സര്‍വനാശത്തിന്റെ രാജാവ് വരുന്നു, ഭൂമിക്ക് ഭീഷണി ഈ വിധത്തില്‍; ഒരൊറ്റ ഇടിയില്‍ എല്ലാം നശിക്കും
വാഷിംഗ്ടണ്‍: ഭൂമിക്ക് നേരെ നിരവധി അപകടങ്ങള്‍ എപ്പോഴും വരാറുണ്ട്. പലപ്പോഴും ഭാഗ്യം കൊണ്ട് ഇവയില്‍ നിന്നെല്ലാം ഭൂമി രക്ഷപ്പെടാറുണ്ട്. എന്നാല്‍ ഭീഷണിയുയര്‍ത്തുന്ന ചില ഛിന്നഗ്രഹങ്ങള്‍ ഇതിലൊന്നും വരാത്തതായി ഉണ്ട്. ഇവയുടെ വലിപ്പവും വേഗതയും തന്നെയാണ് പ്രധാനമായും ഭീഷണി ഉയര്‍ത്തുന്നത്. എന്നാല്‍ പുറത്തുവന്ന ചില പഠനങ്ങള്‍ പ്രകാരം ഭൂമി അപകടത്തിലാവാന്‍ പോകുന്നുവെന്നാണ്.
ഭൂമിയെ തേടി അധികം വൈകാതെ ഒരു ഛിന്നഗ്രഹം എത്താന്‍ പോവുകയാണ്. ഈ ഭീകരന്‍ ഭൂമിയെ തന്നെ ഇല്ലാതാക്കാന്‍ ശേഷിയുള്ളത്. 2029 ഈ ഛിന്നഗ്രഹം ഭൂമിയെ തേടിയെത്തുകയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

99942 അപ്പോഫിസ് എന്നാണ് ഇതിന്റെ പേര്. കലാപം, സംഘര്‍ഷം എന്നിവയുടെ ദേവന്‍ എന്ന വിളിപ്പേര് ഈ ഛിന്നഗ്രഹമുണ്ട്. ഈ ഛിന്നഗ്രഹം ഇടിച്ചാല്‍ ഭൂമിക്ക് എന്തെല്ലാം സംഭവിക്കുമെന്ന് കൃത്യമായി പ്രവചിക്കാനാവില്ല. പക്ഷേ ഭൂമി തകര്‍ന്ന് തരിപ്പണമാകാനുള്ള സാധ്യതയേറെയാണ്. സര്‍വവും നശിപ്പിക്കും അപ്പോഫിസ് എന്നാണ് ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നത്.
കനേഡിയന്‍ വാനനിരീക്ഷകനായ പോള്‍ വീഗര്‍ട്ടാണ് ഇപ്പോള്‍ ഭയപ്പെടുത്തുന്ന ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ഈ ഭീമാകാരനായ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള വരവിലാണെന്ന് പോള്‍ പറയുന്നു. നേരത്തെ എല്ലാ ശാസ്ത്രജ്ഞരും ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അത് സാധ്യമാകുമെന്ന് എല്ലാ ശാസ്ത്രജ്ഞരും ഒരുപോലെ പറയുന്നു.
അപ്പോഫിസ് ഭൂമിയുടെ 18300 മൈല്‍ ചുറ്റളവിലൂടെയാണ് കടന്നുപോവുക. ഈ ഭീമാകാരനായ ഛിന്നഗ്രഹത്തിന് 340 മീറ്റര്‍ വ്യാസമാണ് ഉള്ളത്. നിലക്കടലയുടെ രൂപത്തിലാണ് ഈ ഛിന്നഗ്രഹമുള്ളത്. വളരെ ചെറിയ ദൂര വ്യത്യാസം മാത്രമാണ് ഭൂമിയും അപ്പോഫിസും തമ്മിലുണ്ടാവുക.
ഭൂമിയുടെ ഉപഗ്രഹങ്ങളേക്കാള്‍ കുറഞ്ഞ ദൂരമാണ് ഇവ കടന്നുപോകുന്ന സമയത്തുണ്ടാവുക. ഇത് അപ്രതീക്ഷിതമായ കാര്യം സംഭവിക്കാന്‍ കാരണമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നത്. കൂട്ടിയിടിക്കാനുള്ള സാധ്യത ഏറെയാണ്. അപ്പോഫിസ് 2029 ഏപ്രില്‍ പതിമൂന്ന് ഭൂമിക്ക് തൊട്ടടുത്ത് എത്തുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്.
അപ്പോഫിസ് ഭൂമിയെ ഇടിക്കില്ലെന്ന് പറയുന്ന ഒരു വിഭാഗം ശാസ്ത്രജ്ഞരുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഭൂഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയില്ല. പ്ലാനറ്ററി സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനങ്ങളാണ് ഇപ്പോള്‍ ഭയത്തിന് കാരണമായിരിക്കുന്നത്. വീഗര്‍ട്ടും സഹപ്രവര്‍ത്തകനുമായ ബെഞ്ചമിന്‍ ഹയാത്തും ചേര്‍ന്നാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചെറിയൊരു വസ്തുവില്‍ തട്ടിയാല്‍ പോലും ഇവയുടെ സഞ്ചാരപഥം മാറി ഭൂമിയില്‍ ഇടിക്കുമെന്നാണ് മുന്നറിയിപ്പ്. ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാതയില്‍ നിരവധി ചെറിയ വസ്തുക്കളുണ്ടാവും. ഒരുപക്ഷേ വളരെ ചെറിയ ഛിന്നഗ്രഹത്തില്‍ തട്ടിയാല്‍ പോലും ഭൂമിക്ക് ഇത് വലിയ അപകടമായി മാറും.












Click it and Unblock the Notifications