500 കോടിയുടെ നെക്ലേസ്, 53 കോടിയുടെ ഡയമണ്ട് മോതിരം; നിതാ അംബാനിയുടെ അതിശയിപ്പിക്കുന്ന ആഭരണ കളക്ഷൻ
ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ ആരെന്ന ചോദ്യത്തിന് ഉത്തരം പറയാൻ നിങ്ങൾ അധികം തല പുകയ്‌ക്കേണ്ടി വരില്ല. അത് മുകേഷ് അംബാനി ആണെന്ന കാര്യം കൊച്ചുകുട്ടികൾക്ക് വരെ അറിയാവുന്നതാണ്. അപ്പോൾ പിന്നെ അവരെ കുറിച്ചുള്ള വാർത്തകൾക്ക് ഒട്ടും പഞ്ഞമുണ്ടാവില്ല താനും. സമ്പത്തിന്റെ അളവ് ജീവിത ശൈലിയിലും വച്ചുപുലർത്തുന്നവരാണ് അംബാനി കുടുംബം. ഇക്കാര്യത്തിൽ നിത അംബാനിയും വ്യത്യസ്‌തയല്ല.
വളരെയധികം ആഡംബര പൂർണമായ ജീവിതം നയിക്കുന്ന നിത അംബാനിയുടെ ജീവിതശൈലി ഏറെ പേരുകേട്ടതാണ്. അതിൽ പ്രധാനപ്പെട്ടതാണ് അവരുടെ ആഭരണ ഭ്രമവും അവയുടെ ഞെട്ടിക്കുന്ന കളക്ഷനുകളും. ലോകത്തിലെ വിലയേറിയ പല ആഭരണങ്ങളും നിതയുടെ കൈവശം ഉണ്ടെന്ന് വേണമെങ്കിൽ പറയാം. കോടികളിൽ കുറഞ്ഞ ആഭരണങ്ങൾ ഒന്നും ഈ കണക്കിൽ കൂട്ടുന്നില്ല. അത്തരത്തിൽ അവരുടെ കൈവശമുള്ള ഏറ്റവും വിലപിടിപ്പുള്ള ചില ആഭരണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

500 കോടിയുടെ മരതക നെക്ലേസ്
ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ നെക്ലേസുകളിൽ ഒന്നായാണ് ഈ ആഭരണം കണക്കാക്കുന്നത്. മകനായ ആനന്ദ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി നടന്ന പ്രീ വെഡ്ഡിംഗ് ആഘോഷ വേളയിലാണ് അവർ ഈ ആഭരണം ധരിച്ചത്. ഇപ്പോഴത്തെ വിപണി വില അനുസരിച്ച് ഏകദേശം 500 കോടിയോളം രൂപയുടെ മൂല്യം ഇതിനുണ്ടാവും എന്നാണ് കണക്ക് കൂട്ടുന്നത്. ഈ ചടങ്ങിലെ മുഖ്യ ആകർഷണമായിരുന്നു നിതയുടെ ഈ ആഭരണം.
കോടികൾ വിലമതിക്കുന്ന ബാജുബന്ധ്
2024ലെ മിസ് വേൾഡ് ഫൈനലിൽ അതിഥി ആയി എത്തിയ നിത അംബാനി ഈ ആഭരണം ഇട്ടുകൊണ്ടാണ് എല്ലാവരുടെയും ശ്രദ്ധ നേടിയത്. മുമ്പ് മുഗൾ ചക്രവർത്തി ഷാജഹാൻ ധരിച്ചിരുന്നതിന് സമാനമായ ഒന്നായിരുന്നു ഇത്. പ്രത്യേക രീതി ഉപയോഗിച്ച് നിർമ്മിച്ച മാണിക്യം, വജ്രം, സ്പൈനലുകൾ എന്നിവയാൽ അലങ്കരിച്ച ഈ ആഭരണം 200 കോടിയിലധികം രൂപ വിലമതിക്കുന്നതുമാണ്. ഇതും നിതയുടെ കളക്ഷന് മാറ്റു കൂട്ടുന്നു.
മിറർ ഓഫ് പാരഡൈസ് മോതിരം
ഇക്കൂട്ടത്തിലെ ഏറ്റവും പ്രശസ്‌തമായ ആഭരണങ്ങളിൽ ഒന്നാണ് 'മിറർ ഓഫ് പാരഡൈസ്' മോതിരം. ഈ വജ്ര മോതിരം ഗോൽക്കൊണ്ട വജ്ര ഖനികളിൽ നിന്ന് എടുത്ത ഒന്നിൽ നിന്നാണ് ഉണ്ടാക്കിയിരിക്കുന്നത്. മുമ്പ് മുഗൾ സാമ്രാജ്യത്തിലെ ആഭരണ ശേഖരണത്തിനൊപ്പം ആയിരുന്നു ഇത്. അതിശയിപ്പിക്കുന്ന ഈ 52.58 കാരറ്റ് ഡയമണ്ട് മോതിരത്തിന് 53 കോടി രൂപയാണ് വില കണക്കാക്കുന്നത്.
ഹൃദയത്തിന്റെ ആകൃതിയുള്ള ഡയമണ്ട് നെക്ലേസ്
നിത അംബാനി തന്റെ മകൾ ഇഷ അംബാനിയുടെ വിവാഹച്ചടങ്ങിൽ അണിഞ്ഞിരുന്ന ഡയമണ്ട് നെക്ലേസാണ് ഇക്കൂട്ടത്തിൽ മറ്റൊരു പ്രധാനി. ഈ നെക്ലേസ് ചെറിയ വജ്രങ്ങളാൽ ചുറ്റപ്പെട്ട 12 കാരറ്റ് ഹൃദയാകൃതിയിലുള്ള വജ്രത്തെ ഉൾക്കൊള്ളുന്ന സവിശേഷമായ ഡിസൈനോട് കൂടിയാണ് ഉണ്ടാക്കിയെടുത്ത. ഇതിന്റെ കൃത്യമായ വില കണക്കാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ദശലക്ഷക്കണക്കിന് ഡോളർ മൂല്യം ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, അംബാനി കുടുംബത്തിൽ മറ്റംഗങ്ങളും ആഭരണ ഭ്രമത്തിൽ ഒട്ടും പിന്നിലല്ലെന്നതാണ് യാഥാർഥ്യം. ലോറൈൻ ഷ്വാർട്‌സ് രൂപകൽപന ചെയ്‌ത ആനന്ദ് അംബാനിയുടെ സിംഹ പതക്കം, ഇഷ അംബാനിയുടെ ഗാർഡൻ ഓഫ് ലവ് മാലയും ഉൾപ്പെടെ അതിൽ ചിലത് മാത്രമാണ്. ഇത്തരത്തിൽ കോടികൾ വിലമതിക്കുന്ന ഒട്ടേറെ ആഭരണങ്ങൾ അംബാനി കുടുംബത്തിന്റെ കൈവശം ഉണ്ട്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications