ആന്റിലിയയുടെ ലൗഞ്ച് ഏരിയ ഡിസൈന്‍ ചെയ്തത് ഗൗരി ഖാന്‍; ഇന്റിരീയറിന്റെ പ്രത്യേകതകള്‍ എന്തെല്ലാം
മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനാണ്. അതുപോലെ തന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ ആന്റിലിയ എന്ന കൊട്ടാര സമാനമായ വീടും. ഇന്ത്യയിലെ ഏറ്റവും വലിയ വീടാണിത്. ഏറ്റവും ചെലവേറിയ വീടും കൂടിയാണിത്. ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെര്‍ക്കിന്‍സ് ആന്‍ഡ് വില്‍ ആണ് ആന്റിലിയ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ലോകത്ത് ബെക്കിംഗ്ഹാം പാലസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മൂല്യമേറിയ വീടാണിത്. 15000 കോടിയാണ് ആന്റിലിയയുടെ മൂല്യം. നാല് ലക്ഷം ചതുരശ്രയടിയിലായിട്ടാണ് ആന്റിലിയ നിര്‍മിച്ചിരിക്കുന്നത്. ഏത് ദുരന്തത്തെയും നേരിടാന്‍ മാത്രം സജ്ജമാണ് ഈ ആഡംബര വീട്.

റിക്ടര്‍ സ്‌കെയില്‍ എട്ട് വരെ തീവ്രത വരുന്ന ഭൂകമ്പങ്ങള്‍ വന്നാലും ആന്റിലിയക്ക് ഒന്നും സംഭവിക്കില്ല. ആഡംബരമായ നിരവധി കാര്യങ്ങള്‍ ഈ വീട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വമ്പനൊരു തിയേറ്ററാണ് അതില്‍ പ്രധാന ആകര്‍ഷണം. അന്‍പത് ആളുകള്‍ക്ക് വരെ ഇതില്‍ ഇരിക്കാനാവും.
കിടിലന്‍ സ്പാ, സ്വിമ്മിംഗ് പൂള്‍, ഹെല്‍ത്ത് സെന്റര്‍, 9 ഹൈ സ്പീഡ് എലവേറ്ററുകള്‍, സ്‌നോ റൂം, 160 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു ഗ്യാരേജ്, മൂന്ന് ഹെലിപാഡുകള്‍ എന്നിവയെല്ലാം ഈ വീടിനുണ്ട്. ദക്ഷിണ മുംബൈയിലെ ആള്‍ട്ടമൗണ്ട് റോഡിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. നിരവധി ആര്‍ട്ട് ശേഖരങ്ങളും ഈ വീട്ടില്‍ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം ഇത്രയൊക്കെയാണെങ്കില്‍ ആന്റിലിയയുടെ ഇന്റീരിയര്‍ ഡിസൈനുകളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ബോളിവുഡില്‍ വരെ ചര്‍ച്ചയായിരുന്നു ഈ ഡിസൈനുകള്‍. മറ്റാരുമല്ല ഇത് ഡിസൈന്‍ ചെയ്തത്. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ഭാര്യയായ ഗൗരി ഖാനാണ്. ഇന്റീരിയര്‍ ഡിസൈനുകളില്‍ രാജ്യത്തെ തന്നെ പ്രമുഖയാണ് ഗൗരി.
പാസ്റ്റല്‍ നിറത്തിലാണ് ഇന്റീരിയര്‍ ഒരുങ്ങിയിട്ടുണ്ട്. ലോട്ടസും സണ്‍ മോട്ടിഫുകളുമെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. താമരയും, തിളങ്ങി നില്‍ക്കുന്ന സൂര്യനും ചേര്‍ന്നതാണ് ഈ ഡിസൈന്‍. ഗൗരി ബോളിവുഡിലെ പ്രമുഖരുടെ വീട് ഡിസൈന്‍ ചെയ്ത് നല്‍കിയിട്ടുണ്ട്. രണ്‍ബീര്‍ കപൂര്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, കരണ്‍ ജോഹര്‍, വരുണ്‍ ധവാന്‍, ആലിയ ഭട്ട് എന്നിവരുടെ വീടുകളെല്ലാം ഇന്റീരീയര്‍ ഡിസൈന്‍ ചെയ്തത് ഗൗരിയാണ്.
ആന്റിലിയയിലെ ബാര്‍ ലൗഞ്ച് ഏരിയയാണ് ഗൗരി ഡിസൈന്‍ ചെയ്തത്. 2019ലായിരുന്നു ഈ ഡിസൈന്‍ അംബാനി കുടുംബം പുറത്തുവിട്ടത്. ആഡംബരമായ ലിവിംഗ് സ്‌പേസുകള്‍ ഒരുക്കുന്നതില്‍ നേരത്തെ തന്നെ ഗൗരിക്ക് മികവുണ്ട്. നിത അംബാനിയുടെ ഡിസൈനിംഗ് സെന്‍സിനെയും ഗൗരി അഭിനന്ദിച്ചിരുന്നു.
നിലവില്‍ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റിന്റെ സഹ സ്ഥാപക കൂടിയാണ് ഗൗരി. അടുത്തിടെ ജവാന്‍ അടക്കം നിര്‍മിച്ചത് ഗൗരിയായിരുന്നു. ഗൗരി ഡിസൈനിംഗില്‍ മാത്രമല്ല ബിസിനസിലും വിജയം കൈവരിച്ചിട്ടുണ്ട്. നിലവില്‍ 1600 കോടിയാണ് ഗൗരിയുടെ ആസ്തി.












Click it and Unblock the Notifications