ഒടുക്കത്തെ തടി, നിന്നെ എനിക്ക് വേണ്ടെന്ന് കാമുകി, യുവാവ് ചെയ്തത് കണ്ടോ? ഞെട്ടിക്കും...
ദില്ലി: ഏതൊരു പുരുഷന്റെയും ജീവിത വിജയത്തിന് പിന്നില്‍ ഒരു സ്ത്രീയുണ്ടാവുമെന്നാണ് കാലങ്ങളായുള്ള ചൊല്ല്. അത് സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് അടുത്തിടെ നടന്ന ഒരു സംഭവം. ഒരു യുവാവിനെ കാമുകി ഉപേക്ഷിച്ചിട്ട് പോയി. അതും വളരെ ബാലിശമായ കാരണത്തിന്റെ പേരില്‍. എന്നാല്‍ ആ സംഭവത്തിന് ശേഷം യുവാവ് ചെയ്ത കാര്യങ്ങളാണ് അമ്പരപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയയിലാകെ ഈ സംഭവം വൈറലായിരിക്കുകയാണ്. എല്ലാ പുരുഷന്മാര്ക്കും ഇപ്പോള്‍ പൂവി എന്ന ഈ യുവാവിനെ പോലെയാവണമെന്നാണ് പറയുന്നത്. എന്നാലും എന്താവും ആ യുവാവ് ചെയ്തത്. വിശദമായി ഒന്ന് പരിശോധിക്കാം....

പൂവിയുടെ ജീവിതം ഏറ്റവും മനോഹരമായി നീങ്ങുന്നതിനിടയിലാണ് വലിയൊരു പ്രശ്നം ഉണ്ടായത്. ഇയാളുടെ കാമുകി ഇവനെ ഉപേക്ഷിച്ച് പോവുകയായിരുന്നു. പൂവിയെ അപമാനിച്ച ശേഷം കാമുകി പോയത്. നിന്റെ തടി കൂടുതലാണ്, നിന്നെ എനിക്ക് വേണ്ടെന്ന് പറഞ്ഞ് ഉപേക്ഷിച്ച് പോവുകയായിരുന്നു. തടി കാരണം കാമുകിയെ രക്ഷപ്പെട്ട പൂവി തകര്‍ന്ന് പോയി. എന്നാല്‍ പൂവി വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. കാമുകിയോട് പ്രതികാരം ചെയ്തിരിക്കുകയാണ് അദ്ദേഹം. ചെയ്ത രീതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകാകെ പ്രചോദനമായിരിക്കുന്നത്.

വാക്കുകള്‍ കൊണ്ടോ ദേഹോപദ്രവമേല്‍പ്പിച്ചോ അല്ല പൂവി കാമുകിയോട് പ്രതികാരം ചെയ്തത്. അവിടന്നങ്ങോട്ട് പൂവി ശരീരത്തെ തന്നെ മാറ്റാന്‍ തീരുമാനിച്ചു. വലിയൊരു ട്രാന്സ്ഫോമേര്ഷന് തന്നെയാണ് സംഭവിച്ചത്. ശരീര ഭാരം കുറച്ച പൂവി ഇപ്പോള്‍ പഴയ സുഹൃത്തുക്കള്‍ പോലും തിരിച്ചറിയുന്നില്ല. ഇതില്‍ കൂടുതല്‍ എങ്ങനെയാണ് കാമുകിയോട് പ്രതികാരം ചെയ്യുക. സോഷ്യല്‍ മീഡിയ പൂവിയുടെ കഠിനാധ്വാനത്തെ വാനോളം പുകഴ്ത്തുകയാണ്. ഭാരക്കൂടുതല്‍ വലിയ രീതിയില്‍ അലട്ടിയിരുന്ന പൂവി ഇപ്പോള്‍ ശരിക്കും പറഞ്ഞാല്‍ സിക്സ് പാക്കുള്ളയാളാണ്.

കാമുകി തേച്ചിട്ട് പോയ ശേഷം പൂവി ജിമ്മില്‍ വര്‍ക്ക് ഔട്ട് ആരംഭിക്കുകയായിരുന്നു. ലൈഫ് സ്റ്റൈല്‍ തന്നെ ഇതോടെ മാറി. ജിമ്മില്‍ നിത്യേന പോകാന്‍ തുടങ്ങും. ആ സമയം 139 കിലോയായിരുന്നു ഭാരം. ഓരോ നിമിഷവും മാറ്റം ആഗ്രഹിച്ചായിരുന്നു പൂവിയുടെ വര്‍ക്ക് ഔട്ട്. പതിയെ മാറ്റങ്ങള്‍ പ്രകടമാകാന്‍ തുടങ്ങും. ടിക് ടോകില്‍ വലിയ ഫോളോയിംഗ് ഉണ്ട് പൂവിക്ക്. ഈ മാറ്റങ്ങള്‍ ചിത്രം അദ്ദേഹം ഇന്‍സ്റ്റഗ്രാമിലും ടിക് ടോക്കിലുമെല്ലാം പങ്കുവെച്ചിട്ടുണ്ട്. അത്തരമൊരു സ്റ്റോറിയിലാണ് തനിക്ക് സംഭവിച്ച കാര്യങ്ങള്‍ പൂവി പറഞ്ഞത്.

രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചതിലെ ആദ്യ ചിത്രം തന്റെ കണ്ണിലെ ദു:ഖം നിങ്ങള്‍ക്ക് കാണാന്‍ കഴിയുമെന്ന് പൂവി പറയുന്നു. 2021 ജനുവരിയില്‍ ഉള്ളതാണ് ആ ചിത്രം. 144 കിലോയാണ് ആ സമയത്തെ ഭാരം. ഞാന്‍ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. എന്നാല്‍ എല്ലാം മാറി. ആളുകള്‍ ഇപ്പോള്‍ എന്നെ കാണുന്ന രീതി മാറി. എന്റെ ആത്മവിശ്വാസവും ജീവിതവും ഒരുമിച്ച് തിരിച്ച് കിട്ടിയെന്ന് പൂവി കുറിച്ചു. 74 കിലോയാണ് പൂവിയുടെ ഇപ്പോഴത്തെ ഭാരം. സോഷ്യല്‍ മീഡിയ അമ്പരന്ന് പോകാനുള്ള കാരണവും ഇത് തന്നെയാണ്.

18 മാസത്തെ നീണ്ട വര്‍ക്കൗട്ടുകളാണ് പൂവി പരീക്ഷിച്ചത്. കുടവയറും, ശരീരമേറിയതും ആളുകള്‍ പരിഹസിക്കുന്നതിലേക്ക് വരെ എത്തിച്ചിരുന്നുവെന്ന് പൂവി പറയുന്നു. അവിടെ നിന്നാണ് കഠിനമായ വര്‍ക്കൗട്ടിലൂടെ പൂവി സ്വന്തം ജീവിതം കൂടി തിരിച്ചുപിടിച്ചത്. നിങ്ങള്‍ ശരിക്കുമൊരു പ്രചോദനമാണെന്ന് കമന്റുകളുണ്ട്. ഉപേക്ഷിച്ച് പോയ കാമുകി ഇപ്പോള്‍ ഉള്ളില്‍ കരയുന്നുണ്ടാവുമെന്നും പൂവി സമാശ്വസിപ്പിച്ച് ആരാധകര്‍ പറയുന്നു. എന്തായാലും ഈ സംഭവത്തോടെ പൂവി സോഷ്യല്‍ മീഡിയ താരമായി കഴിഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications