Get Updates
Get notified of breaking news, exclusive insights, and must-see stories!

28 കിലോ സ്വർണം, 1250 കിലോ വെള്ളി, 10000 സാരികൾ..! ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി ആരെന്ന് അറിയണ്ടേ?

ഇന്ത്യൻ സിനിമയുടെ നൂറ് വർഷത്തെ ചരിത്രത്തിൽ പേരുകേട്ട നായികമാർ ധാരാളം പേരുണ്ട്. പ്രതിഭ കൊണ്ടും കഴിവ് കൊണ്ടുമൊക്കെ നാട് കൊണ്ടാടിയ ഒട്ടേറെ അഭിനേത്രികൾ, അവരിൽ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകം പേർ. എന്നാൽ സമ്പത്തിന്റെ കാര്യത്തിൽ ആയാലും കരുത്തിന്റെ കാര്യത്തിൽ ആയാലും ആർക്കും വെല്ലാനാവാത്ത ഇരു വ്യക്തിത്വം മാത്രമേ ഇന്ത്യൻ സിനിമയിൽ ഇന്നോളം ഉടലെടുത്തിട്ടുള്ളൂ.

അത് മറ്റാരുമല്ല തമിഴ്‌നാട്ടുകാർ ബഹുമാനത്തോടെ പുരട്ച്ചി തലൈവി എന്നും സ്നേഹത്തോടെ അമ്മ എന്നും വിളിക്കുന്ന ജയലളിതയാണ് അത്. ജീവിച്ചിരിക്കുന്ന കാലത്ത് വിവാദങ്ങളുടെ കളി തോഴി ആയിരുന്ന ജയലളിത സമ്പത്തിന്റെ ആഴവും പരപ്പും ഇപ്പോഴും അജ്ഞാതമാണ് എന്ന് വേണം പറയാൻ. രാജ്യത്തെ മറ്റൊരു നായികയ്ക്കും അവകാശപ്പെടാനില്ലാത്ത അത്രയും ആസ്‌തി അവർക്കുണ്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്.

actressjayalalitha

ജയലളിതയുടെ സമ്പത്തിന്റെ കണക്കുകൾ എടുത്താൽ അത് ആരെയും അഭുതപ്പെടുത്തുമെന്ന് ഉറപ്പാണ്. ഇന്നത്തെ കാലത്താണെങ്കിൽ നാം ഇന്ത്യയിലെ സമ്പന്ന നടിയെന്ന ചോദിക്കുമ്പോൾ ഒരുപക്ഷേ ദീപിക പദുക്കോണിന്റെയോ ഐശ്വര്യ റായിയുടെയോ പ്രിയങ്ക ചോപ്രയുടെയോ ഒക്കെ പേരായിരിക്കും ആദ്യം മനസിൽ ആലോചിക്കുക.

എന്നാൽ ഇന്ത്യ കണ്ട എക്കാലത്തെയും വലിയ സമ്പന്ന നടിയെന്ന് ജയലളിതയെ വെറുതെ വിളിക്കുന്നതല്ല. തമിഴ് രാഷ്ട്രീയ കളരിയിൽ നെടുംതൂണായി മാറുന്നതിന് മുൻപ് സിനിമയുടെ മായകാഴ്‌ചകളിൽ നിറഞ്ഞൊരു ജീവിതമുണ്ടായിരുന്നു ജയലളിതയ്ക്ക്. പലർക്കും അറിയാവുന്നത് പോലെ ആ അഭിനയ മികവ് തന്നെയാണ് എംജിആർ എന്ന അതികായനുമായി അവരെ അടുപ്പിച്ചതും.

ജയലളിതയുടെ സമ്പത്ത്

ആർഭാടത്തിന്റെയും, ആഡംബരത്തിന്റെയും ആൾരൂപമായിരുന്നു ജയലളിത എന്ന് പറഞ്ഞാൽ ഒരിക്കലും അത് അതിശയോക്തി ആവില്ല. എന്ന് വെച്ചാൽ അവരുടെ കൈവശം ഉണ്ടായിരുന്ന വസ്‌തു വകകൾ തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണം. ഇതിന്റെ ഏറ്റവും വലിയ തമാശ എന്തെന്നാൽ ഇന്നത്തെ ഏറ്റവും സമ്പന്ന നടിയായ ഐശ്വര്യ റായുടെ ആസ്‌തിയേക്കാൾ മുകളിൽ ആയിരുന്നു മുപ്പത് വർഷം മുൻപ് ജയലളിതയുടെ സമ്പത്തെന്നാണ് കരുതപ്പെടുന്നത്.

1997ൽ ജയലളിത തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ കൊടുമുടിയിൽ നിൽക്കേ ചെന്നൈയിലെ പോയസ് ഗാർഡനിലെ അവരുടെ വസതിയിൽ നടത്തിയ റെയ്‌ഡ്‌ വലിയ വിവാദങ്ങൾക്കാണ് ഇടയൊരുക്കിയത്. മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത സ്വയം 188 കോടിയുടെ സ്വത്ത് ഉണ്ടെന്നാണ് പ്രഖ്യാപിച്ചത്, എന്നാൽ 900 കോടി രൂപയുടെ ആസ്‌തി ഇവർക്കുണ്ടെന്നായിരുന്നു അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

അന്നത്തെ റെയ്‌ഡിൽ ജയലളിതയുടെ സമ്പത്തിന്റെ വ്യാപ്‌തി ലോകത്തിന് മുൻപിൽ വെളിപ്പെട്ടു. 750 ജോഡി ചെരുപ്പുകൾ, 91 വാച്ചുകൾ, 800 കിലോ വെള്ളി, 28 കിലോ സ്വർണം എന്നിവയ്‌ക്കൊപ്പം 10,500 സാരികളും അവരുടെ കൈവശമുണ്ടായിരുന്നു എന്നാണ് അധികൃതർ കണ്ടെത്തിയത്. എന്ന് വച്ചാൽ എത്രയോ തലമുറകൾക്ക് കഴിയാനുള്ള വസ്‌തുവകകൾ അവർ കൈവശം വച്ചിരുന്നു എന്ന് സാരം.പിന്നീട് അടുത്തിടെ ഈ കണക്കുകൾ ചെറിയ മാറ്റം വന്നു. വെള്ളിയുടെ ശേഖരം 1250 കിലോയായി മാറി. വൻ കാറുകൾ ഉൾപ്പെടെയുള്ളവയുടെ ശേഖരവും കണ്ടെത്തുകയുണ്ടായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+