ആന്റിലിയയില്‍ ഷാരൂഖിന്റെ ഭാര്യയുടെ ഡിസൈന്‍, വിസ്മയിപ്പിച്ച് ഗൗരി ഖാന്‍
മുംബൈ: ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍ ഡിസൈനിങ്ങില്‍ അതിപ്രശസ്തയാണ്. ബോളിവുഡിലെ പല താരങ്ങളുടെയും വീടിന്റെ ഇന്റീരിയര്‍ ഡിസൈനുകള്‍ ചെയ്തിരിക്കുന്നത് എന്നാല്‍ പലര്‍ക്കും അറിയാത്തൊരു കാര്യമുണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ബംഗ്ലാവായ മുകേഷ് അംബാനിയുടെ ആന്റിലിയയിലും ഗൗരി ഖാന്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്.
ഗൗരി ഖാന്‍ അത്തരത്തില്‍ ഇന്റീരിയര്‍ ഡിസൈനുകള്‍ കൊണ്ട് ഞെട്ടിച്ചിട്ടുണ്ട് പലതവണ. ഏതൊക്കെയാണ് ഗൗരിയുടെ പ്രശസ്തമായ ഡിസൈനുകള്‍ എന്ന് നോക്കാം.

ആന്റിലിയയിലെ ബാര്‍ ലൗഞ്ച്
ഗൗരി ഖാന്‍ ആന്റിലിയയില്‍ ഡിസൈന്‍ ചെയ്തത് പ്രശസ്തമായ ആഡംബര ബാര്‍ ലൗഞ്ചാണ്. മുകേഷ് അംബാനിയുടെ വസതിക്ക് ഏറെ മൂല്യം വര്‍ധിപ്പിച്ച ഡിസൈനാണിത്. ഇതുവരെ ഈ ലൗഞ്ചിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടില്ല. നിത അംബാനിക്കൊപ്പം പ്രവര്‍ത്തിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് ഗൗരി പറഞ്ഞിട്ടുണ്ട്.
നിത അംബാനിയും ഡിസൈനിന്റെ കാര്യത്തില്‍ വലിയ താല്‍പര്യമുള്ളയാണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച ഡിസൈനിലൊന്നാണ് ആന്റിലിയയില്‍ ഉള്ളതെന്ന് ഗൗരി പറഞ്ഞിട്ടുണ്ട്.
കരണ്‍ ജോഹറിന് വേണ്ടി ഡിസൈന്‍
ഷാരൂഖ് ഖാന്റെ അടുത്ത സുഹൃത്തായ കരണ്‍ ജോഹറിന്റെ കാര്‍ട്ടര്‍ റോഡിലുള്ള ആഡംബര വീടും ഗൗരിയാണ് ഡിസൈന്‍ ചെയ്തത്. ലൈറ്റിങ്, ഗോള്‍ഡന്‍ ഘടകങ്ങള്‍, കോസി ലുക്ക്, മികച്ച സീറ്റുകളുടെ അറേഞ്ച്‌മെന്റുകള്‍, നിരവധി ചെടികള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പഴയ മോഡലിലുളളതും, എന്നാല്‍ ആധുനിക ഡിസൈനാണെന്നും തോന്നിപ്പിക്കുന്ന തരത്തിലുള്ളതാണ് ഗൗരിയുടെ ഈ വീടിന്റെ ഇന്റീരിയര്‍ വര്‍ക്ക്.
ആലിയയുടെ അപ്പാര്‍ട്ട്‌മെന്റ്
രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മുംബൈയിലെ പലി ഹില്ലിലുള്ള വാസ്തു ബില്‍ഡിങ് ഗൗരിയാണ് ഡിസൈന്‍ ചെയ്തത്. ആഡംബര ലൈഫ്‌സ്റ്റൈലിനോട് ചേര്‍ന്നതാണ് ഈ ബംഗ്ലാവ്. ആര്‍ച്ച് ഡോര്‍വേകള്‍, ഓപ്പണ്‍ സ്‌പേസുകള്‍, ഫ്‌ളോര്‍ ടു സീലിംഗ് വിന്‍ഡോകള്‍, മസ്റ്റാര്‍ഡ്-യെല്ലോ സോഫാ സര്‍വുകള്‍ എന്നിവയെല്ലാം ഈ ആഡംബര വീടിനെ സ്റ്റൈലിഷും കളര്‍ഫുള്ളുമാക്കുന്നു.
സിദ്ധാര്‍ത്ഥിന്റെ വൈറല്‍ ഡിസൈന്‍
ബോളിവുഡ് നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ വീട് ഡിസൈന്‍ ചെയ്തത് ഗൗരിയാണ്. ഇത് ഗൗരിയുടെ ഏറ്റവും പ്രശസ്തമായ ഇന്റീരിയര്‍ ഡിസൈനാണ്. പാറ്റേണുകളും ടെക്‌സച്ചറുകളും ചേര്‍ത്ത് ഇതിനൊരു പ്രത്യേക ഭംഗി തന്നെ ഗൗരി നല്‍കിയിട്ടുണ്ട്. ചുവരുകളും, ലിവിംഗ് റൂമും ബ്ലാക്ക് ആന്‍ഡ് വൈറ്റ് സ്ട്രിപ്പ്ഡ് പാറ്റേണിലാണ്. വുഡണ്‍ ഫര്‍ണിച്ചര്‍ എല്ലാം മനോഹര ലുക്കിലുള്ളതാണ്. ആര്‍ട്ട് വര്‍ക്ക്, ഫര്‍ണിച്ചര്‍, ലൈറ്റിങ് എന്നിവ കാരണം ഈ വീട് കൂടുതല്‍ ആകര്‍ഷകമാണ്.












Click it and Unblock the Notifications