരെ പോലും അറിയിക്കാതെയാണ് 2010ൽ മിലൻ എറണാകുളത്തേക്ക് വണ്ടി കയറിയത്. നെടുമ്പാശ്ശേരിയിൽ കൃഷിപ്പണി നോക്കുന്ന ആത്മസുഹൃത്തായ ബാബുവിനെ കാണുകയായിരുന്നു വരവിന്റെ ലക്ഷ്യം. ബാബു നൽകിയ പണം കൊണ്ടായിരുന്നു പിന്നീടുള്ള യാത്ര. ഒരുപാട് ഇടങ്ങളിൽ ജോലി അന്വേഷിച്ച് അലഞ്ഞെങ്കിലും പ്രായം അറിഞ്ഞപ്പോൾ എല്ലാവരും കൈയ്യൊഴിഞ്ഞു.
ഒടുവിൽ ആലുവയിലെ ഒരു കർഷകനാണ് രക്ഷകനായത്. 150 രൂപ ദിവസക്കൂലിക്കായിരുന്നു അന്ന് ജോലി ചെയ്‌തത്. പിന്നീട ഒരുവർഷം കഴിഞ്ഞ് മറ്റൊരിടത്തേക്കുമാറി. അപ്പോഴേക്കും കേരളത്തിലെ കൃഷിരീതി മിലൻ സ്വായത്തമാക്കി കഴിഞ്ഞിരുന്നു. മലയാള ഭാഷയും ഇക്കാലം കൊണ്ട് മിടുക്കൻ പഠിച്ചെടുത്തു. നന്നായി സംസാരിക്കാനും അറിയാം.
തന്റെ ആകെയുള്ള സമ്പാദ്യമായ 15,000 രൂപയും ഉമ്മയുടെ സ്വർണം പണയം വെച്ച് സംഘടിപ്പിച്ച പണവും ഉപയോഗിച്ച് 2019ലാണ് പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിയിറക്കാൻ തുടങ്ങിയത്. വാഴയും കപ്പയും നൂറുമേനി വിളഞ്ഞതോടെ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കുകയായിരുന്നു. ഇപ്പോൾ നെടുമ്പാശ്ശേരി, ദേശം, ശ്രീമൂലനഗരം, ചെങ്ങമനാട്, ദേവഗിരി എന്നിവിടങ്ങളിലായി 50 ഏക്കറിലാണിപ്പോൾ കൃഷി. ഒരുകോടിക്ക് മുകളിലാണ് പ്രതിവർഷ വിറ്റുവരവ്. അതിൽ പകുതിയും കൃഷിക്കായി തന്നെ ചെലവഴിക്കും.
സ്വന്തമായി വീടുവെച്ച് കേരളത്തിൽ തന്നെ കഴിയാനാണ് മിലൻ ഷേഖിന്റെ ആഗ്രഹം. രാവിലെ മുതൽ വൈകീട്ട് വരെ കൃഷിയിടങ്ങളിൽ ഒരു നാഥനെ പോലെ എന്തിനും മിലൻ ഉണ്ടാവും. വൈകാതെ കാർഷിക വിളകൾ കയറ്റുമതി ചെയ്യുന്ന ഒരു കമ്പനി തുടങ്ങുകയാണ് മിലന്റെ ലക്ഷ്യം. കുടുംബവും വർഷത്തിൽ ഒരിക്കൽ കേരളത്തിൽ എത്താറുണ്ട്. എല്ലാം ഒന്നുകൂടി പച്ചപിടിച്ച ശേഷം മാത്രം വിവാഹമെന്നാണ് മിലൻ പറയുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications