Get Updates
Get notified of breaking news, exclusive insights, and must-see stories!

8 എംഎല്‍എമാര്‍ ഇല്ലാതായി, ഇത് ശവപ്പറമ്പില്‍ കെട്ടിപ്പൊക്കിയ നിയമസഭ; പ്രേതങ്ങളുടെ വിഹാര കേന്ദ്രം!!

ജയ്പൂര്‍: വിശ്വാസമേത് അന്ധവിശ്വാസമേത് എന്ന് തിരിച്ചറിയാത്ത ഈ കാലത്ത് രാജസ്ഥാനില്‍ പുതിയൊരു പ്രതിഭാസം തിരിച്ചെത്തിയിരിക്കുന്നു. നിയമസഭാ കെട്ടിടത്തെ കുറിച്ചുള്ള കാലങ്ങളായുള്ള ഭയത്തെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഈ കെട്ടിടത്തിന്റെ ഒരു ഭാഗം പ്രേതവിഹാര കേന്ദ്രമാണെന്ന് ജനങ്ങളും അതുപോലെ രാഷ്ട്രീയ നേതാക്കളും വിശ്വസിക്കുന്നുണ്ട്.

അതിന് കൃത്യമായ കാരണങ്ങള്‍ അവര്‍ നിരത്തുന്നു. ചിലതൊക്കെ കേള്‍ക്കുമ്പോള്‍ ഇതൊക്കെ സത്യമാണെന്ന് തോന്നിയേക്കാം. എന്നാല്‍ പലരും നിയമസഭയിലേക്ക് വരാന്‍ പോലും മടിക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച്ച. കോണ്‍ഗ്രസുകാര്‍ ആകെ ഭയന്ന് വിറച്ച് നില്‍ക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാവും എംഎല്‍എയുമായ ഭന്‍വര്‍ ലാല്‍ ശര്‍മയുടെ മരണത്തോടെയാണ് ഈ അന്ധവിശ്വാസം രാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ തിരിച്ചെത്തിയത്. രാജസ്ഥാന്‍ നിയമസഭാ കെട്ടിടം ശുഭകാര്യങ്ങള്‍ സംഭവിക്കാത്ത ഇടമായിട്ടാണ് കാണപ്പെടുന്നത്. ഇവിടെ അശുഭകരമായ കാര്യങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുമെന്ന് നേതാക്കളും ജനങ്ങളും ഒരുപോലെ വിശ്വസിക്കുന്നു. ഈ കെട്ടിടത്തിന്റെ ഒരു ഭാഗം കെട്ടിപടുത്തിരിക്കുന്നത് പഴയൊരു ശവപ്പറമ്പിലാണ്. ഇപ്പോള്‍ ആ ശവപ്പറമ്പ് നില്‍ക്കുന്ന ഈ കെട്ടിടത്തിനുള്ളിലാണ്.

2

അശുഭകരമായ കാര്യങ്ങള്‍ സംഭവിക്കാന്‍ വേറെ കാരണമൊന്നും വേണ്ടെന്നാണ് ഇവിടെയുള്ള നേതാക്കള്‍ പറയുന്നത്. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് പുതിയ നിയമസഭാ കെട്ടിടം വന്നപ്പോഴാണ് ഈ വിവരങ്ങളെല്ലാം പുറത്തുവരാന്‍ തുടങ്ങിയത്. ദൗര്‍ഭാഗ്യങ്ങളുടെ കൂത്തരങ്ങാണ് ഈ കെട്ടിടമെന്നാണ് പറയപ്പെടുന്നത്. ജനസംസാരം പതിയെ സത്യമാകുന്ന കാഴ്ച്ചയാണ് കണ്ടത്. ജനങ്ങള്‍ക്കിടയില്‍ ഭയം പിടിമുറുക്കിയ സമയമായിരുന്നു അത്. കിഷന്‍ മോട്വാനിയുടെ മരണം 2002ല്‍ സംഭവിച്ചതാണ് അതിന് കാരണം. രാജസ്ഥാന്‍ നിയമസഭ ഒരിക്കലും 200 എംഎല്‍എമാര്‍ എന്ന മുഴുവന്‍ കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കില്ല എന്നും വിശ്വസിച്ച് പോരുന്നു.

3

2018ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള നാല് വര്‍ഷത്തിനിടെ മരിച്ചത് ആറ് എംഎല്‍എമാരാണ്. മാസ്റ്റര്‍ ഭന്‍വര്‍ ലാല്‍ മേഘ്വാള്‍, കൈലാഷ് ത്രിവേദി, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ഭന്‍വര്‍ ലാല്‍ ശര്‍മ എന്നിവരാണ് മരിച്ചത്. ഇതിന് പുറമേ ബിജെപി എംഎല്‍എമാരായ കിരണ്‍ മഹേശ്വരി, ഗൗതം ലാല്‍ മീണയും മരിച്ചു. ഭയക്കാന്‍ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. ഇതൊരു ശാപം കിട്ടിയ കെട്ടിടമാണെന്ന് ഉറച്ച് വിശ്വസിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ ഇതിലൊന്നും വിശ്വസിക്കുന്നവര്‍ പോലും പരീക്ഷണത്തിന് തയ്യാറല്ല.

4

ഏഴ് തവണ രാജസ്ഥാന്‍ നിയമസഭയിലെത്തിയ എംഎല്‍എയാണ് ഭന്‍വര്‍ലാല്‍ ശര്‍മ. ഇയാളുടെ വിയോഗത്തോടെ മുറു മുറുക്കലുകള്‍ തുടങ്ങിയിട്ടുണ്ട്. പലരും പ്രേതങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വസുന്ധര രാജെ സര്‍ക്കാരിന്റെ കാലത്ത് കല്യാണ്‍ സിംഗ് എന്ന എംഎല്‍എ മരിച്ചിരുന്നു. 2018 ഏപ്രിലിലായിരുന്നു ഇത്. ആ സമയത്ത് പ്രേതങ്ങളും ഭൂതങ്ങളും, പൈശാചിക ശക്തികളും നിയസഭാ കെട്ടിടത്തിന്റെ അകത്തളങ്ങളില്‍ വിഹരിക്കുന്നുണ്ടെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. ഈ കെട്ടിടത്തിനുള്ളില്‍ ഒരു യാഗം നടത്തണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

5

Relationship: പ്രണയബന്ധമുണ്ടോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ അത് സൂപ്പര്‍ സ്‌ട്രോംഗാവും, ചെയ്യേണ്ടത് ഇത്ര മാത്രം

പലരും ജീവനില്‍ കൊതിയുണ്ട് എന്ന കാരണം കൊണ്ടാണ് ഇതെല്ലാം പറയുന്നത്. വസുന്ധരയുടെ കാലത്തെ ചീഫ് വിപ്പായ കെഎല്‍ ഗുജ്ജാറും, ബിജെപി എംഎല്‍എ ഹബീബുര്‍ റഹ്മാന്‍ സമാന ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം മരിച്ച ഭന്‍വര്‍ലാല്‍ പക്ഷേ ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്. എന്നാല്‍ പ്രേതങ്ങള്‍ കാരണമാണ് മരിച്ചതെന്നാണ് സമീപവാസികള്‍ അടക്കം പറയുന്നത്. ലാല്‍ കോടി മോക്ഷ ദാമിനടുത്താണ് രാജസ്ഥാന്‍ നിയമസഭ സ്ഥിതി ചെയ്യുന്നത്. ഈ ശവപ്പറമ്പിന്റെ കുറച്ച് ഭാഗങ്ങള്‍ ഈ കെട്ടിടത്തിന്റെ ഉള്ളിലാണെന്നും ഇവര്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+